നിശാഗന്ധി – 3 7

“” നീ ഇതിന് മുന്നേ ആരേലും സ്നേഹിച്ചിട്ടുണ്ടോ സിദ്ധു… “”

ന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ അവളൊന്ന് ഇളകി കിടന്നു

“” നമ്മളെയൊക്കെ ആര് നോക്കാൻ… “” ഞാനവളുടെ വിരലിൽ പതിയെ ഞൊട്ടവിടുവിച്ചു പറഞ്ഞതും.

“” അയ്യാ… ദേ ചെക്കാ കളിക്കല്ലേ… ഒടുക്കത്തെ ഗ്ലാമറും വെച്ചോണ്ടവൻ കള്ളം പറയണ്…””

അവളെന്റെ താടിക്കെട്ട് ഒന്ന് തട്ടി,

“” സത്യായിട്ടും… ചിലരൊക്കെ നോക്കുന്നല്ലാതെ ആരും പറഞ്ഞിട്ടുമില്ല… ഞാനായിട്ട് അതിന് മെനകെട്ടിട്ടുമില്ല.. “”

അവളെന്നെ സംശയത്തോടെ നോക്കിയൊന്ന് അമർത്തി മൂളി, വിശ്വാസം വന്നിട്ടില്ല പെണ്ണിന്…അതാ… ഉള്ളത് പറഞ്ഞാ നായിക്ക് മുറുമുറുപ്പ് ന്ന് പറയണപോലെയയല്ലോ

“” ന്റെ കാര്യം വിട്… ചേച്ചിക്ക് എത്ര പേര് ഉണ്ടായിരുന്നു.. “”

“” പോടാവിടുന്ന്…
ഒരുപാടൊന്നുല്ലായിരുന്നു പക്ഷെ ഒന്നുണ്ടായിരുന്നു പ്ലസ് വണ്ണിൽ വെച്ച്… “”

അവളൊന്ന് ചിരിച്ചു,

“” അഹ് പെണ്ണാള് കൊള്ളാലോ… പറ കേക്കട്ടെ…””

“” ജോൺ ന്നായിരുന്നു അവന്റെ പേര്… ആള് സ്മാർട്ട്‌ ആയിരുന്നു… വല്യകുഴപ്പൊന്നുല്ല കാണാനും… അതാ അവൻ വന്ന് പറഞ്ഞപ്പോ ഞാനും ഓക്കേ പറഞ്ഞത്.. പക്ഷെ മൂന്നാഴ്ച്ച കഴിഞ്ഞു അവന്റെ അപ്പന് ട്രാൻസ്ഫർ ആയെന്ന് പറഞ്ഞു അവനൊരു ബൈ യും തന്ന് പോയി… പിന്നാ വഴിക്കാരും വന്നിട്ടില്ല… “” അവളൊരു നെടുവീർപ്പിട്ടു

“” ജോൺ സാർ ബൈ മാത്രമല്ലല്ലോ ഒരുമ്മയും തന്ന് കാണണമല്ലോ… “” ഞനൊന്ന് അടക്കി ചിരിച്ചു.. അവളുടനെ കണ്ണുമിഴിച്ചു ന്നെ നോക്കി… നിനക്ക് എങ്ങനെ മനസിലായി ന്ന്..

“” എത്ര ഗൗതം മേനോൻ സിനിമ കണ്ടിരിക്കുന്നു ന്റെ പൊന്ന് ചേച്ചി.. “”

“”നിനക്കതിൽ പ്രശ്നമൊന്നുമില്ലേ…? ഞാങ്കരുതി നിനക്കത് ഫീലാവുന്ന്… “”

“” ഏയ്യ്.. പാസ്ററ് ഈസ്‌ പാസ്ററ്… ഞാൻ അത്രേ കരുതുന്നുള്ളു…. നന്നും പറഞ്ഞു ഇനി പോയ തലയടിച്ചു ഞാൻ പൊട്ടിക്കും… ആഹ്ഹ് “” ന്നെ കണ്ടവൾ പൊട്ടിച്ചിരിച്ചതും കൂടെ ഞാനും കൂടി..

“” ഓഹ് സാർ പിന്നെ മാന്യൻ… എവിടെ ചെന്നാലും നിന്റെ കാര്യം പറയാനല്ലേ പെൺപിള്ളേർക്ക് സമയൊള്ളു… സിദ്ധു… അങ്ങനെ… ഇങനെ…
ന്തിന് ഞങ്ങടെ കൂടെ പഠിക്കണത് വരെ… ചൊറിഞ്ഞു വരും നിക്കപ്പോ… ഹ്മ്മ് ഇനിയട്ടെ… കൊല്ലും ഞാൻ… “”

അവള് വാശിയോടെ ന്റെ നെഞ്ചിൽ ആഞ്ഞു കടിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” നിക്കിപ്പോളും വിശ്വസിക്കാനാവുന്നില്ല കർത്താവെ… ഞാനീ അറിയുന്നതും, കേൾക്കുന്നതൊന്നും സ്വപ്നമല്ലല്ലോ.. “”

ന്റെ നെഞ്ചിൽ കിടന്നവളാ വിതുമ്പലിനിടയിലും ഒന്ന് ചിരിച്ചു,

“” ഇത് സ്വപ്നമല്ല, നമ്മളിലേക്കുള്ള യഥാർഥ്യമാണ്… “”

അവളാ കണ്ണുകൾ തുടച്ചെന്നെ നോക്കി പുരികം വളച്ചു ,

“” അതിച്ചിരി ഓവറായല്ലേ…..”” അതിനവൾ അതെയെന്ന് തലയനക്കി,

“” മ്മ്.. നിക്കും തോന്നി… “” ഞാൻ ആ ഊഞ്ഞാലിലേക്ക് ആഞ്ഞിടിച്ചതും കടിച്ചുപിടച്ച ചിരിയവൾ പുറത്തേക്ക് വിട്ടു.

“” ഓഹ് നമ്മക്കിട്ട് വെച്ചതാണല്ലേ മാഡം…. മ്മ് അത് പോട്ടെ… ന്നിട്ട് പറ…. ന്തൊക്കെയോ ഒരുപാട് പറയാനുണ്ടെന്ന് പറഞ്ഞിട്ട്… “”

അവളെന്റെ കണ്ണുകളിലേക് തന്നെ നോക്കി കിടക്കയാണ്,

“” ഒന്നുല്ല… നിക്ക് അറിയണ്ടതെല്ലാം ഞാനറിഞ്ഞു… “”

“” ഓഹ് ഹോ… അത്രക്ക് ബുദ്ധിയോ…?? ന്നാ പറയ് ന്താ അറിഞ്ഞത്… ഞനൊന്ന് കേക്കട്ടെ…. “”

ഞാനവളെ പിടിച്ചു നേരെ ഇരുത്തി,

“” അതൊക്കെ സമയമാവുമ്പോ ന്റെ മോൻ താനേ അറിയും… ഇപ്പോ ഇങ്ങ് വാ.. വന്നീ ചേച്ചീനെ ഒന്ന് കെട്ടിപ്പിടി… “” അവളിരു കൈ നീട്ടിയതും ഞനൊന്ന് പുച്ഛിച്ചു, അവിടെ നിന്നും എണ്ണിറ്റു,

‘” ഹയ്യ കെട്ടിപ്പിടിക്കാൻ പറ്റിയ മൊതല്.. നീയൊന്ന് പോടി… “”

അതിനവൾ കാല് കൊണ്ടൊരു തോഴി തന്നിട്ട് കണ്ണുരുട്ടി, ചിരി വന്നെങ്കിലും ഞനത് മനഃപൂർവം മറച്ചു,

“” ദേ… നോക്കിയേ ന്റെ ഷർട്ടൊക്കെ ആകെ നശാക്കി പെണ്ണ്… “”

ഞാനിട്ടിരുന്ന ഷർട്ട്‌ ഊരി തിരിച്ചും മറിച്ചും നോക്കി ആകെ അവളുടെ കണ്ണീർ ക്കൊണ്ട് നനഞ്ഞിരുന്നു, ഞാൻ അവളെ കണ്ണുരുട്ടി, ന്നാൽ ഷർട്ട്‌ ഊരിയത് മുതൽ പെണ്ണിന്റെ ബോധം പോയെന്ന് തോന്നുന്നു. ഇമ വെട്ടാതെ നോക്കി നികയാണ്,

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *