അവള് കാര്യം വ്യക്തമാക്കി തന്നതും കൂടെ ഉണ്ടായിരുന്നവളെ നോക്കി ഞാൻ വീണ്ടും ഒന്ന് ചിരിച്ചു,
“” ഇതാരാ ലവ്റാണോ..?? “” പൂർണ്ണിമ സ്റ്റെഫിയെ ചൂണ്ടി, അതിന് അതെയെന്ന് മറുപടി കൊടുത്ത് അവളെയും ഞാൻ പരിചയപ്പെടുത്തി..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഞാനേരതേം ഏട്ടനെ കണ്ടിട്ടുണ്ട്..ഇടക്ക് ഉത്സവത്തിനൊക്കെ വരുമ്പോ ഞാനൊരുപാട് മിണ്ടാൻ വന്നിട്ടുണ്ട്…, അന്നൊക്കെ കൂട്ടുകാരുടെ ഇടെല്ല് ആയോണ്ട് മിണ്ടിട്ടില്ലന്ന് മാത്രം… പേടിയായിരുന്നു,, ഇനി വന്ന് മിണ്ടുന്നത് ഇഷ്ടയില്ലെലോ ന്നോർത്ത്.. “”
അവരുടെ കൂടെ നടക്കുന്ന കുട്ടത്തിൽ അവളൊന്ന് ചിരിച്ചു, അതിന് മറുപടിയായി ഞാനും. കുറച്ച് കഴിഞ്ഞതും അവർ ഇറങ്ങാന്നും പറഞ്ഞു,
“” സിദ്ധുവേട്ടാ നിക്കാ നമ്പറൊന്ന് തരോ…?? “”
അവളൊരു മടിയോടെ ന്നോട് ചോദിച്ചതും ഞാനൊരു ചിരിയോടെ നമ്പർ പറഞ്ഞുകൊടുത്തു.
“” ന്തെങ്കിലും പ്രശ്നമുണ്ടയാ വിളിക്കലോ…?? ഇനിയെനിക്കൊരു ഏട്ടനുണ്ടല്ലോ എന്തുണ്ടെലും ഓടി വരാൻ… “”
അവളൊന്ന് ചിരിച്ചു.. ആ കണ്ണുകൾ നിറഞ്ഞിരുന്നു.ഞാനവളുടെ മുടിയിൽ തഴുകി. അത് കണ്ട് സ്റ്റെഫിയവളെ ചേർത്തുപ്പിടിച്ചതും
“” ചേച്ചി… ന്റേട്ടനെ പൊന്നുപോലെ നോക്കിക്കോണം ട്ടോ… “” അവൾ അവളെ കെട്ടിപ്പിടിച്ചു, ഞാനും പൂർണിമയും ഒക്കത്തിനും സാക്ഷ്യം വഹിച്ചു നിന്നു.
അവർ പോകാൻ കുറച്ച് മുന്നോട്ട് നടന്നതും.സ്റ്റെഫി ന്നോട് പറ്റിനിന്നു,
“” അവൾക്കെന്തെകിലും വാങ്ങി കൊടുക്കണ്ടേ.. ഒന്നുല്ലേലും അവള് വേറൊരുടത്തു പഠിക്കാൻ പോന്നതല്ലേ.. “”
ഞാനവളെ നോക്കി, ആ കണ്ണിൽ ഞാനാദ്യമായി ഒരു ഭാര്യയുടെ സ്നേഹം കണ്ട്… സ്വന്തം പുരുഷന് നല്ലത് പറഞ്ഞുകൊടുക്കുന്ന ഒരുത്തമയായൊരു ഭാര്യയുടെ കടമ.
“” പൂജേ…. “” മറുപടി പറയാതെ ഞാനവർ കേൾക്കാൻ പാകത്തിന് ഉറക്കെ വിളിച്ചു.
“” ന്തേട്ടാ…. “” ഒന്ന് തിരിഞ്ഞു നിന്നവളുടെ അടുത്തേക്ക് ഞാൻ നടന്നു..
‘” നിവന്നെ ഒരു കാര്യവോണ്ട്… “” ഞാനവളുടെ തോളിലൂടെ കയ്യിട്ട് മുന്നോട്ടേക്ക് നടന്നതും അവളെന്റെ മുഖത്തേക്ക് നോക്കി, ഞാൻ രണ്ട് കണ്ണും ചിമ്മിക്കാട്ടി, അവരുമായി മുന്നോട്ടേക്ക് നടന്നു.
“” ഇഷ്ടവൊള്ളത് എടുത്തോ… “” നുമ്പേ കയറിയ കടയിലേക്ക് കയറി ഞാൻ പറഞ്ഞതും അവളെന്നെ ഒരു നിമിഷം നോക്കി, പിന്നെ അത് സ്നേഹപൂർവ്വം നിരസ്കരിച്ചു..
“” ഞാൻ നിന്റെ ഏട്ടനല്ലേ മോളെ.. അപ്പോ ഏട്ടൻ എടുത്ത് തരുന്നത് വേണ്ടെന്ന് പറയരുത്.. അതെനിക് ഭയങ്കര വിഷമം ഉണ്ടാക്കും…
സ്റ്റെഫി…,””
ഞാനവളെ നോക്കിയൊന്ന് ചിരിച്ചതും സ്റ്റെഫി അവളുമായി മുന്നോട്ടേക് നടന്നു, അവർ ഡ്രെസ്സ് എടുത്ത് നിൽകുമ്പോൾ ഞാൻ അടുത്ത് നിന്ന പൂർണിമയെ നോക്കി,
“” അല്ല നിനക്കൊന്നും എടുക്കുന്നില്ലേ… “”
“” ന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞതാ സിദ്ധുവേട്ടാ..ദേ..!! “” അവള് കയ്യിലെ കവർ തുറന്ന് കാണിച്ചു..
“” ആണാ… ന്നാ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല… ചേച്ചി ദേ ഈ സാധനത്തിനൂടെ എടുത്തോ… ചെല്ല്… “”
അവരെ സഹായിച്ചു നിന്ന ചേച്ചിയോട് പറഞ്ഞതും, അവരുടനെ അവളെ നോക്കി,
“” അയ്യോ വേണ്ടെട്ടാ… വേണ്ട ചേച്ചി… “”
“” അയ്യോ… വേണം…..വേണം ചേച്ചി… മര്യാദക്ക് എടുത്തോ ഇല്ലേ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും…. ദേ ഇത് കണ്ട..””
ഞാനാ മീശയൊന്ന് പിരിച്ചു കയ്യിലെ മസ്സിൽ പിടിച്ചു കാണിച്ചു കൊടുത്ത് കണ്ണുരുട്ടി.. ഉടനെ അവിടെ നിന്ന ആളുകൾ ഒക്കെ ഞങ്ങളെ നോക്കി,
ഇവൻ ഏതോ മാഫിയയിൽ ഉള്ളതാ എന്നൊക്കെയുള്ള ലുക്ക്.. ദൈവമേ… എനിക്ക് മാഫിയ ശശിയെ മാത്രേ അറിയൂ ന്ന് ഒന്ന് പറയോ..
അത് കണ്ടതും പൂർണിമയൊന്ന് ചിരിച്ചു, കൂടെ ആ സെയിൽ പിള്ളാരും…. എന്റെയൊരു കാര്യം…
ഞനൊരു രസിക്കാൻ തന്നെ…
“” എടുക്കെടാ ഇല്ലേ നിക്കത് വിഷമമാകും… നീയും ന്റെ പെങ്ങളല്ലേ…. “” അവളെന്നെയൊന്ന് നോക്കി, പിന്നേം മടിച്ചു നിന്നവളെ നിർബന്ധിച്ചെടുപ്പിക്കുകയായിരുന്നു
“” ചേച്ചി.. ഈ പെണ്ണ് ഒരണ്ണം വല്ലോമേ എടുക്കു… സമ്മതിക്കരുത് മിനിമം നാലെണ്ണം എടുക്കാതെ ഇവളെ ഇവിടുന്ന് വിടരുത് കേട്ടാ… “”
