“” ന്തായാലും പറ… ഞാനല്ലേ പറയുന്നേ… “” അത്രേ നിക്ക് പിടിച്ചു നിർത്താനായുള്ളു ഇത്രേയും നാൾ ഞാൻ അടക്കി വച്ച കരച്ചിൽ അവൾക്ക് മുന്നിൽ തുറന്ന് വിടുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.
ഉള്ളിലുള്ളതെല്ലാം അവളിലേക്ക് നീട്ടുമ്പോൾ ഒരമ്മയുടെ തഴുകലെന്ന പോലെ അവളുടെ മടിയിൽ ഞാൻ തലചായിച്ചു. മുടിയിലൂടെ ഇഴയുന്ന വിരലുകൾ മാത്രം ന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവയെന്നെ അത്രെയേറെ ശാന്തനാക്കിയിരുന്നു.
“” ചില മുത്തശ്ശി കഥകളിൽ കേട്ടിരിക്കുന്നപോലൊരു അനാഥനാണ് ഞാൻ… ആരുമില്ലാത്തവൻ. ചോദിച്ചു വരാനോ… തേടി ചെല്ലാനോ ഒരിടമില്ലാത്ത……””
പറഞ്ഞവസാനിപ്പിക്കാൻ വിടാതെ അവളെന്റെ വാ പൂട്ടി, ചേർത്തു പിടിച്ച കൈകളുടെ ബലം ഞാൻ അറിഞ്ഞു,
“” ആരുമില്ലാത്തവനല്ലേ അനാഥൻ…. നിനക്ക് ഞാനില്ലേ… അങ്ങനെയാവുമ്പോ നീ എങ്ങനെയാ അനാഥനാവുന്നെ… “”
നിറഞ്ഞ മിഴിയോടെ അവളെന്റെ മുഖമാകെ ഉമ്മകൾ ക്കൊണ്ട് നിറച്ചു, ആ സ്നേഹം നിറഞ്ഞു ആസ്വദിക്കാനെ നിക്കായുള്ളു… നിനക്ക് ഞാനുണ്ട് ന്ന് വാശിയോടെ പറയുന്നത് പോലെ അവളെന്നെ പലകുറി മുത്തമിട്ടു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഇങ്ങനെ വിഷമിച്ചിരിക്കാനാണോ ഉദ്ദേശം… വാ വന്നേ നിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്… ങ്കിലും ഉണ്ടാക്കി താ “”
അവളെന്നെയും കുത്തിപ്പൊക്കി നേരെ അടുക്കളയിലേക്ക് നടന്നു, ബാക്കിവെച്ച പണി ഞാൻ തുടർന്നു, അടുപ്പിലേക്ക് ചീനച്ചട്ടിയിറക്കിവച്ചു എണ്ണച്ചുടാക്കി കടുക് പൊട്ടിച്ചെടുത്തു, അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കാൻ വെച്ചു. അതോടൊപ്പം ഞാൻ ഷെൽഫിൽ നിന്നും ഒരു സബോളയും നാല് പച്ചമുളകും ഇഞ്ചിയുയും നന്നാക്കിയെടുത്തു. ചൂടായ വെള്ളത്തിലേക്ക് അല്പം മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് അതോടൊപ്പം കുറച്ച് നല്ലെണ്ണയും പാകി,
റെഡിയായതിലേക്ക് റവ പൊട്ടിച്ചു പാകി, കറന്ന പാലിൽ നിന്ന് അല്പം നെയ്യക്കാൻ വെച്ചിരുന്നത് ഇപ്പോ കാര്യവായി..
കുഴഞ്ഞു പരുവമായി വന്ന റവയുടെ മുകളിലൂടെ നെയ്യും തൂകി വെച്ച് നന്നായി ഇളക്കി, കൂടെ അല്പം ഏലക്കയും രാവിലെ ഞാൻ കഴിക്കുന്ന പ്രോട്ടീൻ നിൽ നിന്നും അല്പം നട്സും പൊട്ടിച്ചുചേർത്ത്.
“” ദാ… “” പാകമായത് പാത്രത്തിലേക്ക് മാറ്റി, ഇരണ്ട് പഴവും കൂടെ വെച്ചു ഞാൻ അവൾക്ക് നേരെ പ്ലേറ്റ് നീട്ടി, അത്രെയും നേരം ന്നെ തന്നെ നോക്കി നിന്നവൾ ഒരത്ഭുതത്തോടെയത് വാങ്ങി കഴിച്ചു,
“” എടാ… ഇത് നന്നായിട്ടുണ്ടല്ലോ…?? ഇത്രേം ടേസ്റ്റ് ഉള്ള ഉപ്പ്മ ഞാനീയടുത്തെങ്ങും കഴിച്ചിട്ടില്ല.. “‘
പറയുന്നതിനൊപ്പം അവളൊരു പിടികൂടി വായിലേക്ക് വെച്ചു. കഴിച്ചു കഴിഞ്ഞു ന്റെ മടിയിൽതലയും വെച്ച് കിടക്കുന്ന അവളെ പരിപാലിച്ചു ഞാനാ തിണ്ണയിൽ കെട്ടിയ വല്യ ഊഞ്ഞാൽ ഞാൻ പതിയെആട്ടി,
“” ചേച്ചിപ്പെണ്ണിന്റെ വീട്ടിലാരൊക്കെയുണ്ട്…? അതുപറഞ്ഞില്ലാലോ..””
എടക്കവളൊന്ന് മടിയിലേക്ക് കയറി കിടന്നതും ഞനൊരു സംശയം പ്രകടിപ്പിച്ചു.
“” ന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ആണല്ലോ അനിയങ്കുട്ടാ… “”
അവളൊന്ന് അടക്കിചിരിച്ചുകൊണ്ട് ന്റെ വയറിലേക്ക് മുഖമമർത്തി,
“” നമ്മള് പരസ്പരം മിണ്ടാൻ ഒരുപാട് വൈകി ല്ലേ പെണ്ണെ……?? “” ഞാൻ വീണ്ടും.. അതിന് അവളെന്നെ ഒന്ന് നോക്കി, പെട്ടന്ന് മടിയിൽ നിന്നും ചാടി എണ്ണിറ്റ് ന്നെ രൂക്ഷമായി നോക്കി
“” മ്മ്… അതാ പെണ്ണിന്റെ കൂടെ നടന്നോണ്ട് തോന്നുന്നതാ നിനക്ക്.. ഞാൻ നേരത്തെയും നിന്നോട് വന്ന് മിണ്ടാൻ നോക്കിട്ടുണ്ട്.. നിനക്കല്ലേ നമ്മളെ പിടിക്കത്തെ…
പക്ഷെ ഇടക്കൊന്ന് പാളി പോയിരുന്നു കേട്ടാ,
നീയെന്നെ ഒട്ടും ശ്രദ്ധിക്കാതെ വന്നപ്പോ… ഞാ… ഞങ്കരുതി നിയെല്ലാം തമാശക്കാണെന്ന്…, പക്ഷെ.. പക്ഷെയുണ്ടല്ലോ,, നീയിന്നലെ ന്നെ കാണാൻ ഹോസ്റ്റലിൽ വന്നില്ലേ ആരും കാണാതെ.. അപ്പോ…. അപ്പോ മനസിലായി ന്നൊടുള്ള ഇഷ്ടം നിനക്ക് വെറുതെയല്ലെന്ന്.. ന്നെ കാണാതെ നിന്നാ ചത്തോവന്ന് നീ പറഞ്ഞില്ലെ…
അങ്ങനെ എത്ര രാത്രി ഞാൻ ഉറങ്ങാതെ കഴിച്ചുകുട്ടിട്ടുണ്ടെന്ന് അറിയോ നിനക്ക്…. “” അവളെന്റെ നെഞ്ചിലേക്ക് ഒരെങ്ങളോടെ ആർത്തലച്ചു വീണു.. ഒന്നും പറയാതെ ഞാനെന്റെ പെണ്ണിനെ ചേർത്തുപ്പിടിച്ചു.. പിനേം ഞങ്ങളു പരസ്പരം ഒരുപാട് കാര്യങ്ങൾ പങ്കിട്ടു,
