✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” കമിതാക്കള് രണ്ടും ഇറങ്ങാറായില്ലേ…?? “”
താഴെന്നൊരു ആഷിരീരി കേട്ടതും അവളെന്നെ തള്ളി മാറ്റി,
“” ഒന്നിനും സമ്മതിക്കൂല ചെറ്റ… “” അവൾ കിതച്ചുക്കൊണ്ട് താഴേക്ക് നോക്കി പല്ല് കടിച്ചു.
കിതപ്പടങ്ങാതെ അവൾ വീണ്ടും മുഖം ന്റെ മുഖത്തിന് നേരെ വന്നതും,
“” രണ്ടും ഇറങ്ങി വരുന്നതാ നല്ലത്… ഇല്ലേ ഞാൻ കേറിവരും പറഞ്ഞേക്കാം… സമയം പോയെന്ന് “”
താഴേന്നു വീണ്ടും വിളി, ക്ഷമ നശിച്ചു പിന്മാറിയചുണ്ടുകളെ ഞാൻ കവർന്നെടുത്തു, ആവോളം അവയെ താലോലിച്ചു ഞാൻ വിട്ടകന്നു,
കിതപ്പോടെ ഇരുവരും മുഖത്തോട് മുഖം നോക്കി, ഇടക്കൊന്ന് നാവുകൊണ്ട് ചുണ്ടിലൊന്ന് ഉഴിഞ്ഞു സ്റ്റെഫി തന്റെ ചുണ്ട് പിടിച്ചു നോക്കി,
“” കാലൻ ന്നെ കൊല്ലൂന്ന തോന്നണേ…””
പിളർത്തി വെച്ച ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു, പരിഭവം നിറഞ്ഞ മുഖം മായുന്നതിനു മുന്നേ ആ ചോര ഞാൻ ചുണ്ടുകൾ കൊണ്ട് നുകർന്നെടുത്തു,
ന്റെ നെഞ്ചിൽ തള്ളി കതകും തുറന്ന് ഓടിയ പെണ്ണിനെ ഞനൊന്ന് നോക്കി, നീല അനാർക്കലിയിൽ ഒഴുകിയാടുന്ന കാർകൂന്തൽ, പൊട്ടി തെറിച്ച കുപ്പിവള പോലുള്ളവളുടെ ചിരിയും നോക്കി ഞാൻ ആ കട്ടിളയിൽ ചാരി നിന്നു,
“” ആകെ ചുവന്നു തുടുത്തട്ടുണ്ടല്ലോടി പെണ്ണെ.. ഏഹ്.. എന്തായിരുന്നു മേളിൽ…””
താഴേന്നു അവളെ തളിക്കുന്നത് കേട്ടാണ് ഞാൻ താഴേക്ക് ചെല്ലുന്നത്, ചെന്നതും പിന്നൊന്നും പറയാതെ ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി.
അവര് രണ്ടാളും അവരുടെ വണ്ടിക്കും ഞാൻ ന്റെ ബൈക്കിനും…
“” ന്താടാ മലരേ ലേറ്റ് ആയെ…. “”
വിശാലിന്റെ വീട്ടിലേക്ക് കയറ്റിയതും അവൻ അകത്തു നിന്നും ഇറങ്ങി വന്നു.
“” കുറച്ച് താമസിച്ചു അതാ ലേറ്റ് ആയെ..വന്ന് കേറ് മലരേ….””
അവൻ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു.
കോളജിലേക്ക് വണ്ടി കയറ്റുമ്പോ അവനൊന്ന് മൂത്രമൊഴിച്ചിട്ട് വരാമെന്നും പറഞ്ഞു പോയി.
“” ഗോപിയേട്ടാ ന്തേലും കഴിക്കാനെടുത്തോ.. നല്ല വിശപ്പ്..”” ഞാൻ ക്യാന്റീനിലേക്ക് കയറിയതും അടുക്കളയിൽ നിൽക്കുന്ന ഗോപിയേട്ടനോട് വിളിച്ചു പറഞ്ഞു, പുള്ളി ഇപ്പോ എടുക്കാമെന്നു പറഞ്ഞതും ഞാൻ അകത്തേക്ക് നടന്നു..
നോക്കുമ്പോ ഇന്നലെ തല്ലിയവമ്മാർ എല്ലാമുണ്ട്, സബാഷ്… ഞാൻ എല്ലാരേം നോക്കിയൊന്ന് ചിരിച്ചു അവിടെ പുറകിലെ ഡെസ്കിലേക്ക് ഇരുന്നു, ന്നെ കണ്ട് കലിപ്പിച്ചു നോക്കി അവന്മാര് മുന്നിലുള്ള ചായ കയ്യിലെടുത്തു.
എല്ലാത്തിന്റേം മുഖത്തും കയ്യിലും കേട്ടൊക്കെ ഉണ്ടല്ലോ..പാവങ്ങൾ…ഞാനൊന്ന് മനസ്സിൽ പറഞ്ഞു..
അപ്പോളേക്കും ഗോപിയേട്ടൻ അപ്പവും വെജ് കറിയും ക്കൊണ്ട് വെച്ചു അവന്മാരെ ഒളികണ്ണിട്ട് ന്നെ നോക്കിയൊന്ന് ചിരിച്ചു.. തിരിച്ചു ഞാനും..
“” ശ്ഹ്.. ശ്ഹ്…. “” ഞാൻ കഴിച്ച് തുടങ്ങിയതും സൈഡിൽ നിന്നൊരു വിളി. ഞാൻ തല ചെരിച്ചു നോക്കി, രാഖി ചേച്ചി…
“” ഇതെന്താ ക്ലാസ്സിലൊന്നും കേറണില്ലേ…””
ഞാനൊരു ചിരിയോടെ കൈ ഉയർത്തി ചോദിച്ചതും അവര് ദേണ്ടടാ ന്റെ ഡെസ്കിലേക്ക് വന്നു.
“” ഓഹ് അവിടെ പോയിട്ട് ആരെ കാണാൻ.. ഇവിടാകുമ്പോ കുറച്ച് പ്രൈവസി കിട്ടും…’”
“”ന്തിന്…??”” ഞാൻ കയ്യിലെടുത്ത അപ്പം കറിയിൽ മുക്കി വായിലേക്ക് വച്ചു തിരിച്ചു ചോദിച്ചതും, അവരെന്റെ വായിലേക്ക് നോക്കി ഇരിക്കുന്നത് ഞാൻ കാണുന്നെ.
“” മ്മ്.. ന്തേ വേണാ… “” അത് കണ്ട് ഒരു ചിരിയോടെ തമാശക്ക് ചോദിച്ചതും.. അവരത് വാ തുറന്ന് സ്വീകരിച്ചു. ഞനൊന്ന് ഞെട്ടി,
ന്റെ മുഖം കണ്ട് കണ്ണോന്ന് ചിമ്മി ക്കാട്ടി അവരൊന്ന് ചിരിച്ചു.
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോ അവരെന്റെ കറി പാത്രത്തിലെ ഗ്രീൻബിസ് പെറുക്കി കഴിച്ചോണ്ടിരുന്നു
“” ഹാ ഇതാര്.. സ്റ്റെഫിയോ… വാടി വാ… “”
ഒരു നിമിഷം വായിലേക്ക് വെച്ച അപ്പം ന്റെ നെറുകിൽ കേറി. ഞനൊന് ചുമച്ചു ഉടനെ ന്റെ നേരെ തിരിഞ്ഞ രാഖി ന്റെ തലയിൽ തല്ലിയവൾ നിക്ക് വെള്ളം എടുത്ത് തന്നു.. ന്നാലും കഴുത്തോന്ന് തിരിച്ചു നോക്കാൻ ന്റെ പേടി ന്നെ അനുവദിക്കുന്നില്ല..
അവൾ ചുണ്ടോടടുപ്പിച്ചു തന്ന വെള്ളം കുടിക്കുമ്പോ അവൾ നേരത്തെ ഇരുന്ന ഡെസ്കിലേക്ക് നിക്ക് പരിജയമുള്ള രണ്ടാളുകൾ വന്നിരുന്നു..
