നിശാഗന്ധി – 4 22അടിപൊളി 

“” നീയിന്ന് കുറെ ഫോട്ടോസ് എടുത്തില്ലേ… അതന്നെ പ്രശ്നം… പെണ്ണിന് പേടി, നിന്നെ ആരേലും വളക്കൊന്ന്…? “” അതെയിരിപ്പിൽ അവളുടെ മറുപടി വന്നതും, തന്റെ കാലിന്റെ ചോട്ടിൽ ഇരിക്കുന്ന സ്റ്റെഫി ആഞ്ഞൊരു ചവിട്ട് കൊടുത്തതും അവള് പല്ല് കടിച്ചു,

“” അല്ല നിങ്ങളെങ്ങനെ ഹോസ്റ്റലിന്ന് ചാടി…?? ആരും കണ്ടില്ലേ പോരണത്.. “”

അതിന് അക്ഷര സ്റ്റെഫിയെ നോക്കി പല്ല് കടിച്ചതും, ആവളതിനൊന്ന് ചിരിച്ചെന്റെ വയറിലേക്ക് മുഖം ചേർത്തു,

“” അതീ നാറിയെന്റെ വല്യമ്മക്ക് വയ്യെന്നും, ഉടനെ ചെല്ലാണോന്നും പറഞ്ഞു പുറത്ത് ചാടിതാടാ… “”

മറുപടി ചിരിയിൽ മുഴുകുമ്പോ ന്റെ ഫോൺ റിങ് ചെയ്തു, നമ്പറാണല്ലോ…??

ഞാൻ ഫോൺ കയ്യിലെടുത്തതും അവളത് മടിയിൽ നിന്നും തട്ടി വാങ്ങി, കാൾ അറ്റൻഡ് ചെയ്തു,

“” ഹലോ സിദ്ധു…. “” ഒരു നീട്ടി വിളി, ആരാ ന്ന് ഞാൻ രണ്ടാളോടും ചോദിക്കുമ്പോൾ അക്ഷരകൈ മലത്തി, സ്റ്റെഫി ഒന്നും മിണ്ടാതെ ഫോൺ ഉയർത്തി പിടിച്ചു താഴേക്ക് നോക്കി നിക്കയാണ്.

“” ഹ… ഹലോ … ആരാ..ത്…?? “” ഞനൊന്ന് വിറച്ചു, ന്തും സംഭവിക്കാവേ…

“” നല്ലളാ നീ… നമ്പർ സേവ് ആക്കിയില്ലേ, ഇത് ഞാനാ സിദ്ധുട്ടാ രാഖിയാ….’”

പേര് പറഞ്ഞതും ആ ഫോൺ കട്ടായി… തീർന്ന്.. ഇന്നെന്റെ മയ്യത്തെടുക്കും.. അല്ലേലും റിലേഷൻഷിപ്പിലൊന്നും പെടാതെ മൂഞ്ചി തെറ്റി നടക്കുമ്പോ ഒരുത്തിക്കും വേണ്ട നമ്മളെ ന്നാ ഒന്ന് കമ്മിറ്റായി നോക്കിയേ അപ്പൊ കാണാം ഇത്പോലെ കുറെയെണ്ണത്തിനെ…

അവളാ ഫോണും ക്കൊണ്ട് ചവിട്ടി കുലിക്കി ഒറ്റ പോക്കായിരുന്നു മുറിയിലേക്ക്..
അത് കണ്ട് ഞങ്ങളു രണ്ടാളും പരസ്പരമോന്ന് നോക്കി,

“” സിദ്ധു… ഈ ദേഷ്യം ഉണ്ടെന്നേ ഉള്ളു അവളൊരു പഞ്ചപാവമാ… നിയൊരിക്കലുമവളെ കൈ വിടരുത്… തനിച്ചാക്കുവേം ചെയ്യരുത്… “”

അവൾ പോയ വഴിയേ നോക്കി അക്ഷര നിക്ക് കേൾക്കാനായി പറഞ്ഞതും മറുപടി പറയാതെ ആ കൈ രണ്ടും ചേർത്ത് പിടിച്ചു ഞനൊരു ഉറപ്പ് കൊടുത്തു, മൗനം നിറഞ്ഞ ആ ഉറപ്പിന് അവളൊന്ന് ചിരിച്ചു,

‘”ചേച്ചി കിടന്നോ… നാളെ പോണ്ടതല്ലേ… “”

ഞാൻ മുന്നിലെ ഡോർ അടച്ചു, അവൾ റൂമിലേക്ക് കയറി കതക് അടച്ചതും ഹാളിലെ ലൈറ്റും നിലാവെളിച്ചം നന്നായി ഉണ്ടായിരുന്നു.
ഞാൻ പതിയെ കോണി കയറി, ന്റെ മുറി ലക്ഷ്യവെച്ചു നടന്നു.

ചെല്ലുമ്പോ കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോണിൽ തോണ്ടി കിടക്കാണ് പെണ്ണ്..ന്റെ ഫോൺ തൊട്ട് അപ്പുറത് ബെഡിലും കിടപ്പുണ്ട്.

“” പിണക്കമാണോ….? ന്നോടിടക്കമാണോ…..??
അടുത്ത് വന്നാലും പെണ്ണെ മടിച്ചു നില്കാതെ…..!!””

ഞാനാ സന്ദർഭം ഒന്ന് മായപ്പെടുത്താൻ നോക്കിയൊരു പാട്ടൊക്കെ പാടി പതിയെ അവളുടെ ഓരത്തായി കിടന്നു,
ന്നിട്ടും മയമില്ലാതെ കിടക്കുന്ന പെണ്ണിന്റെ അടുത്തേക്ക് കുറച്ചൂടെ ചേർന്ന് കിടന്നതും അവളെന്നെ നോക്കി കണ്ണുരുട്ടി,

ഉടനെ ഞാൻ ട്രാക്ക് മാറ്റി,

“”എന്നോടെന്തിനി പിണക്കം…. ന്നുമെന്തിനാണെ ന്നോട് പരിഭവം….! ഒരുപാട് നാളായി കാത്തിരുന്നു… നീ ഒരുനോക്ക് കാണാൻ വന്നില്ല..
അതെന്താ വാവേ നീ കാണാൻ വരാഞ്ഞേ…?? “”

പാട്ട് കെട്ട് ലയിച്ചു കിടന്നവളുടെ ഇടുപ്പിൽ ഇക്കിളിയിട്ടതും പെണ്ണ് കിടന്ന് മുത്തുപോഴിക്കുന്ന പോലെ ചിരി തുടങ്ങി, അവളുടെ പിണക്കം തീർക്കാൻ ആ കവിളിൽ ചുണ്ട് ചേർക്കണ്ട താമസേ ഉണ്ടായിരുന്നുള്ളു..
അവളെ മനസിലാക്കാൻ പാടാണ്, പുറത്തുന്ന് നോക്കുമ്പോൾ ആളൊരു റഫാണെന്ന് തോന്നോങ്കിലും വെറും ശുദ്ധയാണ്.
ചെറിയ കാര്യങ്ങൾക് കരയുകയും, അതേപോലെ സന്തോഷിക്കുകയും ചെയുന്നൊരു പെണ്ണ്.

പിണക്കമെല്ലാം മാറി ന്റെ നെഞ്ചിലൊളിച്ചു കിടക്കുന്നവളെ തഴുകി ഞാനും നിന്നു.

“” നിന്റെ വീട്ടി വിഷ്യോണ്ടാവോ…?? “” ഞാനാ മുടിയിൽ വിരൽ കോർത്തു,

“” ഇണ്ടാവാൻ ചാൻസ് ഉണ്ട്… പള്ളിന്നൊക്കെ വിഷയമാക്കാൻ സാധ്യത ഉണ്ട്…. മ്മ് ന്തേ…? “”

ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു വീണ്ടും ചെയ്തോണ്ടിരുന്ന കാര്യം തുടർന്നു,

“” ഒന്നുവോർത്ത് വിഷമിക്കേണ്ട, ക്കെ ശെരിയാവും… “” അവളെന്നെ പൂർവ്വാധികം ശക്തിയോടെ പുണർന്നു.

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *