നിശാഗന്ധി – 4 22അടിപൊളി 

“” ന്റെ കൊച്ചിനെന്താ പറയാനുള്ളെ… മ്മ്
പറഞ്ഞോ…?? “”

ന്റെ അപ്പുറം വന്നിരുന്നവൾ ന്നെ നോക്കിയിരിക്കുന്നത് കണ്ടതും ഞനൊന്ന് ചിരിച്ചു, ഉടനെ അവൾ മുഖം മാറ്റി,

“” നിയിത് എവിടായിരുന്നു… ഞാൻ… ഞനെന്തോരം തിരക്കിന്ന് അറിയോ..?? “”

അവളൊന്ന് പരിഭവപ്പെട്ടു പറഞ്ഞതും,

“” ഞനിതെവിടെ പോവാനാ പൊന്നെ.. ഞാനിവിടെയൊക്കെ ഉണ്ടായിരുന്നു.. “”

ഡെസ്കിലേക്ക് നീട്ടിയ കയ്യിൽ കൈ കോർത്തു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,

“” ന്നിട്ട് ഞാങ്കണ്ടില്ലലോ….!!”” അവളൊരു കാമുകിയുടെ പരിഭവവോടെ ഞാൻ ചേർത്ത് പിടിച്ച വിരലിന് ബലമേകി.,

“” അതി നായ്ക്ക് സിനിമ കാണണോന്ന് പറഞോണ്ടല്ലേ…. “” ഞാൻ നിക്ക് മുന്നിൽ ഇരിക്കുന്ന വിശാലിനെ ചൂണ്ടി കാണിച്ചതും, കടിച്ചു പിടിച്ച ചിക്കന്റെ കാലവൻ വായിൽ വെച്ചോണ്ട് തന്നെയൊന്ന് ചിരിച്ചു, ഉടനെ തിരിഞ്ഞിരുന്ന സ്റ്റെഫി അവന്റെ തലക്കിട്ട് ഒരു കിഴുക്കും കൊടുത്തു,
അപ്പോളാണ് ഞാൻ അക്ഷരയെ നോക്കുന്നേ അവളും അവന്റെ കൂടെ ഇരുന്ന് തട്ടോട് തട്ട്..

ഇടകവളൊന്ന് ചിരിച്ചു ബാസന്തി ചിരിക്കണ പോലെ..

“” എന്തുവാടി… “” അത് കണ്ട് സ്റ്റെഫി കൈ മടക്കുമ്പോൾ, വിശന്നിട്ടല്ലേ മൊതലാളി ന്നൊരു ചിരി.

“” അതുപിന്നെ ഇവനൊറ്റക്കിരുന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോ… അല്ല
നിങ്ങള് സംസാരിച്ചോ… ഹ്മ്മ്…””

അവര് വീണ്ടും പണി തുടർന്നതും, ഞാൻ അവളെ വിളിച്ചു

“” അതുപോട്ടെ നീ പറ ന്താ അത്യാവശ്യമയിട്ട് കാണണോന്ന് പറഞ്ഞെ…രാഖിടെ കാര്യാ…’”

ഞാൻ രാവിലത്തെ ഓർമ്മയിൽ ചോദിച്ചതും,

“” അഹ് ശെ… അതൊന്നുമല്ല, പൂജ വിളിച്ചിരുന്നെന്നെ രാവിലെ.. “”

ന്റെ വിരലിൽ വിരൽ ചേർത്ത് പിടിച്ചവൾ ഒന്നുടെ അടുത്തേക്ക് വന്നു,

“” ന്തിന്…?? “” ഞാനൊരു ചിരിയോടെ ചോദിച്ചവളെ നോക്കിയൊന്ന് ചിരിച്ചു,

“” അവളടെ ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ല.. അതോണ്ട് വിളിച്ചതാ ന്നും പറഞ്… “”

അടുത്തൂടെ ആരോ കടന്ന് പോയതും അവളുടനെ കൈ വിടുവിച്ചു,

“” ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലേൽ ന്താ ഏട്ടത്തിയെ വിളിച്ചാ കിട്ടണുണ്ടല്ലോ…!!””

അത് പെണ്ണിന് നന്നായി സുഖിച്ചിട്ടുണ്ട്, ആ കവിളൊക്കെ ചുവന്നു തുടുത്തു. നാണത്താൽ ആ തല താന്നു.

“” ആഹ്ഹ് അത് പോട്ടെ… നീയിനി ക്ലാസ്സി കേറണുണ്ടോ…?? “” ഞാൻ വീണ്ടും ആകയ്യിൽ കൈ കോർത്തു,

“” ലാസ്സ് പിരീഡല്ലേ, ഇനി കേറണില്ല… “”

“” ന്റെ മോളിങ്ങനെ മടികാണിക്കല്ലേ… ഒന്നുല്ലേലും ലാസ്റ്റ് ഇയർ അല്ലെ… “”

അതിന് കൊച്ച് കുട്ടികൾ പിണങ്ങുന്ന പോലെ ആ മുഖം വാടി.

“” ഗോപിയേട്ടാ…. രണ്ട് ചായകുടെ…. “” മുന്നിലെ ബെഞ്ചിൽ നിന്നും ഒരു അലറൽ.. ഇവൻ….

“” അത് കാര്യാക്കണ്ട, പിന്നെ നിയിത് പറയാൻ മാത്രാണോ വന്നേ… ഞാങ്കരുതി ആ രാഖിടെ കാര്യാണെന്ന്… “”

“” മ്മ് സംഭവം നിക്കും അതൊന്നും അത്രേ ദഹിച്ചിട്ടില്ല.. ന്നാലും നിക്കെന്റെ വാവനെ വിശ്വാസ… അതോണ്ട് കുഴപ്പയില്ല… “” അവളൊന്ന് ചിരിച്ചു.
ചായ ക്കൊണ്ട് വന്ന ഗോപിയേട്ടനോട് രണ്ട് ലൈമ്മ് പറഞ്ഞു.

“” വിശ്വാസത്തിന്റെയല്ല… അഹ്.. ഹ്ഹ… എനിക്കെന്തോ അവളടെ പെരുമാറ്റത്തിൽ ഒരു വശപ്പെശഖ്….!!””” രാവിലത്തെ സംഭവം ഓർത്തെടുത്തു ഞാൻ പറഞ്ഞതും, അവളൊന്ന് തലയനക്കി,

“” മ്മ് അതെനിക്ക് അറിയാം ആ വശപെശഖ് ന്താന്ന്… രാത്രി ഞാനത്തിന്റെ മറുപടിയും കൊടുത്തതാവൾക്ക്… നീ അത്ര മൈൻഡ് ആക്കാതെ ഇരുന്നാ മതി… “”

ഓഹ് അപ്പൊ അവളാണല്ലേ ഇന്നലത്തെ പെർപ്പോസലിന്റെ മുഖ്യധാര.. ഞനൊന്ന് ചിരിച്ചു,

“” ഹാ അത് വിട് ന്നിട്ട് ഇത് കേൾക്ക്.. പൂജ വിളിച്ചിട്ട് പറഞ്ഞു അവള് ഈ വരുന്ന ബുധനാഴ്ച പോകുന്ന്.. അതൊന്ന് പറയാനും വേണ്ടിയാ വിളിച്ചെന്ന്…
പിന്നെ…. പിന്നെയുണ്ടല്ലോ, നിങ്ങള്‌ രണ്ടും കണ്ട കാര്യം അവള് വീട്ടിപറഞ്..അവർക്കൊക്കെ വല്യ സന്തോഷയിന്ന്,
അവരൊക്കെ ഇത്രേനാള് കരുതിയിരുന്നത് ന്റെ വാവക്ക് അവരെയൊന്നും ഇഷ്ടല്ല ന്നാണ്.പക്ഷെ സംഭവം അറിഞ്ഞു അവരൊക്കെ തറവാട്ടിലേക്ക് വരുന്നുണ്ടെന്നവള് പറഞ്ഞു….. “”

മുന്നിലിരിക്കുന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് പകുതി തീർത്തു പോയി ഞാൻ.. അത് വേണ്ടിയിരുന്നില്ല.
ന്റെ മുഖം കണ്ട് സന്തോഷിച്ചിരുന്ന മുഖം പെട്ടെന്ന് മങ്ങി,

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *