“” ന്നാലും വാവേ…. “” അവള് പിന്നേം വിഷമത്തിൽ പറഞ്ഞതും
“”ഒരേന്നാലുമില്ല… നിയത് വിട്, “”
“”മ്മ്…”” ഒരു തെളിച്ചമില്ലാത്ത മൂളൽ നിക്കതിനു തന്നെങ്കിലും പെണ്ണിന്നിപ്പോളും അതുള്ളിൽ കെടക്കാ…
ഉടനെ അപ്പുറത് നിന്നൊരു ശബ്ദം..
“” സ്റ്റെഫി…നീ തിരക്കാണോ…?? “” മറുതലക്കൽ ഒരു ശബ്ദം. അവളുടനെ ഫോൺ ചെവിയിൽ നിന്നും മാറ്റുന്ന ശബ്ദം നിക്ക് കേൾകാം…
“” ഇല്ലെടി നീ പറഞ്ഞോ…!””
“” നിയാ ഫസ്റ്റ് ഇയർ വന്ന ചെക്കനെ അറില്ലേ… ഇന്ന് അടിയൊക്കെ ഉണ്ടാക്കിയ.. ഹാ… ആ ബോഡിയൊക്കെ ഉള്ള…””
ന്നെ പറ്റിയാണല്ലോ… ഏഹ്ഹ്…ഞനൊന്നോർത്തു.
“” ഏ…. ത്… സിദ്ധുവോ…?? “” ഒരു വിറയാർന്ന ശബ്ദം..
“” ആഹ്ഹ് അതന്നെ.. അവരെല്ലാം പറഞ്ഞു നിയായിട്ട് നല്ല കമ്പനിയാ അവനെന്ന്…? “” പറയുന്നതിനൊപ്പം അവളാ ബെഡിലേക്ക് ഇരുന്നെന്ന് തോന്നുന്നു.
“” ആഹ്ഹ് മിണ്ടും.. “” അവൾ വല്യ താല്പര്യമില്ലാതെ യാണ് മറുപടി കൊടുക്കുന്നത് ങ്കിലും ആ നെഞ്ചവിടെ അലമുറയിടുന്നത് എനിക്കിവിടെ കേൾകാം,
“” സ്റ്റേഫി… എനിക്കുണ്ടല്ലോ… അവനെ വല്ലാണ്ടങ്ങ് ഇഷ്ട്ടായി… അപ്പോ നീയൊന്ന് ന്റെയോപ്പം നിക്കണം… നിനക്ക് ഞാൻ ന്ത് വേണേലും തരാം…’””
പറഞ്ഞു നിർത്തിയതും ഞാൻ വാ പൊളിച്ചു, ആഹ്ഹ് ഒട്ടും പേടിക്കണ്ട നിങ്ങള് കറക്റ്റ് സ്ഥലത്താണ് വന്നിരിക്കുന്നത്.. കിട്ടാനുള്ളതൊക്കെ ഇപ്പോ കിട്ടും അതും വാങ്ങിച്ചോണ്ട് എങ്ങോട്ടാണെന്ന് വെച്ച പൊക്കോ…
മറുപടി ന്താണെന് അറിയാൻ ഞാൻ ശ്രദ്ധിച്ചു നിന്നു.
“” പ്ഫാ… നിനക്ക് ഞാൻ ഉണ്ടാക്കി തരാടി മറ്റവളെ….. “” ബീപ്….. ബീപ്…
ഞനൊരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു, സമയം ഏകദേശം ആറെ കാൽ ആകുന്നെ ഉള്ളു, ഞാൻ ഇട്ട കട്ടനുമായി വെളിയിലേക്ക് ഇറങ്ങി,
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, ന്റെ ഫോണിലേക്ക് ഒരു വിളി, നോക്കുമ്പോ അക്ഷരയാണ്,
ഇവളെന്താ ഈ നേരത്ത്….!!
“” ഹലോ….?? “”
“” വീട്ടിലേക്ക് ജംഗ്ഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ റൈറ്റ് അല്ലേടാ… “” ന്നൊരു മറുപടി ഏഹ് ആരുടെ വീട്…
“” ആർടെ വീട്….?? “” ഞാൻ ഇരുന്നിടത്ത് നിന്ന് ചാടി എണ്ണിറ്റു,
“” ആഹ്ഹ്… വഴി മനസിലായി ഫോൺ വെച്ചോടി…””
സ്റ്റെഫിയുടെ സ്വരം.. ഞാൻ തലക്ക് കൈ കൊടുത്ത്, ഈ പെണ്ണുങ്ങൾ ഇതെന്തോ ഓർത്തോണ്ടാ.. ഈശ്വരാ…
തലയിൽ നിന്ന് കൈ എടുത്തില്ല അതിന് മുന്നേ വീടിന് മുന്നിലേക്ക് ഒരു യമഹ റേ വന്ന് നിന്നു,
ഞാൻ രണ്ടിനേം ഒന്ന് നോക്കി, ഹെൽമെറ്റ് ഊരി ഇറങ്ങിയ സ്റ്റെഫിക്ക് പിന്നാലെ തോളിലെ ബാഗും, കൂടെ കയ്യിലെ കവറുമായി അക്ഷരയും ഇറങ്ങി,
രണ്ടും ബാഗുമൊക്കെയായി സ്റ്റിരമായിട്ട് ഇവിടെ തന്നെ പൊറുക്കാൻ ഇറങ്ങിയതാണോയിനി..?
ന്നെ കണ്ടൊരു ചിരിയോടെ കയ്യും വീശി കാണിച്ച അക്ഷരക്ക് തിരിച്ചൊരു ചിരി കൊടുക്കുമ്പോ ന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ന്നെ തോളുക്കൊണ്ട് തട്ടി മാറ്റിയൊരുത്തി അകത്തേക്ക് വെച്ചു പിടിച്ചു,
ആ പൊക്കിനെ ഞാൻ മൈൻഡ് ആക്കിയില്ല..
നേരെ അക്ഷരക്ക് മുന്നിലേക്ക് ചെല്ലുമ്പോ അവളൊന്ന് ചിരിച്ചു. കൂടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടാളുടേം ബാഗ് ഞാൻ വാങ്ങി കയ്യിൽ പിടിച്ചു,
“” സ്റ്റിരമായിട്ട് ഇവിടെ കൂടാനൊന്നുമല്ലലോ രണ്ടിന്റേം ഉദ്ദേശം…. “” ഞനൊരു സംശയം ചോദിച്ചതും അവളൊന്ന് ചിരിച്ചെന്റെ തോളിൽ തല്ലി,
അവളെ അവിടെയെങ്ങും കാണാതെയായപ്പോ അക്ഷര ന്നെ നോക്കി,
“” ന്റെ മുറി ക്കാണും… ചേച്ചി ദേ ആ മുറിയെടുത്തോ… ബാ ഞാൻ വിരിച്ചിട്ട് തരാം… “”
വേണ്ടടാ ന്ന് പറഞ്ഞെങ്കിലും അവരെന്റെ വീട്ടിലേക്ക് അല്ലെ വന്നേ അതോണ്ട് ഞാൻ കൂടെ ചെന്ന് എല്ലാമോന്ന് വിരിച്ചിട്ടു, മുറിയിൽ നിന്ന് വെളിയിലേക്ക് നോക്കിയാൽ കാണുന്ന ആ വല്യ ഹാളും, ഒത്ത നടുക്ക് ഓപ്പണാക്കി ഇട്ടിരിക്കുന്ന സ്പേസിലും മാണ് അവളുടെ കണ്ണ്…
“” സിദ്ധു… നൈസ് ഹൌസ് യു ഹാവ്… “”
“” താങ്ക്സ്…. “” ഞനത് പറയുമ്പോളത്തേക്കിന് വീടിന്റെ നടുമുറ്റം പോലുള്ള ആ ഓപ്പണിലേക്ക് അവളിറങ്ങി, ഉരുളൻ കല്ലുകൾ ക്കൊണ്ട് നിറച്ച ആ മുറ്റം കണ്ടവൾക്ക് അത്ഭുതം.
ഞാൻ ചെന്ന് അടുക്കള ഷെൽഫിൽ നിന്നും വാങ്ങി വെച്ച പുതിയൊരു സോപ്പ് കയ്യിലെടുത്തു, എണ്ണ തപ്പുമ്പോ അവിടെ സ്ലാബിൽ ഇരിപ്പുണ്ട് ഓഹ് അപ്പോ ചേച്ചി നേരെ കുളിക്കാൻ കേറി..
