“” ഗോപിയേട്ടാ… ചൂടായിട്ട് ഓരോ ചായയെടുത്തോ…!! ഇന്നോരാളെ നല്ലപോലെ കാണാനുള്ളതാ… “”
അവളാ ഡെസ്കിലേക്കിരുന്ന് ന്നെയൊന്ന് നോക്കി കുറച്ച് കടുപ്പത്തിൽ പറഞ്ഞതും,, ഞാൻ കള്ളന്മാര് നോക്കുന്ന പോലെ ചുറ്റും നോക്കി,
“” ആഹ്ഹ് ഇതാര് സിദ്ധുവോ…?? അക്ഷരെ നീ കണ്ടില്ലേ സിദ്ധുനെ… “”
ന്നെ ആദ്യമായിട്ട് കാണുന്ന പോലെ അവൾ അക്ഷരയെ നോക്കിയതും അവളൊന്ന് ന്നെ നോക്കി ചിരിച്ചതെ ഉള്ളു. നിനക്കുള്ളത് വരുന്നുണ്ടെടാ ന്ന് പറയുന്ന പോലെ.
രാഖി ഞങ്ങളെ നോക്കി ഒരു ചിരിയോടെ വീണ്ടും കൈയിട്ടു വാരാൻ തുടങ്ങി,
അതിലേക്കും, അവളെയും നോക്കി രണ്ട് കണ്ണുകൾ കത്തി ജ്വാലിക്കുന്നത് ഞാൻ കണ്ടിരുന്നു, ഇടക്ക് ന്നെ നോക്കിയൊന്ന് കണ്ണുരുട്ടാനും മറന്നില്ല..
ഇനി നിന്നാ ശെരിയാവില്ല ന്ന് മനസിലായതോടെ ഞാൻ അവിടുന്ന് എണ്ണിറ്റ്.
“” ആഹ്ഹ് മതിയാക്കിയോ… കഴിച്ചില്ലല്ലോ നീ മുഴുവനും… “”
രാഖി ന്റെ കയ്യിൽ പിടിച്ചു നിർത്തി
“” ഇപ്പോ ഞാൻ കഴിപ്പ് നിർത്തിയില്ലേ പിന്നെനിക്ക് ഒരിക്കലും കഴിക്കണ്ട വരില്ല… അതോണ്ട് പോവാ…”” ഞാൻ നേരെ കയ്യും കഴുകി പൈസയും കൊടുത്ത് വെളിയിലേക്ക് ഓടി,
“” ഇവനിതെന്ത് പറ്റി… “” ന്റെ പോക്കും നോക്കി രാഖി താടിക്ക് കൈ കൊടുത്തു.
“” അവനിന്ന് ന്തെങ്കിലുമൊക്കെ പറ്റും… “” ന്റെ പോക്ക് നോക്കിയൊരു ആത്മഗതം പറഞ്ഞു ആ ചായ അവൾ ചുണ്ടോടടുപ്പിച്ചു.
അവിടുന്ന് നേരെ ക്ലാസ്സിലേക്ക് കയറുമ്പോ ക്ലാസ്സിൽ മുഴുവൻ അലമ്പ്.. ഞാൻ വന്നതും ഓഹ് വന്നോ ന്നും ചോദിച്ചായി പിന്നെ.
“” നിയിത് ആർടെ മറ്റെടത്ത് പോയി കിടക്കായിരുന്നു..””
“” ഞാൻ കഴിക്കാൻ ക്യാന്റീനിൽ…. “” ഞാൻ അവനെ തള്ളി നീക്കി അവന്റപ്പുറമിരുന്നു.
“” അതെന്നാ ന്നെ വിളിക്കാഞ്ഞേ നീ…”” വിശാല് ചാടി എണ്ണിറ്റ്,
“” അതിന് നീ മൂത്രസഞ്ചിയും പൊക്കിപിടിച്ചോണ്ട് ഓടുവല്ലായിരുന്നോ, പിന്നെങ്ങനാ..!!”” എണ്ണിറ്റ് നിൽക്കുന്നവനെ പിടിച്ചിരുത്തി ഞാൻ ബാഗിൽ നിന്നും ബുക്കെടുത്തു,
“” ന്നാലുമോന്ന് വിളിക്കായിരുന്നു… “” ആരോടെന്നില്ലാതെ അവനൊന്ന് മുരണ്ടു.
“” നിയിത് ന്തോ നോക്കുവാ…!”” ഞാനാ ബുക്ക് ഓടിച്ചു നോക്കുന്ന കണ്ട് അവൻ അക്ഷമയോടെ ചോദിച്ചു.
“” അസ്സേമെന്റ്… “” ഞാൻ ബുക്കിലെ ശ്രദ്ധ വിടാതെ പറഞ്ഞതും,
“” അതും നീ എഴുതിയോ…??’” അവനെന്റെന്ന് ആ ബുക്ക് വാങ്ങി. ഞാനതിന് ആഹ്ഹ് ന്ന് മൂളുമ്പോ,
“” ഫേക്ക് ഫ്രണ്ട്….. കൺഫോം…!! “” അവനെന്നെ നോക്കി പിറുപിറുത്തു, ഉടനെ ബുക്കിൽ നിന്നും കിട്ടിയ പേപ്പറിൽ നിന്നും പിൻ ചെയ്ത വേറൊരു പേപ്പർ ഞാനവന് കൊടുത്തു..
“” ന്നാ ഫേക്ക് ഫ്രണ്ട് എഴുതിയതാ… വാങ്ങോ ആവോ….!! “”
ഞനവന്റെ നേരെ നീട്ടിയ പേപ്പർ അവന്റെ ഡെസ്കിലേക്ക് എറിഞ്ഞു,
“” മഹാലക്ഷ്മി ഏത് പാതിരാത്രി വന്നാലും മടക്കി അയക്കരുതെന്നാ… ഇങ്ങോണ്ടാ… “” അവനാ പേപ്പർ ഒരു ഇളിയോടെ കയ്യിലാക്കി, ഒന്ന് തൊഴുതു..,
“”എണിച്ചു പോ മലരേ…”” ഞാനോരൊറ്റ ചവിട്ട് വെച്ച് കൊടുത്തു, അവൻ ദേ കയ്യിലെ പേപ്പറും പറത്തി പെൺപിള്ളേരുടെ അടുത്തേക്ക് തെറിച്ചു വീണു,
“” മേഘയിന്ന് ഷാംപൂ ഇട്ടിട്ടുണ്ടല്ലേ നല്ല മണം… ഏത് ഷാംപൂവാ തേക്കുന്നെ. “”
ചെന്ന് വീണതെ അവനവിടെ കിടന്ന് പുഷ്‌പ്പിക്കാൻ തുടങ്ങി, അവളുടെ മുടിയിൽ വിരൽ കോർത്തു അവൻ അവളുമ്മാരോട് ഓരോന്ന് പറഞ്ഞു ചിരി തുടങ്ങി,
“” ദേ ടാ ന്റേം ഷാംപൂ ഇട്ടിട്ടുണ്ട് നോക്കിയേ.. “” മേഘയെ പുകഴ്ത്തുന്ന കണ്ട് സഹിക്കാതെ അപർണ്ണ അവളുടെ മുടി വെച്ച് നീട്ടിതും അവനതുമൊന്ന് മണപ്പിച്ചു നോക്കി,.
“” മ്മ്ഹ്… ചീഞ്ഞ മത്തിടെ വാട…. പോയി കുളിയെടി ശവമേ…. “” മണപ്പിക്കാൻ തള്ളിക്കൊണ്ട് വന്ന തലയവൻ ഒറ്റതള്ളിനു ദൂരെയെറിഞ്ഞു,
അത് കെട്ട് പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി, ഉടനെ അവൾ ഡെസ്കിനു മുകളിലൂടെ ചാടി അവന്റെ ബെഞ്ചിൽ വന്നു, ന്നിട്ട് അവളുടെ തല അവന്റെ മുഖത്തിട്ട് ഉരച്ചു, ഇവൾകിതെന്ത് തുള്ളൽ പനി പിടിച്ചാ…
“” ഇനി പറയെടാ പട്ടി… മത്തിടെ വാടയാണെന്ന് പറയെടാ… “” അവള് കിടന്ന് ചാടാൻ തുടങ്ങി, ഉടനെ സോറി പറഞ്ഞു കാര്യം അവൻ സോൾവാക്കി, ഇല്ലേ ഇന്നവന്റെ മയ്യത്തെടുക്കണ്ട വന്നെനെ..
