നിശാഗന്ധി – 4 22അടിപൊളി 

“” ഞങ്ങള് കുളത്തിലേക്ക്… “” അതിനെ കളിപ്പിച്ചോണ്ട് സ്റ്റെഫി മറുപടി തന്നു,

“” മ്മ്….വഴുക്കല് കാണും നോക്കിക്കോണേ… “”

“” അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം… ഇയ്യാള് വല്യൊരു ആള് വന്നിരിക്കുന്നു… “” അവളെന്നെയൊന്ന് പുച്ഛിച്ചു,

“” നിന്നോടല്ല… ഞാൻ പുള്ളികാരത്തിയോടാ പറഞ്ഞെ… അയ്യേ… ചമ്മി പോയെ… “” ഞനൊന്ന് കൊഞ്ഞനം കുത്തിയതും ഒന്ന് ചുണ്ട് മടക്കി അവൾ നിലത്ത് കിടന്ന മണ്ണ് വാരി ന്റെ മേലേക്ക് എറിഞ്ഞു, പിന്നെ ഞാൻ നേരെ ക്ടാവിനേം കൂട്ടികേറ്റി
അവര് നേരെ കുളത്തിലേക്കും. തറവാടും പരിസരവും ചേർന്ന് വലിയൊരു ഏരിയ തന്നെ ഉണ്ട്, അടുത്തെങ്ങും വീടുമില്ല.. പക്ഷെ കുറച്ച് ദൂരം മാറി വീടുകളുമുണ്ട് ആളുകളൊക്കെ സ്നേഹമുള്ളവരുമാണ്.

ഞാൻ പിന്നെ നേരെ ചെന്ന് മുറ്റവും അടിച്ച് വാരി അകവും തൂത്ത് വാരി, എല്ലാം അടുക്കി പിറക്കി വെച്ചു,

നേരെ അടുക്കളയിലേക്ക് കയറി ദോശക്കുള്ള മാവും സമ്മന്തിക്കുള്ള കൂട്ടവും റെഡിയാക്കി വെച്ചപ്പോളേക്കും നീരാട്ടും കഴിഞ്ഞു രണ്ടും വന്നു

“” ന്നാ നിങ്ങള്‌ കഴിക്ക്, ഞനൊന്ന് കുളിച്ചിട്ട് വരാം..””

അടുക്കളയിലേക്ക് കയറിയവരെ നോക്കി ഞാൻ പറഞ്ഞതും,

“” നീയെന്തിനാടാ ഉണ്ടാക്കിയെ… ഞാൻ കേറുമായിരുന്നില്ലേ… “” ന്ന് പറഞ്ഞതും ഞാൻ അതിനെ സ്നേഹത്തോടെ നിരസിച്ചു.

ഞനൊന്ന് പോയി കുളിച്ചു വരുമ്പോളേക്കും അവർ രണ്ടാളും റെഡിയായിരുന്നു. അവരോട് പൊക്കോളാൻ പറഞ്ഞു, ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, കോഴികളേം കേറ്റി, നേരെ ഡ്രെസ്സ് ചെയ്യാൻ അകത്തേക്ക് കയറുമ്പോ പെണ്ണവിടെ ഇരിപ്പുണ്ട്..
ഇവര് പോയില്ലേ…

“” നിങ്ങള്‌ പോയില്ലേ… “” ഞാൻ അകത്തേക്ക് കയറി അവളോട് ചോദിച്ചതും

“” ഒന്നിച്ചിറങ്ങാം… “” ന്നായിരുന്നു മറുപടി

“” വേറൊന്നുടെ ഉണ്ടല്ലോ…? അതെവിടെ..?? “‘

“” താഴെ കാണും… “”

ഞാൻ നേരെ ഇട്ടിരുന്ന ടി ഷർട്ടും അഴിച്ചു, ഉടനെ

“” താഴെ അവളുണ്ട് ചെക്കാ… നീ ചുമ്മാ… “” അതും പറഞ്ഞവളോടി ചെന്നാ കതകടച്ചു
ഞനതിന് പുല്ല് വില കൊടുത്ത് ഉടുത്തിരുന്ന കൈലി യും പറിച്ചെറിഞ്ഞു,

“” ചീ…. വൃത്തിക്കെട്ടത്…. “” അവളുടനെ കണ്ണ് രണ്ടും പൊത്തി,.

“” ഓഹ്… നീ വേണേ കണ്ടാ മതി ഇല്ലേ വെളിലിറങ്ങി നിന്നോ…. “” ഒന്നും മിണ്ടാതെ ഇല്ലെന്ന് ചുമൽകുച്ചുമ്പോളും പെണ്ണിടയ്ക്കിടെ കടക്കണ്ണിടുന്നുണ്ട്,

ഞാൻ നേരെ അലമാരിക്ക് നേരെ നടന്ന് ഒരു ബ്ലാക്ക് ജീൻസെടുത്തിട്ടു, ഉടനെ അവള് കയ്യും എടുത്തു.

“” ഒരു നാണോം മാനോമില്ലാത്ത ജന്തു… ചീ… “” അവളെന്റെ നേരെ ബെഡിൽ കിടന്ന തലയിണയെടുതെന്റെ നേരെയെറിഞ്ഞു.

ഞാനത് ഒഴിഞ്ഞു മാറി ഒരു ചിരിയോടെ ഹങ്ങറിൽ കിടന്ന ബെൽറ്റ്‌ എടുത്തിട്ടു,

“” ഷർട്ട്‌ ഞനെടുത് തരാം…. “” ഷർട്ട്‌ എടുക്കാനാണ് ന്റെ പോക്കെന്ന് മനസിലായവൾ ഓടി അലമാരക്ക് മുന്നിൽ വന്നു നിന്നു ഞാൻ അവളുടെ പിന്നിലും, ഞാൻ കൈ ആ തോളിലേക്ക് വെച്ചു അവൾക്കൊപ്പം ആ അലമാര മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു..

മുന്നിൽ ചുണ്ടുവിരൽ കടിച്ചു തലപ്പുണ്ണാക്കി ആലോചിക്കുന്ന വളുടെ ചേഷ്ടകൾ നോക്കിക്കാണാൻ നല്ല രെസം.

“” ആഹ്ഹ് ഇത് മതി… “” കുറച്ച് നേരത്തെ ഗവേഷണത്തിന് ശേഷം അവളൊരു തീരുമാനത്തിലെത്തി. അതിൽ നിന്നും ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ട്‌ എടുത്ത് നിക്ക് നേരെ നീട്ടി,

ഞാനത് വാങ്ങിയിട്ട്, അപ്പോളാണ് ഞാനും അവളെ ശ്രദ്ധിക്കുന്നെ.. അവളും ബ്ലൂ ആണ്..
അപ്പോ അതാണ് ഇത്രേം നേരം അതെ കിടന്ന് തിരഞ്ഞത് ല്ലേ…
കണ്ണാടിക്ക് മുന്നിലേക്ക് കയറി മുടിയൊന്ന് ചീകി, ഷർട്ടും മടക്കി, ഞാൻ തിരിഞ്ഞു

“” പൂവാം… “”

“” ഒരുങ്ങുന്നില്ലേ….?? “” അവളെന്നെ സംശയത്തോടെ നോക്കി,

“” ആഹ്ഹ് ഒരുങ്ങില്ലോ…!!”” ഞാൻ സ്വയമോന്ന് നോക്കി, ഓക്കേ ആണല്ലോ…

അവളെന്തോ പിറുപിറുത്തുക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി,

“” ന്തുവാടി നിന്ന് പൊറുപ്പൊറുക്കുന്നെ…? ന്തെങ്കിലും ഉണ്ടേൽ പറഞ്ഞോടി ആരുമില്ലവിടെ…””

ഞാൻ ഡോർ തുറക്കാൻ ശ്രമിക്കുന്നവളുടെ പിന്നിലൂടെ വട്ടം പിടിച്ചു, ആ കവിളിൽ ചുണ്ട് ചേർത്തു,
മറുപടിയൊന്നും പറയാതെ അവളെന്റെ ചുണ്ടുകളെ സ്വന്തമാക്കി,

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *