“” ഇപ്പൊ എങ്ങനെയുണ്ട് മണം…?? “” അവളൊരു കിതപ്പോടെ മേഘയുടെ തോളിലേക്ക് വീണു, അവൻ ഇവളുടെ തോളിലേക്കും
“” മാണോ….!!
സുഗന്ധല്ലേ നീയടുത്ത് വരുമ്പോ…. “”
അവനൊന്ന് ശ്വാസം ആഞ്ഞെടുത്തു. വെറും നിവർത്തികേടാണ് അവനെക്കൊണ്ടങ്ങനെ പറയിപ്പിക്കുന്നെ..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അളിയാ ഉച്ചക്ക് ചാടിയാലോ… “” മൂന്നവർ പോയതും, വെളിയിൽ നിന്നും പാഞ്ഞടുത്തവൻ ന്നോട് തിരക്കി
“” ചാടാം…. “” ന്നായി ഞാനും , പിന്നൊന്നും നോക്കിയില്ല ചാടി.
നേരെയൊരു സിനിമക്ക് വിട്ടു, തിയേറ്ററിൽ ചെന്ന് ടിക്കറ്റ് എടുത്ത് കേറി പടവും കണ്ടിറങ്ങിയതും, ആകെയൊരു മൂകത.. ഉടനെ ഫോൺ ബെല്ലടിച്ചു
“” നീയെവിടാ നിക്കൊന്ന് കാണണം… “” ന്നെ തപ്പിയാ കോളേജ് മുഴുവൻ നടന്നിട്ടാ ഇപ്പോ ഒന്നും അറിയാത്ത പോലെ വിളിക്കുന്നെ ന്ന് നിക്കറിയില്ലേ…
രാവിലത്തെന്റെ തരാനാണ്… പിന്നെ അറിഞ്ഞോണ്ട് ആരേലും എലിപ്പെട്ടിയിൽ ക്കൊണ്ട് സുന വെക്കോ ഒന്ന് പൊടി…
“” ഞാൻ കോളേജിലില്ല, ഞനൊരു സിനിമക്ക് വന്നതാ കഴിഞ്ഞിട്ട് വിളിക്കാം… “” ന്നു പറഞ്ഞതും അവളെന്തോ ചോദിച്ചെങ്കിലും ഞാൻ കാൾ കട്ടാക്കിയിരുന്നു, ഉടനെ
“” ദേടാ നിന്റെ ചേച്ചി വിളിക്കണ്… “” അവൻ അവന്റെ ഫോൺ ഉയർത്തി കാട്ടി,
“” നീയെടുക്ക്… ന്നിട്ട് കാര്യം പറ… “”
“” നീയൊന്ന് പോടാ കോപ്പേ.. ചൊറിച്ചിലുണ്ടെന്ന് കരുതി ആരേലും തീ കൊള്ളിയെടുത്ത് കവക്കെട ചൊറിയോ…?? അവമ്പറയണ കേട്ടില്ലേ…എടുത്തോളാൻ…. “” പറഞ്ഞോണ്ട് അവൻ ഫോൺ പോക്കറ്റിലിട്ടു,
“” എടാ എടുക്ക്…. ന്നിട്ട് കാര്യം പറ അവള് സീനാക്കുല… “” ഞാൻ അവനോട് സൗമ്യമായി പറഞ്ഞു,
‘” നീയൊന്ന് പോടാ മലരെ….. “” ന്നവൻ നിക്ക് കേൾക്കാൻ പാകത്തിന് വിളിച്ചതും അടുത്തൂടെ പോയൊരു ചേട്ടൻ പെട്ടന്ന് നിന്നു,
ന്നിട്ട് ഞങ്ങളെ നോക്കി കണ്ണുരുട്ടി,
“”” ചേട്ടനെയല്ല, വേറൊരു മലരേനെയാ…ചേട്ടൻ പൊക്കോ…ചേട്ടൻ പോയി പടം കാണ്,, സൂപ്പറ് പടമാ..അവസാനം ല്ലാരേം രക്ഷിച്ചു പ്രിത്വിരാജ് മാത്രം മരിക്കും……””
അതിന് പുള്ളി അവനെ നോക്കിയൊന്ന് പല്ല് കടിച്ചു, പിന്നെ കയ്യിലുണ്ടായിരുന്ന ടിക്കറ്റും ദേഷ്യത്തോടെ വലിച്ചു കീറി, വെളിയിലേക്ക് ഇറങ്ങുന്നത് കണ്ട്…. പാവം….,
“” പോടാ കോപ്പേ.. അവൻ സിനിമയുണ്ടാക്കാൻ വന്നേക്കുന്നു..
വേണേ വീട്ടി പോയിരുന്ന് കാണടാ.. “”
അവൻ പോയ വഴിയേ നോക്കി അവൻ പറഞ്ഞതും ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി.
“” അപ്പോ നീ കിട്ടുന്നത് വാങ്ങിച്ചിരി… ഞാമ്പോയെന്തേലും തണുത്തത് കുടിക്കാൻ വാങ്ങിട്ട് വരാം…””
അവൻ പോയതും ഞാൻ കോൾ അറ്റണ്ട് ചെയ്തു,
“” സിദ്ധു… നിക്കൊന്ന് സംസാരിച്ചേ പറ്റുള്ളൂ.. നീയെവിടാ ഞാൻ അങ്ങോട്ട് വരാം.. “”
“” ഞാമ്പറിഞ്ഞില്ലേ ഞാനിവിടെ തിയേറ്ററിലുണ്ട്,
ഇപ്പൊ പടം കണ്ടിറങ്ങി, “”
“” ന്നാ ഞാനങ്ങോട്ടു വരാം… “” അവൾ പറഞ്ഞതും
“” വേണ്ട ഞാൻ കോളേജിലേക്ക് വരാം… നീയെവിടെ നിക്ക്… “” ഞാൻ വാച്ചിലേക്ക് നോക്കി പറഞ്ഞതും, ഞാൻ അവനുമായി നേരെ കോളേജിലേക്ക് വിട്ടു,
“” രാവിലെ നിയെന്നെ മൂഞ്ചിച്ചു… ഇന്ന് നിന്റെ ചിലവിൽ ഞനൊരു കളി കളിക്കും മോനെ… “”
കോളേജിൽ എത്തിയതേ കൈ രണ്ടും തിരുമ്മി അവൻ അതിന്റെ അകത്തേക്ക് വെച്ചു പിടിച്ചു, ഒപ്പം ഞാൻ അവളെ വിളിച്ചു കാന്റീനിലേക്ക് വരാനും ഞാൻ ഇവിടെ ഉണ്ടെന്നും പറഞ്ഞതും ഞാൻ ഫോൺ വെച്ചു
“” നിയിതൊക്കെ തിന്ന് പുള്ളിടെ പാർട്ണർ ഷിപ്പ് കയ്യിലാക്കാനുള്ള പണിയാണോ….?? “”
അവന്റെ ഡെസ്കിലേക്ക് ക്കൊണ്ട് വെച്ച സാധനം കണ്ട് ഞാൻ ഒന്ന് ചോദിച്ചു പോയി, ഉടനെ ന്നെയൊന്ന് പുച്ഛിച്ചു അവൻ പൊറോട്ട കയ്യിലെടുത്തു.
അപ്പോളേക്കും ഡോറും കടന്ന് അകത്തേക്ക് വന്ന സ്റ്റെഫിയും അക്ഷരയെയും ഞാൻ കൈ പൊക്കി ഇവിടെ ഉണ്ടെന്ന് കാണിച്ചേ..
“” ഇതെന്താടാ നിന്നെയിവിടെ പണിക്കെടുത്തോ…?? “”
വിശാലിന്റെ ഇരിപ്പും മുന്നിലെ ഭക്ഷണവും കണ്ട് അക്ഷര ഡെസ്കിൽ കൈ കുത്തി ചോദിച്ചതും വായിലേക്ക് വെച്ച പൊറോട്ട മാറ്റാതെ അവൻ ടേബിളിന് ചുറ്റും കൈ വട്ടം പിടിച്ചു.. ആർക്കും തരില്ല ന്നുള്ള വാശിയോടെ.
