ഞാനതും എടുത്ത് നേരെ അക്ഷരക്ക് മുന്നിലേക്ക് നടന്നു,
“” ചേച്ചി ദേ സോപ്പ്… പിന്നെ കാച്ചിയ എണ്ണയുമുണ്ട്.. തോർത്തോ മറ്റോ….?? “”
“” ഓഹ് താങ്ക്സ് ടാ… വേണ്ട ടവൽ ന്റലുണ്ട്.. അവളെവിടെ കണ്ടോ…?? “”
“” വന്ന പാടെ കുളിക്കാൻ കേറി.. ചേച്ചി കുളിച്ചിട്ട് വാ… ഞാൻ കഴിക്കാനെടുക്കാം… “”
അതിനൊന്ന് ചിരിച്ചവൾ അകത്തേക്ക് കയറി.
ഞാൻ നേരെ അടുക്കളയിലേക്കും,
“” ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കാം… “” ഞാൻ നേരെ പുറകിലെ കോഴി കൂട്ടിലേക്ക് നടന്നു, ദൈവമേ ഇന്നലേം മുട്ടയോന്നും എടുത്തില്ല.എല്ലാം അവിടെ കാണണേ, നാളെ കടേൽ കൊടുക്കാനുള്ളതാ, പശുവിന്റെ കാര്യം പിന്നെ കറക്കാൻ വരുന്ന ദിവാരേട്ടൻ നോക്കിക്കോളും, അതിന് പുള്ളിക്ക് ഇത്ര തുക മുത്തശ്ശി കൊടുത്തിരുന്നു അതിപ്പോളും തുടരുന്നു.. രണ്ട് ദിവസമായിട്ട് കോഴിയെ നോക്കാൻ നിന്നില്ല തീറ്റെം വെള്ളോം കൊടുത്ത് ഞാൻ നേരെ കോളേജിൽ പോകും.. നാളെ തുറന്ന് വിടണം… അതും മനസ്സിൽ പറഞ്ഞു ഞാൻ നേരെ കൂട് തുറന്നു,
ബഹളക്കാരികളെ യൊക്കെ നോക്കി ഇട്ടിരുന്ന മുട്ടയും പെറുക്കികൊണ്ടിരുന്നു,..
“” പിള്ളേരെ… മറന്നതല്ല കേട്ടാ, നാളെ എല്ലാത്തിനേം പുറത്ത് വിട്ടേക്കാം… “” കൂട്ടിലേക്ക് കുറച്ച് തീറ്റ കൂടെ ഇട്ട് ഞാൻ കിട്ടിയ മുട്ട യുമായി അകത്തേക്ക് നടന്നു, ഏകദേശം മുപ്പത് മുട്ട ഞാൻ കണ്ടുള്ളു, ആഹ്ഹ് ബാക്കി നാളെ നോകാം..
നേരെ ഫ്രിഡ്ജിലേക്ക് വെച്ചു അതിൽ നിന്നും ഒരു മൂന്നു മുട്ട കയ്യിലെടുത്തു പുഴുങ്ങാൻ നിട്ടു,
പൊടിയും കുഴച്ചു നില്കുമ്പോ പിന്നിൽ ഒരു കാൽ പെരുമാറ്റം, നോക്കുമ്പോ പെണ്ണാണ്,
കട്ടളപടിയിൽ ന്നെ നോക്കി കൈ കെട്ടി നിക്കയാണ്,, മുഖം തെളിഞ്ഞിട്ടില്ലപ്പോളും.
ഞനൊന്നവളെ നോക്കി, ഒരു പിങ്ക് ബനിയനാണ്, കൂടെ ഒരു കൂട്ടി പാവാടയും, മുടി ന്റെ ടൗവൽ ക്കൊണ്ട് കെട്ടി വെച്ചിട്ടുണ്ട്, മുഖത്തേക്ക് അനുവാദമില്ലാതെ വീണു കിടന്ന മുടികൾ ഇപ്പോഴും അലസത കാണിക്കുന്നു,
മുഖത്തേക്ക് ഭംഗി കൂട്ടാൻ, ചെറുതായി കണ്ണെഴുതിട്ടുണ്ട്, ഒരു ചെറിയ പൊട്ടും,
ഞാൻ നോക്കുന്നത് കണ്ടതും പിണക്കത്തിലവൾ മുഖം വെട്ടിച്ചു,
“” പയ്യെയൊക്കെ വെട്ടി തിരിക്കെന്റെ പെണ്ണെ… ന്തകിലും പറ്റിയാ നിക്കാ നഷ്ടം… “”
അത് പുള്ളിക്കാരിക്ക് നന്നായി സുഖിച്ചെങ്കിലും പുറത്ത് കാട്ടില്ല. ഞാൻ പൊടി കുഴച്ചു കൊണ്ടിരുന്നിടത്തേക്കവൾ വന്നു,
“” മാറങ്ങ്ട്..ഞാഞ്ചേയിതോളാം.. “” ന്നെ തള്ളി മാറ്റിയവള മാവ് കുഴക്കാൻ തുടങ്ങി, ഞാൻ ഒരു ചിരിയോടെ കൈ കഴുകി, പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു നിന്നു മുഖമവളുടെ കഴുത്തിലേക്ക് അമർത്തി, അവളൊന്ന് എരിവ് വലിച്ചതും,
“” ദേഷ്യണോ ന്റെ പെണ്ണിനെന്നോട്…,””
മുന്നിലേക്ക് വീണു കിടന്ന മുടി ഞാൻ വകഞ്ഞു മാറ്റി ചോദിച്ചതും പെണ്ണോന്ന് കുറുകി,
“” അങ്ങനെ ഞാൻ പറഞ്ഞില്ലാലോ… “” ഗമ തന്നെ…
“” ന്നാലും.. അങ്ങനെ തോന്നിയെനിക്ക്.. “” ഞാൻ ഒരു വിഷമത്തിൽ പറഞ്ഞു നിന്നതും അവൾ നേരെ വെട്ടി തിരിഞ്ഞു, ന്റെ മുഖത്തേക്ക് നോക്കി,
“” വിഷമൊണ്ട്…! അതൊക്കെ നമ്മക്ക് പിന്നെ പറയാം വാവേ.. ഇപ്പോ വാ ഇതുണ്ടാക്കാം…നല്ലപോലെ വിശക്കണ്ണ്ട് നിക്ക്….””
പിന്നെ നേരെ അവൾ ചപ്പാത്തി ഉണ്ടാക്കാനും ഞാൻ കറി ഉണ്ടാക്കാനും തുടങ്ങി, അപ്പോളേക്കും അക്ഷരയും എത്തി, അവര് രണ്ടും കൂടെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഞാൻ കറി മുഴുവനായിട്ടും ഏറ്റെടുത്തു.
“” സിദ്ധു പറയാതെ വയ്യ നിനക്ക് ഒടുക്കത്തെ കൈപ്പുണ്യമാട്ടാ… “” ചപ്പാത്തിയിലേക്ക് വീണ്ടും വീണ്ടും കറി കോരിയിടുന്നതിനൊപ്പം അക്ഷരയൊന്ന് പറഞ്ഞതും പൊങ്ങിയത് സ്റ്റെഫിയാണ് അതിനുഞാനൊന്നവളെ ഉഴിഞ്ഞു നോക്കിയതും ന്റെ സംശയം ഇവളിത് മുന്നോട്ടും ശീലമാക്കോ ന്നായിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” രണ്ടും കൂടെ പെട്ടെന്ന് ഇങ്ങോട്ട് പോരാൻ ന്തായിരുന്നു പ്രശ്നം…? “” ന്റെ മടിയിലേക്ക് കിടന്നുകൊണ്ട് നിലാ വെളിച്ചത്തെ നോക്കി കിടക്കുന്ന ന്റെ പെണ്ണിന്റെ കാച്ചിയ എണ്ണയുടെ ഗന്ധം വിട്ടുമാറാത്ത മുടിയിൽ മസ്സാജ് ചെയ്തു അപ്പുറത്തു കൈ രണ്ടും നിലത്തൂന്നി മേലേക്ക് നോക്കി ഇരിക്കുന്ന അക്ഷരയോട് ഞാൻ തിരക്കി,
