നിശാഗന്ധി – 4 22അടിപൊളി 

“” അത് വേണ്ടിയിരുന്നില്ല…, ഇപ്പൊ ഉള്ളപോലെ തന്നെ മതിയായിരുന്നു… “”

“” അതെന്താ നീ അങ്ങനെ പറഞ്ഞെ…?? “” അവളുടെ ശബ്ദത്തിൽ സംശയം നിറഞ്ഞു. ഞാനല്പം അവളോട് അടുത്തിരുന്നു
ന്റെ കാര്യങ്ങളിൽ ഞാൻ ന്റെ സ്വത്തിനെക്കുറിച്ച് മറച്ചു പിടിച്ചിരുന്നു. ഞാനെല്ലാം അവളോട് തുറന്ന് പറഞ്ഞു. ന്റെ പേരിൽ ഉള്ള സ്വത്തുവകകളെ കുറിച്ചും അവരോട് മുത്തശ്ശി കാണിച്ച അകൽച്ചയെ ക്കുറിച്ചും ല്ലാം. കെട്ട് കഴിഞ്ഞതും അവളിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല.

“” ഒന്നും നമ്മള് കരുതുന്ന പോലെയാവുല്ല വാവേ…. അവര് വന്നിട്ട് പോട്ടെ… നാളെ നമ്മുടെ കാര്യത്തിന് ആരെങ്കിലും വേണ്ടേ….. “”

അവള് ഭാവിയിലേക്കുള്ള കാര്യമോർത്തു നെടുവീർപ്പിട്ടതും,

“” നീ ടെൻഷനാവാതെ ഒക്കെ നന്നായിട്ട് നടക്കും… ഞനില്ലേ കൂടെ…””

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി,
ഞനൊരു കട്ടനുമിട്ട് ഉമ്മറപടിയിൽ പോയിരുന്നു, മുന്നിലെ പടികൾ കടന്നെന്റെ കണ്ണ് നേരെ പാടത്തിലേക്ക് നീണ്ടു,

പാടം നന്നായി ഇരുണ്ടുവരുന്നു, കാർമേഘങ്ങൾ നിറഞ്ഞ ആകാശം പാടത്തിനെയും കൂട്ടു പിടിച്ചു,
തൊട്ട് പുറകെ ആർത്തിരമ്പുന്ന മഴ ഓടിന് മുകളിൽ ചളി വാരിയെറിയുന്ന പോലെ ശബ്ദമുണ്ടാക്കി,

മഴ കയർക്കുവാണ്, ദേഷ്യം കേട്ടടങ്ങാതെ പെയ്തിറങ്ങുന്ന മഴക്കുമുണ്ട് ഒരു കഥ പറയാൻ., ന്നോ വായിച്ച വരികൾ മുന്നിലേക്ക് വന്നു,

“” മരണവീട്ടിൽ മഴ തോരുന്നെയില്ല,
ഉള്ള് നീറി കരയുന്ന മഴയെ ശപിച്ചു ക്കൊണ്ട് ബന്തുകൾ ആ മഴയെ വെറുപ്പോടെ കണ്ടു.
ന്നാ ‘ മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതെയിരിക്കാനാവില്ലല്ലോ ന്ന് മഴയും… “”

കുടയുമായി പാടം മുറിച്ചു കടക്കുന്ന മേപ്രത്തെ ശ്രീകുട്ട്യേ നിക്ക് കാണാം.. ഈ പെണ്ണിതെങ്ങോട്ടാ ഈ മഴത്ത്. വീടിനു മുന്നിലുള്ള പാടം കടന്നാൽ പെട്ടന്ന് കവലയിലെത്താം, രാത്രി ആയാൽ ആരും ഇത് വഴി വരില്ല, അത്ര ഇരുട്ടാണ്, പക്ഷെ അവൾ വരുന്നത് ഇങ്ങോട്ടണല്ലോ…

“” സിദ്ദേട്ടാ.. മുട്ടയുണ്ടാവോ തരാൻ…. “” അവളാ പടിക്കൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു, ആ പാവാട മുട്ടോളം നനഞ്ഞിട്ടുണ്ട്, വെള്ളികൊലുസ്സിട്ട കാലുകൾ വിറക്കുന്നു,

“”നോക്കട്ടെ.. നീയാ മഴത്ത് നിക്കാതെ കേറി വാ…””

ഞനാ സോപാനത്തിൽ നിന്നും പതിയെ എഴുന്നേറ്റു, അവൾ കുടയുമായി പല്ലുകൾ കുട്ടിയിടിച്ചു കയറി വന്നു,

“” ന്താടി ഈ നേരത്ത് ഇത്ര അത്യാവശ്യം…??
മ്മ് നീയിരി… “”

“” അത് അമ്മടെ വീട്ടിന്ന് വല്യമ്മയും മോളും വന്നിട്ടുണ്ട്… “”

അവള് കുട മടക്കി അകത്തേക്ക് നിന്നു, ഞാൻ നിക്ക് വേണ്ടി എടുത്ത ആ കാപ്പി ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടി,

“” തണുത്തു വിറക്കണ്ട ന്നാ കുടിക്ക്… ന്നിട്ടാ കുടയിങ്ങ് താ ഞാൻ മുട്ടയുണ്ടോന്ന് നോകട്ടെ.. “”

അവളത് വാങ്ങി ചുണ്ടോട് ചേർത്തു കുടിച്ചു, ഞാൻ നേരെ അവളുടെ കുടയുമായി വെളിയിലേക്ക് ഇറങ്ങി, കൂട്ടിൽ മൊത്തം ഒന്ന് കണ്ണോടിച്ചു, പിന്നെ തുറന്ന്, ആകെ പത്തെണ്ണമെ കിട്ടിയുള്ളൂ, അതുമായി നേരെ അടുക്കളയിലേക്ക് കയറി കുട മടക്കി കയ്യിലാക്കി, ഫ്രിഡ്ജ് തുറന്ന് പാലോഴിച്ച പാത്രവും കയ്യിലെടുത്തു അത് ഒരു കുപ്പിയിലാക്കി, പാത്രം ഞാൻ തിരികെ വെച്ചു, ഷെൽഫിൽ നിന്നും സ്റ്റെഫിയുടെ കൂടെ പോയപ്പോ വാങ്ങിയ പലഹാരം കണ്ട്,, അത് ഒരു കവർ നിറയെ ഉണ്ടായിരുന്നു.. അതുടെ കയ്യിലെടുത്തു, ഇതൊന്നും ഞാൻ കഴിക്കൂല വെറുതെ ആ പെണ്ണിന് വട്ട് മൂത്ത് വാങ്ങണതാ… ഞാൻ എല്ലാം മുത്തശ്ശി യുടെ സഞ്ചിയിലേക്ക് വെച്ചു നേരെ വെളിയിലേക്ക് നടന്നു,

“” ടി വിമലേച്ചിയോട് പറയണം മുട്ടയും കൂടെ പാലും വെച്ചിട്ടുണ്ട് ന്ന്.. പിന്നെ നിനക്കും ഡിങ്ക്‌റൂസ്സിനും കഴിക്കാൻ കുറച്ച് പലഹാരോം, കേട്ടാ….. ന്നാ നിക്കണ്ട പൊക്കോ… “” ന്ന് പറഞ്ഞതും അവള് കാപ്പി ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി, ആ സഞ്ചിയും വാങ്ങി കയ്യിൽ പിടിച്ചു, അപ്പോളേക്കും നന്നായി ഇരുട്ടിയിരുന്നു,

“” ശ്രീക്കുട്ടാ നിക്ക് ഒറ്റക്ക് പോണ്ടാ ഞാൻ കൊണ്ടാക്കാം… “” ഞാൻ ഉമ്മറ വാതിൽ ചാരിയിട്ടു, നേരെ വെളിയിലെ കാലൻ കുട കയ്യിലെടുത്തു നുവർത്തു,

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *