നിശാഗന്ധി – 4 22അടിപൊളി 

“” വേണ്ട സിദ്ദേട്ടാ ഞാമ്പോക്കോളാം… “”

അവളാ ഇരുട്ടിലേക്ക് നോക്കിയൊന്ന് വെള്ളമിറക്കി,

“” നീ കാർന്നോര് കളിക്കാതെ നട പെണ്ണെയങ്ങോട്ട്… “”

അവളുമായി ഞാൻ പടികളിറങ്ങി. അപ്പോളേക്കും ഫോൺ ബെല്ലടിച്ചു,

“” സിദ്ധു…..മോനെ അവളവിടെ വന്നോടാ…? “”
വിമലേച്ചിയാണ് അവളെ കാണാതെയായപ്പോ വിളിച്ചതാണ്,

“” ആഹ്ഹ് ചേച്ചി വന്നു….’”

“” മോനെ നേരം ഇരുട്ടി, ചേട്ടനുമില്ലിവിടെ!! നീയൊന്നവളെ കൊണ്ടാക്കോ, നിക്കാണേൽ ഇപ്പോ അത്രേടം വരെ വരാനും കഴിയൂല… “”

അവരൊന്ന് ശബ്ദം കുറച്ച് സംസാരിച്ചു, വന്നവർ കേൾക്കാതെ ഇരിക്കാനായിരിക്കും.

“” ചേച്ചി പേടിക്കേണ്ട, ഞാനുമുണ്ട് ശ്രീക്കുട്ടന്റെ കൂടെ… ഞങ്ങള് ദേ ഇപ്പോ എത്തും.. “”

ഞാനത് പറഞ്ഞതും ശെരിയെന്നു പറഞ്ഞവൾ ഫോൺ വെച്ചു,

“” ശ്രീകുട്ടോ എത്രയിലാടാ ഈ കൊല്ലം നീ..?? “” അവൾക്ക് പിന്നിലായി മൊബൈലിലെ വെളിച്ചം തെളിച്ചു ഞാൻ നടന്നു,

“” ഈ കൊല്ലം പത്തില സിദ്ദേട്ടാ… “” അവളൊന്ന് തിരിഞ്ഞു നോക്കി മറുപടി തന്നു,

“” അഹ് ഹാ വല്യ കുട്ടി ആയല്ലോ… അവനോ നമ്മടെ ഡിങ്ക്രൂസ്സോ…?? അവനെത്രയിലാ…””

“” അവനഞ്ചിലാ… ഏട്ടൻ ഇപ്പോ വല്യ സ്കൂളിലാ പടിക്കണേ ല്ലേ… അമ്മ പറഞ്ഞു… “”

“” അഹ് ഹാ ശ്രീക്കുട്ടന് ല്ലറിയാല്ലോ….?? മോൾക്ക് വലുതാകുമ്പോൾ ആരാകണോന്നാ ആഗ്രഹം..””

“” നിക്ക് പോലീസ് ആവാനാ… “” അവളൊറ്റ ശ്വാസത്തിൽ പറഞ്ഞതും

“” അഹ് ഹാ…മിടുക്കി.. “” ഞങ്ങൾ അപ്പോളേക്കും വീടെത്തിയിരുന്നു.

“” അമ്മേ……… “” വീടെത്തിയതും അവളകത്തേക്ക് നീട്ടി വിളിച്ചു

“” ആഹ്ഹ്.. ഒച്ച വെക്കേണ്ട കേട്ടു… “”” വിമലേച്ചി അപ്പോളേക്കും വെളിയിലേക്ക് ഇറങ്ങി വന്നു, കവർ അവൾ ചേച്ചിടെ കയ്യിൽ കൊടുത്ത് അകത്തേക്ക് ഓടി,

“” ഇതെന്താടാ സഞ്ചില്… “” അതും ചോദിച്ചു അവരത് തുറന്ന് നോക്കി,

“” കുറച്ച് പാലും, പിള്ളാർക്ക് കുറച്ച് പലഹാരോമുണ്ട്, അവിടാരാ ഇതൊക്കെ കഴിക്കാൻ…””

“” നീയെതായാലും കയറിയിരി.. ഞാഞ്ചയെടുക്കാം.. “” അവരകത്തേക്ക് കയറി,

“” വേണ്ടച്ചി വിരുന്ന്ക്കാര് ഉള്ളതല്ലേ ഞാമ്പോവാ…’” ഞാൻ തിരിഞ്ഞു നടന്നു. ഉടനെ

“” ഹാ നിക്കടാ ചെക്കാ…
നീ അകത്തേറിയിരി, ചായ കുടിച്ചിട്ട് പോയാ മതി…വിശ്വേട്ടനും ഇപ്പൊ വരും..”” ഞാൻ അകത്തേക്ക് കയറി, ചേച്ചി ഇട്ട് തന്ന ചായേം കുടിച്ചു ഞാൻ അവരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു,

“” അപ്പൊ മോനോറ്റക്കാണോ അവിടെ…?? “‘
വിമലേചിടെ ചേച്ചി ചോദിച്ചതും ഞനവരോട് ഓരോന്ന് പറഞ്ഞങ്ങനെ യിരുന്നു,

“”സിദ്ധു ടാ ഒന്നിങ് വരോ….”” അകത്തുന്നു ചേച്ചി വിളിച്ചതും ഞാൻ അങ്ങോട്ടേക്ക് ചെന്നു,

“” ന്താച്ചി.. “”

“” എടാ നീയൊന്നിത് മേലേക്ക് വെച്ചേ… ന്നെ കൊണ്ടെത്തുല…. “” അവര് കയ്യിലെ വലിയൊരു പാത്രം ന്റെ കയ്യിൽ തന്നു.

“” ഓഹ് പണിയെടുപ്പിക്കാനായിരുന്നല്ലേ കേറിയിരിക്കാൻ പറഞ്ഞെ.. “” ഞനൊന്ന് ആക്കി,

“” നീ പോടാവിടുന്ന്….. “” അവരെന്റെ കയ്യിൽ തല്ലി, ഞാൻ അതും കയറ്റി വെച്ചു തിരിഞ്ഞതും

“” ഹാ സിദ്ധു…. നിയിവിടെ ഉണ്ടായിരുന്നോ… നീയിവന് ചായ കൊടുത്തില്ലേടി… “”

പുള്ളി കയ്യിലുണ്ടായിരുന്ന കവർ ചേച്ചിടെ കയ്യിലേക്ക് കൊടുത്ത്,

“” ഞാനിപ്പോ കുടിച്ചേയുള്ളൂ വിശ്വേട്ടാ… ന്നാ ഞാനിറങ്ങട്ടെ… “”

“” ഹാ അത്താഴം കഴിച്ചിട്ട് പോവാടാ… “” ഞാൻ പോകുവാണെന്നു പറഞ്ഞതും ഞാൻ ചിരിച്ചുകൊണ്ട് അതിനെ സ്നേഹത്തോടെ നിരസിച്ചു,

“” വേണ്ട പോവാ… വിശ്വേട്ടാ പോവാ… ചേച്ചി…’”

ഞാൻ കുടയുമായി വെളിയിലേക്ക് ഇറങ്ങി നടന്നു,ഒപ്പം ഫോൺ കയ്യിലെടുത്തു

“” പാവം… “” വിശ്വൻ അവന്റെ നടത്തം കണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.

❤️❤️

Updated: February 8, 2025 — 5:45 pm

Leave a Reply

Your email address will not be published. Required fields are marked *