ഞാനതിന് തലയനക്കിതും, ആ നാരങ്ങ വെള്ളം ഒരിറക്ക് കുടിച്ചിറക്കി കള്ളചിരിയോടെ ന്റെ കവിളിൽ അമർത്തി രണ്ടുമ്മ,
ഞാനവളെ ചേർത്തു പിടിച്ചു തിരിച്ചു നിർത്തി, ആ നീളൻ മുടി വകഞ്ഞു മാറ്റി ഞനാ കഴുത്തിലേക്ക് ചുണ്ട് ചേർത്തു, പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധം, ഞാൻ ആഞ്ഞു ശ്വാസമെടുത്തു, ചുണ്ടും മൂക്കും ആ കഴുത്തിലൂടെ അരിച്ചിറങ്ങി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവരെയാത്രയാക്കി ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് ചെന്നു, അവിടെ ചെല്ലുമ്പോ അവന്മ്മാരോന്നും പോയിട്ടുണ്ടായിരുന്നില്ല.. മൂലക്ക് ഒരു ഡെസ്കിൽ ഇരുന്ന് നല്ല പോളിംഗ് ആണ് ല്ലാം.
“” ഗോപിയേട്ടോ രണ്ട് മീൽസ്… “” വിശാല് വിളിച്ചു പറഞ്ഞതും പുള്ളി ഇരുന്നോ ഇപ്പോ തരാം ന്ന് പറഞ്ഞു, ഞങ്ങൾ അവൻമ്മാർക്കിടയിലേക്ക് നടന്നു, അവൻ കുറച്ച് മുന്നേ പോയി,
“” സിദ്ധാർഥ്…. “” രണ്ട് ടേബിൾ കടന്നതും സൈഡിൽ നിന്നും ഒരു വിളി, ഞനൊന്ന് നിന്നു, വിളി വന്നിടത്തേക്ക് നോക്കി സീനിയർ ചേച്ചിമാരാണ്.. ദൈവമേ അവന്മാരെ തല്ലിയതിന് കണക്ക് തീർക്കാൻ വല്ലോം..
“” ആഹ്ഹ് പറഞ്ഞോ ചേച്ചി… “” ഞാനവിടെ നിന്നു, ഉടനെ അവരിൽ ഒരാൾ
“” എടൊ താനാ മസ്സിലൊന്ന് വിഡ്രോ… ഞങ്ങളു തന്നെ പിടിച്ചു തിന്നാനൊന്നും പോണില്ല… “” അവരൊന്ന് ചിരിച്ചു, ഇരിക്കാൻ പറഞ്ഞു ഒരു പെണ്ണ് അല്പം നീങ്ങി തന്നു ഞാൻ ഇരുന്നു… വെറും മര്യാദ.. അല്ലാതെ കോഴിത്തരമല്ല.. കേട്ടല്ലോ…
ഞങ്ങളു കുറച്ച് സംസാരിച്ചു, നല്ല ചേച്ചിമ്മാര്, ന്താ കമ്പനി.. ഞാൻ പിന്നെ അവരുടെ കൂടെ ഇരുന്നായി ഗോപിയേട്ടൻ ക്കൊണ്ട് വന്ന ചോറ് കഴിച്ചത്..
“” സിദ്ധുവിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്ട്ടോ..!!””
സിദ്ധാർഥിൽ നിന്നും സിദ്ധുവിലേക്കുള്ള വിളിയിൽ നിന്നും മനസിലാക്കണം ഞാൻ അവർക്ക് ആരാണെന്ന് ഉള്ളത്.
“” ചിലരൊക്കെ പറയാറുണ്ട് ചേച്ചി…””
ഞനൊന്ന് പൊങ്ങി. കാരണം, അത്രേം ആണ്പിള്ളേർ അവിടെ ഇരിക്കുമ്പോ ഇത്രേം നല്ലിടിവെട്ട് പിള്ളാര് ന്നെ ഇങ്ങോട്ട് വിളിച്ചിരുത്തി കമ്പനി അടിക്കുന്നുണ്ടേൽ എനിക്കിച്ചിരി പൊങ്ങാം…
“” മുണ്ടും ഷർട്ടും നന്നായിട്ട് ചേരണ്‌ട് ട്ടാ നിനക്ക്…നല്ല രേസോണ്ട് കാണാൻ… “”
അത് പിന്നൊരു സൗന്ദര്യ മത്സരവേദിയായി.. അവർ എന്നെ പുകഴ്ത്തി പറയുമ്പോ ഞാൻ അവിടെയിരിക്കുന്ന ഓരോരുത്തരേം എണ്ണി എണ്ണി പുകഴ്ത്തിക്കൊണ്ടിരുന്നു.
അങ്ങനെ ന്റെ തോളിൽ കയ്യും വെച്ചു ന്റെ ഒരു തമാശക്ക് ചിരിക്കുന്ന ടീന ചേച്ചിടെ കവിളിൽ ഒരു കുത്ത് വെച്ച് കൊടുത്ത് അവസാനത്തെ വറ്റും പാത്രത്തിൽ നിന്നും തൂത്ത് കഴിച്ച് ഞാൻ അവിടുന്ന് എണ്ണിറ്റു. ഞാൻ എണ്ണിക്കുമ്പോ അവരും കൂടെ എണ്ണിറ്റു, പല നാറികളുടെ കണ്ണുകളും ന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നത് ഞാൻ കണ്ടിട്ടും കാണാത്തതായി നടിച്ചു, ന്റെ ഉള്ളിലെ ജോർജ്കൂട്ടി ഉണർന്നു,
” നിങ്ങളിവിടെ കഴിച്ചോണ്ടിരി ഞാൻ ചേച്ചിമാരുമായി പോയിട്ട് പെട്ടന്ന് ഇപ്പോ വരാം. “”
“” സിദ്ധുട്ടാ… നമ്മക്കെല്ലാർക്കുകൂടെ ഒരു ഫോട്ടോ എടുത്താലോ..? “”
അൽഫിയചേച്ചി ന്റെ കയ്യിൽ പിടിച്ചു വലിച്ചു ക്യാന്റീനിനോട് ചേർന്നു നിൽക്കുന്ന ആ വാക മരത്തിന് ചോട്ടിലേക്ക് നിർത്തി,
കോളേജിന്റെ മെയിൻ ഗേറ്റ് മുതൽ അകത്തേക്കുള്ള വഴി വരെ മരങ്ങളാണ്, നല്ലൊരു അറ്റമോസ്‌ഫിയർ,
ഏതായാലും ഞങ്ങൾ ല്ലാരും കൂടെ നിന്നൊരു ഫോട്ടോ എടുത്തു,
“” ഇനി എനിക്കോറ്റക്കൊരെണ്ണമെടുക്കണം സിദ്ധുനൊപ്പം..”” ന്നും പറഞ്ഞു രാഖി ചേച്ചി ബാക്കി ല്ലാരേം ഓടിച്ചു ന്നോട് ചേർന്ന് രണ്ട് കയ്യും വയറിലൂടെ ചുറ്റി നിന്ന് ഒരു ഫോട്ടോ..
പിന്നെ എല്ലാർക്കും ഒറ്റക്ക് എടുക്കണം ന്നായി.. എല്ലാർക്കുമൊപ്പം ഫോട്ടോയും എടുത്ത്, തിരിച്ചു ക്യാന്റീനിൽ കയറാൻ ഒരുങ്ങുമ്പോ,
“” സിദ്ധു നമ്പറ് പറയെടാ… ഫോട്ടോ വാട്സ്ആപ്പിലിടാം.. “” അങ്ങനെ നമ്പറും കൊടുത്ത് അകത്തേക്ക് കയറുമ്പോ അവന്മാരുടേം അവിടുണ്ടായിരുന്ന കുറച്ചവളുമാരുടേം തെറീം കേട്ടാണ് അവിടെ നിന്നത്.
അവൻമ്മാർക്ക് ഞാൻ അവരുടെ ഒപ്പം ഇരുന്നപ്പോ പരിജയപ്പെടുത്തിയില്ല ന്നാണ് പരാതി യെങ്കി, അവളുമാർക്ക് ഇത്രേം നാളായിട്ട് സ്വന്തം ക്ലാസ്സിൽ ഉള്ള ങ്ങളുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ നീ നിന്നിട്ടില്ലലോ ന്നായിരുന്നു..
