“” വാവേ…. കല്യാണം കഴിഞ്ഞാലും നമ്മക്കിവിടെ തന്നെ നിന്നാ മതിട്ടോ… നിക്ക് ഇവിടം അത്രെയും പ്രിയപ്പെട്ടതായിരിക്കുന്നു… “”
നിക്കറിയായിരുന്നത്, അവൾക്കിവിടം അത്രേം പ്രിയപ്പെട്ടതാന്ന്..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധു…..സ്റ്റെഫി…. എണ്ണിറ്റെ… “”
ഡോറിൽ ശക്തിയായിയുള്ള ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്, അക്ഷരയാണെന്ന് മനസിലായതും ഞാൻ ന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നവളെ തട്ടി വിളിച്ചു,
അവളൊരു ഉറക്കച്ചോവയോടെ ഒന്ന് മൂരി നിവർന്നു,
“” ദേ അക്ഷര വിളിക്കുന്നു… എണ്ണിക്ക്… “” ഞാനത് പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ നോക്കുമ്പോ അവളുടനെ ന്റെ കയ്യിൽ പിടിത്തമിട്ടു, എന്താണെന്ന് ചോദിക്കും മുൻപ് ന്നെ അവളിലേക്ക് അടുപ്പിച്ചു ന്റെ ചുണ്ടിലൊരു മുത്തവും തന്നവൾ അവിടുന്ന് ചാടി എഴുനേറ്റു.
നേരെ ബാത്‌റൂമിലേക്കോടി,
“” ഈ പെണ്ണിന്റെ കാര്യം… “” അവൾ പോയ വഴിയേ അവളെ നോക്കി ഞനൊരു നെടുവീർപ്പിട്ടു. നേരെ ചെന്ന് ഡോർ തുറന്നതും
“” അവളെവിടെ എണ്ണിറ്റില്ലേ…?? “” മുന്നിലേക്ക് തലയിട്ടവളൊന്നറൂം മൊത്തത്തിൽ നോക്കി, കയ്യിലെ ഗ്ലാസ്സ് നിക്ക് നേരെ നീട്ടി, പിന്നെ അകത്തേക്ക് കയറി, ഞാൻ പുറത്തേക്കും,
വെളിയിൽ ഇറങ്ങുമ്പോൾ നേരം വെളുക്കുന്നെ ഉണ്ടായിരുന്നുള്ളു. പുറത്ത് തൊഴുത്തിൽ ബഹളം കേൾകാം.. ദിവരേട്ടൻ വന്നതാണ്,
ഞാൻ നേരെ മുഖവും കഴുകി ബ്രേഷുമെടുത്ത് പുറത്തേക്ക് ഇറങ്ങി, നേരെ കോഴികുട്ടിലേക്ക് നടന്നു, അവയെയും തുറന്ന് വിട്ട് അകത്തേക്ക് കുറച്ച് തീറ്റെം വെള്ളോം വെച്ചു, ബാക്കി വന്ന മുട്ടയും കയ്യിലെടുത്തു,
“” ചേട്ടോ… “” ഞാൻ തൊഴുത്തിലേക്ക് നോക്കി നീട്ടി വിളിക്കുമ്പോ
“” സിദ്ധു എണ്ണിറ്റൊ… നേരത്തെ അടുക്കളേ വെട്ടം കണ്ടപ്പോ ഞാൻ വിളിച്ചായിരുന്നു കെട്ടില്ലെന്ന് തോന്നുന്നുന്നല്ലോ… “”
പുള്ളി കറന്ന പാത്രവുമായി വെളിയിലേക്കിറങ്ങി, അക്ഷരകേറിയ പ്പോളാവും ഞനോർത്തു.
“” കേട്ടില്ല ചേട്ടാ… പിന്നെ ഇത്തവണത്തെ പാല് തീരെ കുറവായി വരാണന്നാണല്ലോ സൊസൈറ്റിന്ന് പറഞ്ഞെ.. “”
ഞാൻ വായിലെ പേസ്റ്റ് തുപ്പി ചോദിച്ചതും പുള്ളി തോളിൽ കിടന്ന തോർത്ത് ക്കൊണ്ട് കൈ രണ്ടും തുടച്ചു മറുപടി തന്നു.
“” മ്മ്… ക്ടാങ്ങള് കുടിച് കഴിമ്പോ തന്നെ പകുതിയേ കാണു… അല്ലെ പിന്നെ മാറ്റി കെട്ടണം മോനെ.. “”
“” ഏയ്യ് മാറ്റി കെട്ടണ്ട ചേട്ടാ… അവര് കുടിച്ചിട്ട് ബാക്കിയുള്ളത് മതി നമ്മക്.. “” ഞനൊന്ന് ചിരിച്ചു. കൂടെ ചിരിയോടെ ശെരിയെന്നു പറഞ്ഞു പാലും പാത്രവുമായി നേരെ നടന്നു,..
“” ചേട്ടാ ഒന്ന് നിക്കോ… കുറച്ചു മുട്ടതരാം അതൊന്ന് കടേൽ കൊടുക്കൊ കാശ് ഞാൻ വാങ്ങിച്ചോളാം…’” അതിന് പുള്ളി ശെരിയെന്നു പറഞ്ഞതും ഞാൻ അകത്തേക്ക് നടന്നു, കയ്യിലുള്ള മുട്ടയും കൂടെ ഇന്നലെ എടുത്ത മുട്ടയും ചേർത്ത് ഞാൻ പുള്ളിക്ക് കൊടുത്തു,
പുള്ളി പോയതും ഞനൊന്ന് തൊഴുത്തിലേക്ക് ഇറങ്ങി, പണ്ടൊക്കെ എന്നും മുത്തശ്ശിടെ കൂടെ ഇവരെ നോക്കിയാണ് ഞാൻ വളർന്നത്.. ഇപ്പോ കോളേജിൽ പോകുന്നോണ്ട് ഒന്നും പറ്റണില്ല..
“” അമ്മിണി… നിന്റെ പിള്ളാര് കാരണം പാലൊക്കെ കുറവാട്ടോ… പുള്ളിക്കും ഇതന്നെ,
നിന്നെ ചവിട്ടിക്കാറായെന്ന് പറയണ കേട്ടു… ന്താടി… “”
അമ്മിണിയെ വിട്ട് പുള്ളിക്ക് നേരെ പോയ ഞാൻ ചോദിച്ചതും അവളൊന്ന് അമറി.. ഓഹ് പുള്ളിക്കാരിക്ക് സമ്മതം… ഞനൊന്ന് ചിരിച്ചു,
“” രാവിലെ അതിന്റെ ചവിട്ടൂടെ കൊള്ളാഞ്ഞിട്ടാണോയിനി….?? “‘ ഞനൊന്ന് നോക്കി, തലയിൽ എണ്ണ തേച്ചു മുടി വട്ടത്തിൽ കെട്ടി തൊഴുത്തിലേക്ക് വരുന്ന ന്റെ പെണ്ണ്..
“” ഏയ്യ് ന്നെയൊന്നും ചെയ്യില്ല… ഒക്കെ നാണകാരികളാ.. ഹ്മ്മ്… ബാ .. വാ… “” ഞാൻ അമ്മിണിയുടെ കുട്ടിയെ കയ്യിലെടുത്തു,
ജനിച്ചിട്ട് അധികമായില്ല.. ഞാനതിനെ കൂട് തുറന്ന് പുറത്തിറക്കി,
ഉടനെ ചാടി കേറി അവളതിനെ ലാളിക്കാൻ തുടങ്ങി, കുറച്ച് കഴിഞ്ഞതും അക്ഷരയും ഇറങ്ങി, കയ്യിൽ തോർത്തും ഇട്ട് മാറാനുള്ള തുണിയും എണ്ണയുമുണ്ട്..
“” നിങ്ങളിതെവിടെ പോവ്വാ…?? “” അവരുടെ പോക്ക് നോക്കി ഞാൻ ചോദിച്ചതും,
