പിന്നെ….പിള്ളാര് ന്തെങ്കിലും ആഗ്രഹം പറഞ്ഞാ പറ്റുന്നതാണേൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം.. ന്ന് പറയുന്ന പോലെ അവളുമാർക്കൊപ്പവും ഫോട്ടോ യും എടുത്ത് തിരിച്ചു നടക്കുമ്പോ, അക്ഷരയുടെ കയ്യിൽ കൊടുത്ത ഫോൺ വിശാല് വാങ്ങിയിരുന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ക്ലാസ്സിൽ ചെല്ലുമ്പോ ആൻഡ്രേസ്സ കട്ട കലിപ്പിലാണ്, പെണ്ണൊരു പിടി ഒതുങ്ങുന്നില്ല. കാര്യം അപർണ്ണയോട് ചോദിച്ചപ്പോ അവളുടെ ചെറുക്കൻ ന്തോ പറഞ്ഞതിലുള്ള സീനാണ്,
എന്താണെന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ കിടന്നവളുടെ വിഷമം കണ്ടിട്ട് അവളെ അവിടെ തന്നെ വിട്ട് ഞാനെന്റെ സീറ്റിൽ പ്പോയിരുന്നു… ‘
‘ചിലതൊക്കെ മനുഷ്യൻ ഒറ്റക്ക് അനുഭവിക്കുന്നതാണ് നല്ലത്. ‘
ക്ലാസ്സ് കഴിയാൻ നേരവും അവളതേ ഇരുപ്പ്.
ഞാൻ ചെന്നവളെ മാറ്റി നിർത്തി
“” കാര്യമെന്താണെന്നോ..?? നീയെന്തിനാ കരയുന്നെന്നോ നിക്കറിയില്ല… അറിയാണോന്നുമില്ല… !! ടി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്തവര് ന്നും ഇങ്ങനെ കരഞ്ഞോണ്ടേ ഇരിക്കും.. മറ്റവര് കരയിപ്പിച്ചൊണ്ടും….
ഈ കഴുതകളെയൊക്കെ പോലെ..!!
അതോണ്ട് ആൻഡ്രേസ്സേ മോളെ….നിയരുടേം കഴുതേമാവരുത്… കണ്ടവരുടെ ഇഷ്ടങ്ങൾ
ചുമലിൽ കേറ്റെം ചെയ്യരുത്…
നിയരുടേം അടിമയൊന്നുമല്ലലോ… വേണ്ടാത്തത് വേണ്ട ന്ന് തന്നെ പറയണം… അതിനുള്ള മനോധൈര്യം കാണിക്ക് ആദ്യം…. “”
അത്രേം പറഞ്ഞു ഞാൻ നേരെ വിശാലിനേം കൂട്ടി ജിമ്മിലേക്കു വിട്ടു. ചെല്ലുമ്പോ അവമ്മാരുണ്ടായിരുന്നില്ല, കുറച്ച് ചേച്ചിമ്മാരെ ട്രെയിൻ ചെയ്യിക്കാൻ ഉണ്ടായിരുന്നു, അങ്ങനെ അവരേം നോക്കി നിൽകുമ്പോളാണ് , ഫോൺ അടിക്കുന്നുണ്ടെന്ന് പറഞ്ഞു അവൻ വിളിച്ചത്, ഞാൻ അവരോട് ഇപ്പോ വരാമെന്നും പറഞ്ഞു അവന്റടുക്കലേക്ക് ചെന്നു,
“” ന്താടി.. ഞാൻ ജിമ്മിലാ… ചെന്നിട്ട് വിളിച്ചാ മതിയോ…?? “” അവളുടെ പേര് കണ്ടതെ ഞാൻ ചെവിയോടടുപ്പിച്ചു ചോദിച്ചതിന് മറുപടി യില്ലാതെ വന്നതും ഞാൻ ഫോൺ നോക്കി, കട്ടാക്കിയതാണ്. പിന്നെ ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്ന്, ഞാനും വർക്ക്‌ഔട്ട് കഴിഞ്ഞു വീട്ടിലേക്ക് വിട്ടു, ..
ചെന്നൊരു കുളിയൊക്കെ കഴിഞ്ഞു ആഹാരവും കഴിച്ച് ഇരിക്കുമ്പോളാണ് വീണ്ടും വിളിയെത്തുന്നത്,
“” അഹ്…
ഞാൻ ദേ വിളിക്കാൻ തുടങ്ങായിരുന്നു, “”
ആദ്യത്തെ റിങ്ങിൽ തീരാതെ ഫോൺ എടുത്ത ഞനവളോട് സ്നേഹത്തോടെ ചോദിച്ചു
“” ഓഹ് ഞാനോർത്തു നമ്മളെയൊക്കെ വിളിക്കാൻ മറന്നുന്ന്… “” അവളൊന്ന് ശബ്ദം കടുപ്പിച്ചു, ഇവൾകിതെന്താ പറ്റിയത്…കോളേജിൽ നിന്നും പ്രശ്നമൊന്നുണ്ടായിരുന്നില്ലലോ..
“” അതെന്താടി നിയങ്ങനെ പറഞ്ഞെ…!!””
“” അയ്യോ ഒന്നുമറിയാത്തോരു പാവം.. ന്നെ പൊട്ടങ്കളിപ്പിക്കല്ലേ നീ.. കേട്ടാ… “” അവള് കാര്യം പറയാതെ നിന്ന് ചാടിയതും, നിക്കൊന്നും മനസിലായില്ല.
“” നീ കാര്യം തെളിച്ചു പറയെന്റെ സ്റ്റെഫി… “”
“” നീ നെറ്റ് ഓണാക്കി വാട്സ്ആപ്പ് നോക്ക് അപ്പോ മനസിലാവും.. “” അത്രേം പറഞ്ഞു ഫോൺ കട്ടായി, ഞാൻ നെറ്റ് ഓണാക്കി, വാട്സ്ആപ്പിൽ കുറെ മെസ്സേജ്, അപ്പോളാണ് ചേച്ചിമാരുടെ നമ്പറിൽ നിന്നും വന്ന മെസ്സേജ് കണ്ടത്..
കൂടെ സ്റ്റെഫിയുടെ നമ്പർ നോക്കുമ്പോ കുറച്ചധികം ഫോട്ടോസ് എനിക്ക് അയച്ചിരിക്കുന്നു. ഞാനത് ഓപ്പണാക്കി,
ഇന്നെടുത്ത ഫോട്ടോസ്.. ഓഹ് പെണ്ണ് കുരു പൊട്ടിട്ട് വിളിച്ചതാണ്.. ഞനൊന്ന് ചിരിച്ചു, അവളെ തിരിച്ചു വിളിച്ചു
“” കണ്ടോ…?? “” ഫോൺ എടുത്തതെ അവളൊന്ന് ചീറി
“” ആഹ്ഹ് കണ്ട് അതിനെന്താ…?? “” ഞാൻ വളരെ സൗമ്യമായി അവളോട് ചോദിച്ചു.
“” നികിഷ്ടല്ല..അത്രന്നെ…!!
നിന്നെ തൊട്ടും പിടിച്ചും ഓരോന്ന്ങ്ങള് നിക്കണതും സംസാരിക്കണതും നികിഷ്ടല്ല…
ആ രാഖിടെയൊക്കെ നിപ്പ് കണ്ടാ,, വയറിലൂടെ കയ്യുമിട്ട് കെട്ടിപ്പിടിച്… ഓഹ് അതിന് നിന്നൊടുക്കാൻ നിനക്ക് നാണമില്ലേടാ..””
“” നിനക്കൊരു നാണക്കേടുള്ളതായിട്ടും തോന്നിയില്ല… അതുവല്ല രണ്ട് ഫോട്ടോ എടുത്തെന്നും പറഞ്ഞവിടെ ഒന്നും സംഭവിക്കുന്നില്ലലോടാ… “” ഞാനവളെ പറഞ്ഞോന്നു സമാധാനപ്പെടുത്തി.
