“” നുമ്പേ ഞാൻ കാണിച്ചത് മിമിക്രി ആണെന്ന് മിസ്സ് പറഞ്ഞില്ലേ, അത് തെറ്റായിരുന്നു… നുമ്പേ ഞാൻ കാണിച്ചത് വൺ മാൻ ഷോ ആയിരുന്നു.. ഓക്കേ മിസ്സ്…. താങ്ക്യൂ.. “”
അവൻ മിസ്സിനെ നോക്കിയൊന്ന് ചിരിച്ചവിടെ ഇരുന്നു, അവര് തലക്ക് കയ്യും കൊടുത്ത് മുട്ടി വന്ന ചിരി കടിച്ചു പിടിച്ചു ബോർഡിന്റെ നേരെ തിരിഞ്ഞു.
ഞാൻ അവനെയൊന്ന് നോക്കി,
“” അത് വൺ മാൻ ഷോ ആടാ.. ഉറപ്പാ… “” ന്നവൻ കൂട്ടി ചേർത്തതും, ഞാൻ അവന്റെ മുടിയിലൂടെ ഒന്ന് തഴുകി,, നിനക്ക് ന്താടാ മോനെ… വയ്യേ…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഉച്ചക്ക് കടയിലേക്ക് നടക്കുന്ന കൂട്ടത്തിൽ കണ്ണുകൾ ചുറ്റും ഒന്നോടിച്ചു നോക്കി, അവളവിടെ വല്ലോമുണ്ടോന്നൊന്ന്, ഇല്ല.. ഇല്ല… ഏതായാലും ഞാൻ വലിച്ചില്ല.. ഇന്നൊരു മൂഡ് ഇല്ല..
ഞനൊരു നാരങ്ങ വെള്ളം മാത്രം പറഞ്ഞു, ഇന്ന് അവന്മാർ എല്ലാം കാന്റീനിൽ നിന്നാക്കി ഫുഡ്.. അതോണ്ട് ഞാനും വിശാലും മാത്രേ ഉള്ളു.
“” ചേട്ടാ… ഒരു രണ്ട് നാരങ്ങ കൂടെ എടുത്തോ… “”
കയ്യിലെ സിഗരറ്റ് ആഞ്ഞൊരു പുക കൂടെ എടുത്ത് ദൂരേക്ക് എറിഞ്ഞവൻ ഓഡറിട്ടു,
അതാർക്കടാ… ന്നും ചോദിച്ചു അവനെ നോക്കിയതിന് അവൻ മുന്നിലേക്ക് കണ്ണ് പായ്ച്ചു.
“” ന്റെ ഗോൾഡ്…. “” കൂടെ മുന്നിൽ നിലത്ത് കിടക്കുന്ന പകുതി തീർന്ന ഗോൾഡിലേക്കും കണ്ണോന്ന് പാളി.. ഈശ്വര… ഞനിത് എങ്ങനെ സഹിക്കും….!!
അടുത്തേക്ക് വന്ന് ന്നെ മാറ്റി നിർത്തിയവൾ ചുറ്റുമോന്ന് നോക്കി, മുഖത്തിന് നേരെ മുഖം അടുപ്പിച്ചു നോക്കി ശ്വാസം ആഞ്ഞെടുത്തു,
ന്തോ ബോധ്യമായത് പോലെ പിടിയയച്ചു വിശാലിന് നേരെ തിരിഞ്ഞു,
“” നീയാ.. ഇവനെ കൂടെ നശിപ്പിക്കുന്നേ ല്ലേ…. “” അവളവന്റെ കയ്യിൽ പിച്ചി കണ്ണുരുട്ടിയതും അവൻ നിന്ന് ചാടാൻ തുടങ്ങി, പിന്നെ ന്നെ ദയനീയതയോടെ നോക്കിയെങ്കിലും ഞാനാ നിമിഷം ക്രൂരനാകുകയായിരുന്നു.
“” ഇല്ലേച്ചി… ഇനിയില്ല.. സത്യായിട്ടും ഇല്ല…. “” കടയിലെ ചേട്ടൻ അടക്കം നിന്ന് ചിരിക്കുന്നത് കണ്ട് അവളൊന്ന് അടങ്ങി, പിന്നെ പുള്ളി വെച്ചു നീട്ടിയ നാരങ്ങ വെള്ളം വാങ്ങി, കൂടെ അക്ഷരയും,
“” അക്ഷരചേച്ചി നാളെ ഹോസ്റ്റലിൽ ഇറച്ചിക്കറി വെച്ചാമതി കേട്ടാ… “” അവൻ അക്ഷരക്ക് നേരെ തിരിഞ്ഞു അവന്റെ നാരങ്ങ വെള്ളം ഒരിറുക്ക് കുടിച്ചു,
“” അതെന്താടാ….?? “” ഒന്ന് സിപ് ചെയ്ത നാരങ്ങ വെള്ളം ഇറക്കി അവൾ അവനോട് കാര്യം തിരക്കി,
“” ന്റെ കയ്യിലെ ഒന്നര കിലോ ഇറച്ചി ആ ചേച്ചിടെ നഖത്തിന്റെ എടേലുണ്ട്… അത്കൊണ്ട് കൂർക്ക യിട്ട് വെച്ചോ.. കലക്കും “”
അവനാ കൈയൊന്ന് ഉഴിഞ്ഞു, അപ്പോളേക്കും അക്ഷര അവന്റെ കൈ പിടിച്ചു നോക്കി,
“” നീയൊന്നിങ് വന്നേ… “” കുറച്ചപ്പുറത്തേക്ക് മാറി നിന്നവൾ വിളിച്ചതും ഞാൻ പതിയെ അങ്ങോട്ടേക്ക് നടന്നു കടയുടെ സൈഡിൽ കുറച്ച് ഗ്യാപ് ഉണ്ട് മുന്നിലെ ഷീറ്റ് കാരണം അങ്ങോട്ട് നിന്നാ ആർക്കും കാണാൻ പറ്റില്ല അവിടെ നിക്കുന്നോരെ…
“” നീയെന്തിനാ ചെക്കാ, അവമ്മാരുമായിട്ട് തല്ലുണ്ടാക്കാൻ പോയെ..?? “”
ന്റെ കയ്യിലെ ഞാൻ കുടിച്ചു പകുതിയാക്കിയ ഗ്ലാസ്സവൾ കയ്യിലാക്കി,
“” അതുപിന്നെ അവന്മാര് ഇവനെയിട്ട് തല്ലാന്നറിഞ്ഞപ്പോ.. പിന്നെ ന്റെ പെണ്ണിനേം കുറിച്ച് മോശം പറഞ്ഞുന്നു അറിഞ്ഞപ്പോ രണ്ടെണ്ണം കുടിതല് കൊടുക്കാൻ പറ്റില്ലാലോ ന്നോർക്കുമ്പോളാ നിക്കിപ്പോ… “”
ഞാൻ വീണ്ടും ആ കൈ മടക്കി ന്റെ ഞരമ്പെല്ലാം തെളിഞ്ഞു, ഉടനെ അവളൊരു പേടിയോടെ ന്റെ കയ്യിൽ കേറി പിടിച്ചു,
ഞനൊന്ന് അടങ്ങുന്നത് വരെ അതെ നിൽപ്പ്, അടങ്ങി ന്ന് കണ്ടതും
“” വേദനിച്ചായിരുന്നോ ന്റെ കൊച്ചിന്…?? “”
അവളടിച്ച കവിളിലൂടെ കൈ തഴുകിയവൾ ചോദിച്ചതും, ഞാനില്ല ന്ന് പറഞ്ഞതും ഇല്ലേ ന്നും ചോദിച്ചു ഒരടി കൂടെ തന്നു,
ഞാൻ കണ്ണ് മിഴിച്ചു നോക്കുമ്പോ അവള് ന്റെ കഴുത്തിൽ ഒരു കൈ ഇറുക്കി,
“” ന്താടി….?? “”
“” നീ സിഗരറ്റ് വലിക്കും ല്ലേ… “” ന്നും ചോദിച്ചു, ഏഹ് അപ്പൊ നുമ്പലത്തെ അടി പിന്നെന്തിനായിരുന്നു…?
“” അത് തല്ലുണ്ടാക്കിയെന്… ഇത് സിഗരറ്റ് വലിച്ചെന്, മനസിലായ… ഇനി വലിക്കുന്നത് വല്ലോം ഞാൻ കണ്ടാ…അഹ്… “”
