നിശാഗന്ധി – 1 19

അവളെന്റെ നേരെ ചാടി, ഇവളിത് ന്തോന്ന്…!!

“” നീയൊന്ന് വെറുതെ ഇരുന്നെയെന്റെ അപർണ്ണേ, അവൻ അടിച്ച് പറ്റായി കിടക്കാ… “”

ഞനവനെയും കുപ്പിയെയും ചൂണ്ടി കാണിച്ചു,

“” അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്… മ്മ്… “” അവളാ ഫ്ലാറ്റ് മുഴുവനായി ഒന്ന് കണ്ണോടിച്ചു.

“” ന്നിട്ട് നിയടിച്ചില്ലേ.. “” അതേ നോട്ടത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ചോദിച്ചു.

“”മ്മ് ഞനൊരു പകുതി… ദാണ്ടേ..”” ഞാനെന്റെ ബിയർ കുപ്പി പൊക്കി കാണിച്ചു. ഒരു ചിരിയോടെ അവളത് വാങ്ങി വായിലേക്ക് കമ്ഴ്ത്തി..

“” നീയെന്താ ഇന്ന് ലീവ് എടുത്തോ…? “” ഞാനവിടെ എല്ലാം വൃത്തിയാക്കുന്ന കുട്ടത്തിൽ അവളോട് തിരക്കി,

“” ലീവ്യോ…?? എടിപെണ്ണേ സമയം നാലായി.. “”

നാലോ…!! ദൈവമേ അത്രേം നേരം ഉറങ്ങിയോ ഞങ്ങൾ. ഞാനവനെ യൊന്ന് നോക്കിട്ട് വീണ്ടും പണി തുടർന്നു.

“” നിന്റെ കാട്ടികുട്ടല് കണ്ടാത്തൊന്നും നിന്നെ ഇവിടെ കെട്ടികൊണ്ട് വന്നതാണെന്ന്… “”

“” ആഹ്ഹ് അങ്ങനെ തന്നെ കുട്ടിക്കോ നീ.. “” പിന്നെ കുറച്ച് നേരം കഴിഞ്ഞു അവളും ഇറങ്ങി, പ്രീതയുടെ കാര്യം മാത്രം പറഞ്ഞു ഞാൻ അവളെ തിരികെ അയച്ചു. ഞാൻ വിളിച്ചിട്ട് അവള് ക്കൊണ്ട് വന്ന കവറിൽ നിന്നും ഒരു റെഡ് സാരിയും കയ്യിലെടുത്തു ഞാൻ പോയൊന്ന് കുളിച്ചു.. തിരികെ ഇറങ്ങുമ്പോളും അവനതേ കിടപ്പ്, നേരെ ചെന്ന് ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നു. ചുവന്ന സാരിയും മാച്ചിംഗ് ബ്ലൗസ്യും മുഖത്തു അല്പം ഫൗണ്ടനും പിന്നെ ലൈറ്റ് ലിപ്സ്റ്റിക് കും ഇട്ട് നെറ്റിയിൽ ചെറിയൊരു കുഞ്ഞി പൊട്ടും തൊട്ടു.
മൊത്തത്തിൽ ഒന്ന് നോക്കി, മ്മ് ചെക്കൻ ഇന്ന് ഫ്ലാറ്റാവും.

ഞാൻ ചെന്നൊരു കോഫി ഇട്ട്, ദൈവത്തിന്റെ കൃപ ക്കൊണ്ട് അത് അമ്മ നിർബന്ധിച്ചു ഇടീക്കാൻ പഠിപ്പിച്ചത് ക്കൊണ്ട് ഇപ്പോ ഗുണമായി. രണ്ടും വേറെ വേറെ ഗ്ലാസ്സിലേക്ക് പകർത്തി ഞാൻ അവനരികിലേക്ക് നടന്നു. ചായ ഗ്ലാസ്സ് ടേബിളിൽ വച്ചു ഞാൻ സാരീ തലപ്പ് എളിയിൽ തിരുകി,

“” സിദ്ധു… ദേ.. എണ്ണിറ്റെ സമയോരുപാടായി “”

മൂന്നു നാല് വിളി കഴിഞ്ഞതും അവനൊന്ന് മൂരി നിവർന്നു. ന്നെ നോക്കിയൊന്ന് ചിരിച്ചു, ഞാൻ ടേബിളിൽ നിന്നും കോഫി എടുത്ത് അവന്റെ നേരെ നീട്ടി,

“” നിനക്കെങ്ങനെയിപ്പോ ഓക്കേ ആയോ..?? “” അവനത് വാങ്ങി കുടിച്ചു. ശെടാ ഇവന് ഈ സാരീ കാണില്ലേ… ഞാൻ സ്വയമോന്ന് നോക്കി,
ഉണ്ടല്ലോ സാരീ ഉടുത്തിട്ടുണ്ടല്ലോ..

“‘ അതൊക്കെ മാറി… നിനക്ക് ന്നെ കണ്ടിട്ട് ന്തെങ്കിലും തോന്നുന്നുണ്ടോ…??””

“” ഏഹ്ഹ്….!!!” കുടിച്ചോണ്ടിരുന്ന കോഫി അവന്റെ നെറുകിൽ കയറി അവനൊന്ന് ചുമച്ചു.ഉടനെ ഞനവന്റെ തലയിൽ തല്ലി

“” അയ്യേ അതല്ല.. വേറെ ന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ ന്നാ ഞാനുദ്ദേശിച്ചത്.. “”

ഞാൻ നക്ക് കടിച്ചു, ചെ..

“” ആഹ്ഹ് ഇത് കൊള്ളാലോ.. ഇതെവിടുന്ന് കിട്ടി… “”

“” അതൊക്കെ കിട്ടി.. ഇതാദ്യം പറ എങ്ങനെയുണ്ട്..? “”

“” അമ്പോ പൊളി.. നീയൊരു സുന്ദരി തന്നെ… “” അവനെന്റെ കവിൾ വലിച്ചു വിട്ടു. പിന്നെ പറയണോ നിക്ക് അങ്ങോട്ട് എന്തെന്നില്ലാത്ത ഒരുതരം വെപ്രാളം..

“” സിദ്ധു നമ്മക്കിന്ന് പുറത്ത് പോവാടാ… പ്ലീസ്… പ്ലീസ്.. പ്ലീസ്….””

“” ഓഹ് അതിനെന്താ വൈകുന്നേരം ആവട്ടെ പോവാം.. “”

“” ഇനിയെന്തോന്ന് ആവാൻ…? ദേ നോക്കിയേ ഇപ്പോ തന്നെ സമയം നാലര കഴിഞ്ഞു… “”

അവൻ തലക്ക് കൈ കൊടുത്ത് പോയി.നാലരയോ ന്നും ചോദിച്ചോണ്ട് കപ്പും അവിടെ വെച്ചു മുറിയിലേക്ക് വച്ച് പിടിക്കുന്നത് കണ്ടു..

“” എടാ പോകുന്ന കാര്യം എങ്ങനാ…?? “”

അവന്റെ ഓട്ടം കണ്ട് ചിരിയടക്കി ഞാൻ ചോദിച്ചതിന് അകത്തുനിന്ന് മറുപടി വന്നു

“” ഞനൊന്ന് കുളിക്കണ്ട താമസം.. ദേ വരണ്… “”

ഞനൊന് മൂളി അവൻ കുടിച്ച ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് നടന്നു, അടുക്കളയിൽ കയറുക പോയിട്ട് ഈ വഴിക്കെ വരാത്ത ഞനാണ്.. ഇപ്പോ വന്ന മാറ്റങ്ങളെ..

അങ്ങനെ അവിടെല്ലാം ഒതുക്കി നേരെ ഹാളിലേക്ക് ചെന്നു ഫോണിൽ തോണ്ടി കുറച്ച് നേരം കളഞ്ഞു, അപ്പോളേക്കും അവനും ഇറങ്ങി വന്നിരുന്നു, ഒരു മെറൂൺ കളർ ഷർട്ടും പിന്നെ മുണ്ടും.. അവൻ ആദ്യമായിയാണ് മുണ്ടുടുത്തു കാണുന്നത് ഞാൻ.. സത്യം പറയാലോ…!! മുണ്ടിൽ അവൻ ഒന്നൂടി സുന്ദരൻ ആയപോലെ.. നെറ്റിയിൽ ഒരു മഞ്ഞ കുറി, കയ്യിൽ ഒരു വാച്ച് അത്രേ ഉള്ളു ഒരുക്കം.. ന്നിട്ടും അവന്റെ ഭംഗി…

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *