നിശാഗന്ധി – 1 19

“” ആഹ്ഹ്… നീയല്ലേ പറഞ്ഞെ, ഇതിലും നല്ലത് നടന്ന് പോണത് ആണെന്ന്.. അതല്ലേ ഞാൻ സ്പീഡിൽ വിട്ടേ.. “” അവൻ പാർക്കിങ്ങിൽ നിന്നും മുകളിലേക്ക് നടന്നു.

“” അഹ്..അതായിരുന്നു നല്ലതെന്ന് നിക്കിപ്പോ തോന്നുന്നു മോനെ… “” ഞാനവന്റെ തോളിൽ തൂങ്ങി, ഞങ്ങൾ ലിഫ്റ്റിൽ കയറി ഫോർത് ഫ്ലോറിൽ ഇറങ്ങി, മുന്നിൽ കുറച്ചു പെണ്ണുങ്ങൾ നിൽക്കുന്നു.. ലിഫ്റ്റ് തുറന്ന് വന്ന അവനെ കണ്ട് അവർ ഉള്ള് തുറന്ന് ഒന്ന് ചിരിച്ചു , പുറകെ ന്നെ കണ്ടതും അത് മാഞ്ഞു.

“” ആരാ സിദ്ധു കൂടെ ഒരാള്.. “” അവരിൽ ഒരാൾ അവനെ കണ്ട് തിരക്കുമ്പോ, അവനത്തിനുള്ള മറുപടിയും കൊടുത്ത് ഫ്ലാറ്റിന്റെ ഡോർ തുറന്നിരുന്നു

“” മീനു വാ..
ചേച്ചി ഒരു പതിനഞ്ചു മിനിറ്റ്, അത് കഴിഞ്ഞു വന്നാ മതീന്ന് പറയണേ..””

ന്നെ അകത്തേക്ക് വിളിച്ചു അവൻ വെളിയിൽ സ്റ്റൈർനോട്‌ ചേർന്ന് നിൽക്കുന്നവരെ നോക്കി,
ആയിക്കോട്ടെ ന്ന് തലയനക്കിയവർ അവരവരുടെ ഫ്ലാറ്റിലേക്ക് പോയി.

അവർ പോയതും ഞാൻ അകത്തേക്ക് നോക്കി, ഞാൻ കരുതിയത് പോലെ, നന്നായി തന്നെ ഉണ്ടായിരുന്നു അവന്റെ ഫ്ലാറ്റും, ന്റെയൊക്കെ റൂമോന്ന് കാണണം.. ഇയ്യോ…

എല്ലാം വളരെ നന്നായി അടുക്കി വച്ചിരിക്കുന്നു, ഞാൻ അതും നോക്കി നിന്ന സമയം അവൻ അകത്ത് നിന്നും ഒരു ടൗവൽ എടുത്ത് പുറത്തേക്ക് വന്നു.

“” ധാ… പോയി ഫ്രഷായിവാ… “” ഞാനത് വാങ്ങി അവൻ കാണിച്ച റൂമിലേക്ക് കയറി,

“” നിനക്ക് കോഫിയല്ലേ…?? “” ന്ന് വിളിച്ചു ചോദിക്കുമ്പോൾ ഞാൻ അതേയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

അപ്പോളാണ് വേറെയൊരു കാര്യം ഓർത്തത്.. ഇട്ട് മാറാൻ ഒന്നുല്ല. ഇതാണെങ്കിൽ ആകെ മുഷിഞ്ഞു.. അവനോട് എങ്ങനെ ചോദിക്കും.. അല്ലെത്തന്നെ അവന്റെൽ എവിടുന്നാ പെണ്ണുങ്ങടെ ഡ്രെസ്സൊക്കെ…

വരുന്ന വഴി വാങ്ങാനും മറന്നു… അല്ലെ ഓർക്കാൻ പറ്റിയ വരവാണല്ലോ വന്നത്. ഞാൻ ഏതായാലും കുളിച്ചു ഇട്ടത് തന്നെ ഇട്ട് പുറത്തേക്ക് ഇറങ്ങി,

കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖം ഒന്ന് തുടച്ചപ്പോ, കണ്ണാടിയിലൂടെ ബെഡിൽ ന്തോ..

ബെഡിന്റെ സൈഡിൽ അത്യാവശ്യം ലൂസ് ബനിയനും ലേഡീസിന്റെ തന്നെ മാച്ചിംഗ് ഫോർത്തും.. പിന്നെ അണ്ടർഗാമെൻസും. എല്ലാം ന്റെ സൈസ്

ഇവനിത് എവിടുന്ന് ഒപ്പിച്ചു..

അല്ലേലും “” ധാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത് ന്നല്ലേ.. “” അതോണ്ട് കൂടുതൽ തല പുണ്ണാക്കണ്ട് ഞാൻ അതെടുത്തിട്ടു.

“” അഹ്…. ഞാൻ നിന്നെ നോക്കി ഇരിക്കയായിരുന്നു.. “” അവൻ അവന്റെ ലാപ്ടോപ്പ് അടച്ചു,, നിക്ക് ആ കോഫി മഗ്ഗ് നീട്ടി, ഞാനത് വാങ്ങിയാ ബീൻബാഗിൽ ഇരുന്ന്.

“” നിനക്കിത് പാകമാണല്ലേ.. ചെറിയൊരു സംശയം ഇണ്ടായിരുന്നു.. “” അവൻ ഒന്ന് ചിരിച്ചു, അവനും പോയി ഫ്രഷ് ആയിട്ടുണ്ട്

“” ഇതാരുടെയാ… എനിക്ക് പക്കാ.. പക്കാ.. “”

ഞാനാ ബനിയനിൽ തൊട്ട് പറഞ്ഞതും

“” അതൊക്കെ കിട്ടി… നീ വാ വിശക്കുന്നില്ലേ.. വന്നേ വന്നേന്നെ ഹെല്പ് ചെയ്.. “”

അവൻ അവിടെ നിന്നും എണ്ണിറ്റു.. കൂടെ ഞാനും

“” അയ്യോ ടാ എനിക്ക് കുക്കിങ്ങോന്നും അറിഞ്ഞുടാ.. “” ഞാൻ ചുണ്ടു മലർത്തി..

“” ആയിശേരി.. അപ്പോ കെട്ടുന്നവൻ ഭാഗ്യവുള്ളവനാ…
മ്മ് വാ ഏതായാലും വന്നെനിക്കൊരു കമ്പനിയെങ്കിലും താ. “”

അവനത് പറഞ്ഞു അകത്തേക്ക് നടന്നു, അല്ലേലും നിന്റെ കാര്യം ഗോപിയാടാ മോനെ.. ഞാൻ പുറകിൽ നിന്നും ചിരിച്ചു

“” നിനക്ക് കുക്കിങ് ഒക്കെ അറിയോ..?? “”

അതെനിക്കൊരു അതിശയം ആയിരുന്നു.. പക്ഷെ ഇവൻ ക്കൊണ്ട് വരുന്ന ഫുഡ്‌, അമ്പോ ന്താ ടേസ്റ്റ്.. ചോദിക്കുമ്പോൾ സ്വന്തമായി പൊങ്ങിയുള്ള ഒരു കണ്ണിറുക്ക് പതിവായപ്പോ ആ ചോദ്യം അന്യം നിന്നുപോയി..

അതിനൊന്ന് ചിരിച്ചവൻ അകത്തേക്ക് കയറി, അടുക്കള ഏറ്റെടുത്തു.. അവൻ ഉണ്ടാക്കുന്നതും നോക്കി ഞാനവിടെ നിന്നു… ഇതിന്റെ ഒക്കെ രുചി ന്നോ നാവിൽ പതിഞ്ഞതാണ്..

ഉടനെ ബെല്ലടി ശബ്ദം കേട്ടു, അവൻ ഗ്യാസിലിരുന്നത് താഴേക്ക് മാറ്റി,

“” നീയൊന്ന് തുറന്ന് കൊടുക്കോ… ഞാനിപ്പോ വരാം… “” അവനെന്നോടത് പറഞ്ഞതും ഞാൻ ഡോറിനരികിലേക്ക് നടന്നു.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *