ഞാൻ അവിടുന്ന് എണ്ണിറ്റ് അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു,.
“” ആരാ നീ..??
ന്തിനാ അവര് നിന്നെ കൊല്ലാൻ വന്നേ… നീയെന്തിനാ അവനെ ഷൂട്ട് ചെയ്തേ…? അവരും നീയുമായുള്ള പ്രശ്നമെന്താ സിദ്ധു…?? എന്തൊക്കെയാ ഇവിടെ നടക്കണെ…. പറ…..പറയാൻ….””
ദേഷ്യം പൂണ്ട ഞാൻ അവന്റെ കോളറിൽ പിടിച്ചെങ്കിലും അതൊരു കരച്ചിലായി തീർന്നു.
“” പറയാം… ഒക്കെ പറയാം… നിങ്ങളിപ്പോ വാ.. “”
തളർന്ന ന്നെയവൻ ചേർത്തുപ്പിടിച്ചു, കൂടെ അപർണ്ണക്ക് നേരെ കൈ നീട്ടിയതും..
‘” ഇല്ല.. നീ ന്നെയും കൊല്ലും… നീ പോടാ… നിക്കിപ്പോ വീട്ടി പോണം.. നിക്കെന്റെ ചേട്ടനെ ഇപ്പോ കാണണം… “”
ആ അവസ്ഥയിൽ പറഞ്ഞതാണെങ്കിലും അവൻ അത് കണ്ടോന്ന് ചിരിച്ചു, അവൾ ന്നിട്ടും വരാതെ നിന്നപ്പോ അവൻ അവളെ നിർബന്ധിച്ചു വിളിച്ചു.. നിക്ക് പിന്നെ എതിർക്കാൻ പോലും ശക്തിയില്ലായിരുന്നു..
‘” ന്നെ കൊല്ലല്ലേടാ… നിക്ക് ഒരുപാട് പ്രയോന്നുമായിട്ടില്ല മരിക്കാൻ… എനിക്കിനിം ജീവിക്കണം… പ്ലീസ് ടാ കൊല്ലല്ലേടാ ന്നെ.. “”
അപർണ്ണ വീണ്ടുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അതൊന്നും ഗൗനിക്കാതെ
അവൻ നേരെ അവന്റെ മുറിയിലേക്ക് ആണ് ഞങ്ങളുമായി പോയത്, ന്നെയും അപർണ്ണയെയും അവിടിരുത്തി.. അവൻ മുന്നിലെ അലമാര തുറന്നു,
“” അയ്യോ….. ഞങ്ങളെ കൊന്ന് അലമാരിക്കകത്തു കുഴിച്ചിടാൻ പോണേ…. “” അവന്റെ നീക്കങ്ങൾ കണ്ടതും അപർണ്ണ ബെഡിൽ കൈ തല്ലി കരയാൻ തുടങ്ങി.. ഞാൻ അവളെയൊന്ന് നോക്കി,
അവളുടെ കരച്ചില് കണ്ടിട്ട് കൊതിയായിട്ട് പാടില്ല.. നിക്കും ഒന്ന് കരയണം ന്നുണ്ട് പക്ഷെ നാക്ക് താന്നു പോയിന്നു തോന്നുന്നു ശബ്ദം പുറത്തേക്ക് വരുന്നില്ല, ഒരു ഊത്തു മാത്രം കേൾകാം.. അല്ലെത്തന്നെ ഇവളെന്തിനാ കരയുന്നെ
ന്തവായാലും മരിക്കും പിന്നിവളെന്തിനാ വെറുതെ തൊണ്ട കൂടെ കളയുന്നെ ന്നായിരുന്നു ന്റെ ചിന്ത..
അവൻ അവളോട് മിണ്ടരുത് ന്ന് പറഞ്ഞെങ്കിലും അവളെവിടെ കേൾക്കാൻ. അവസാനം അവനാ അലമാരയിൽ നിന്നും ഡ്രെസ്സ് എല്ലാം മാറ്റി, കാബോർഡിൽ ന്തോ ചെയ്തതും ആ അലമാര അകത്തു നിന്ന് തുറന്നു..
പിന്നെ തിരിഞ്ഞു ഞങ്ങളെ നോക്കി,
“” നിങ്ങൾക്കുള്ള ഉത്തരമെല്ലാം അതിലുണ്ട്…. “” ഞങ്ങളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ ആ മുറിവിട്ട് വെളിയിലേക്ക് ഇറങ്ങി. ഞങ്ങള് കുറച്ച് നേരം മുഖത്തോട് മുഖം നോക്കി,
“” അവക്ക് പ്രേമിക്കാൻ കണ്ടൊരു മോതല്…വേറെ ആരേം കിട്ടിയില്ലെടി നിനക്ക്… “” ഉള്ള ബോധം വീണതും അപർണ്ണ ന്നോട് കിടന്ന് അലമുറയിട്ടു
“”അതിപ്പോ ഞനറിഞ്ഞോ ഇവനിത്രക്ക് ടെറർ ആണെന്ന്… ആ മുഖം കണ്ടാ തോന്നോ ഒരാളെ ഒക്കെ കൊല്ലുന്ന്…””
ഞാനെന്റെ നിസ്സഹായത പുറത്തു കാണിച്ചു.
“” അതിലെന്തോ ഉണ്ടെന്നല്ലേ അവൻ പറഞ്ഞെ.. വാ നോക്കാം നമ്മക്ക്.. “”
ഞാനാ ബെഡിൽ നിന്നും എണ്ണിറ്റ് ആ മുറിയിലേക്ക് നടന്നു.
“” മ്മ്… ചെന്ന് കേറി കൊട്,,വല്ല ബോഡിയും പോസ്റ്റ്മോർട്ടം ചെയ്യാൻ വിളിച്ചതാവേ ഉള്ള്… “”
“” അതൊന്നുവവുല്ലന്നെ,,
ഒന്നുല്ലേലും അത് നമ്മടെ സിദ്ധുവല്ലേ… ഏതായാലും നീ വാ നമ്മക് നോക്കാം… “”
“” നിനക്ക് നല്ല വയ്യാഴിക ഉണ്ടല്ലേ… ഞാനില്ല നീ ചെന്ന് കേറി കൊട്… “”
“” ഇവള്…. “” ഞാൻ പതിയെ ആ അലമറിക്കുള്ളിലേക്ക് നടന്നു, അതൊരു മുറിയാണ്, കുറെ ഫോട്ടോകളും, ചിത്രങ്ങളും പാവകളും, ബുക്കുകളും, എല്ലാം കണ്ണോടിച്ചു കണ്ട ഞാൻ ഭിത്തിയിൽ ഇരുന്ന ഒരു ഫ്രെയിം കണ്ട് പിന്നിലേക്ക് വേച്ചു പോയി,
“” അപർണ്ണേ….. “”
????????
