“” വണ്ടി അങ്ങോട്ട് വിടണ്ട…. “”
ഹോസ്റ്റലിലോട്ടുള്ള വഴി തിരിയാൻ തയാറെടുത്തവനെ ഞാൻ തടഞ്ഞു, അവൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി.ന്നിട്ട് തല ചെരിച്ചെന്നെ നോക്കി,
“” അതെന്താ…? അപ്പോ നിനക്ക് ഹോസ്റ്റലിൽ പോണ്ടേ…? “”
“” ഇനി ചെന്നാ ന്നെ ആ പരിസരത്തു പോലും കേറ്റില്ല, ദാണ്ടേ സമയം ഏഴേകാലായി, “”
ഞാൻ വണ്ടിയുടെ മീറ്ററിൽ ടൈം സിംബൽ തൊട്ട് കാണിച്ചു. അപ്പോളാണെന്ന് തോന്നുന്നു അവനും അത് ശ്രദ്ധിച്ചത്.
“” ഇനിയിപ്പോ ന്താ ഒരു വഴി..?? “” അവൻ വീണ്ടും ന്നെ നോക്കി
“”ഞാനോക്കിട്ട് ഇനിയൊരു വഴിയേ ഉള്ളു.. നിന്റെ കൂടെ ഇന്ന് കൂടാ…!! “”
ഒന്നേറിഞ്ഞു നോക്കാ അത്രേ കരുതിയുള്ളു… അവനോടൊപ്പം കിട്ടുന്ന സമയം അതാണ് എനിക്ക് വേണ്ടത്.
“” ഏയ്യ് അതൊന്നും പറ്റില്ല, നീ വേറെ വല്ല വഴിയുമുണ്ടോന്ന് നോക്ക്.. “”
ഞനത് പറഞ്ഞതും അവനത് അപ്പൊ തന്നെ നിരസ്കരിച്ചു, കൂടെ അവനോന്ന് പരുങ്ങി,
“” അതെന്താ നിയെന്നെ രാത്രിക്കേറി പിടിക്കോ.. അതോ പീഡിപ്പിക്കൊ… ഹ്മ്മ്.. “” ഞാൻ പുരികം വളച്ചു.. അവൻ ഉടനെ അതിനൊന്ന് ചിരിച്ചു
അവൻ ഇവിടെ വന്ന് ജോലി നോക്കിയത് മുതൽ ഞങ്ങളെ ആരേം അവന്റെ ഒരു പേഴ്സണൽ കാര്യങ്ങൾ അറിയിക്കുകയോ, പറയുകയോ ചെയ്തിട്ടില്ല..ചോദിച്ചാൽ ന്തെങ്കിലും പറഞ്ഞു ഒഴിവാക്കുകയാണ് പതിവ്. പക്ഷെ ഇന്ന് ഞാൻ ഇവന്റെ കൂടെ പോകും , ഉറപ്പ്..
അവൻ പിന്നേം പറ്റില്ല ന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല, അത് കണ്ടവന് നിവർത്തിയില്ലാതെ സമ്മതിക്കുകയാണ് ചെയ്തത്.
വിജയിച്ച ഭാവത്തിൽ ഞാൻ പോകാൻ തയാർ ആകുമ്പോ അവൻ ന്നോട് ഒന്ന് ഇറങ്ങാൻ പറഞ്ഞു.
ഞാൻ ഇറങ്ങിയില്ല ന്ന് മാത്രം അല്ല ആള്ളി പിടിച്ചിരുന്നു, ചിലപ്പോ ഈ നാറി ഇവിടെ ഇട്ടിട്ട് പോയാലോ… ഇരുട്ടും ആണ് എനിക്ക് പേടിയാ…
അത് കണ്ടവൻ ചിരിച്ചുകൊണ്ട്, ഒരു കോൾ ചെയ്യാനാ ഒന്നിറങ്ങാൻ പറഞ്ഞതും ഞാൻ മടിച്ചു മടിച്ചു ഇറങ്ങി.. ങ്കിലും വണ്ടിയിൽ നിന്നും പിടുത്തം ഞാൻ വിട്ടില്ല.
അവൻ കുറച്ചു ദൂരം മാറി നിന്ന് ആരെയോ ഫോൺ ചെയ്തു, ഇടക്ക് ന്നെയും നോക്കുന്നുണ്ട്,
ന്തോ നിർദേശം കൊടുക്കുന്ന പോലെയാണ് അവന്റെ ആംഗ്യം കണ്ടിട്ട് നിക്ക് തോന്നിയത്.
ഞാൻ അവന്റെ ബൈക്കിന്റെ അടുത്ത് ചാരി നിന്ന് അവനെ സസൂഷമം വീക്ഷിച്ചു കൊണ്ടിരുന്നു.
ആഹ്ഹ് ഇനി പിന്നെ വിവരിച്ചു തരാം, ദോ അവൻ വരുന്നു.. ‘ നോക്കണ്ട നിങ്ങളോടാ…’
“” ഹ്മ്മ്.. കേറിക്കോ…!!”” വന്നതും വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു, പതിയെ ആണ്
പോകുന്നത്,
“” ഇതിലും ഭേദം ഇറങ്ങി നടക്കുന്നതായിരുന്നു..!!””
അവന്റെ ഓടിക്കൽ കണ്ട് ഞാൻ ഒരു അതിശൊക്തി പറഞ്ഞതും, പെട്ടന്നവൻ വണ്ടി ബ്രേക്ക് ഇട്ട് നിർത്തി..
“” മ്മ് ഇറങ്ങിക്കോ… ന്നിട്ട് പതിയെ നടന്ന് വന്നാ മതി.. “”
“” അയ്യേ… ഞാഞ്ചുമ്മാ തമാശക്ക്… നീയത് കാര്യമാക്കിയെടുത്തോ…?? “”
പിന്നെ ഞാനൊന്നും പറഞ്ഞില്ല, കുറച്ചു ദൂരം ചെന്നതും ഒരു കാൾ വന്നു അവന്, ഒരു ഓക്കേ കൊടുത്തവൻ അത് കട്ടാക്കി പോക്കറ്റിൽ ഇട്ട്.
‘” മീനു പിടിച്ചിരുന്നോ…”” ഓഹ് പിന്നെ നാൽപതിൽ പോകാൻ ഇനി ഞാൻ സീറ്റ് ബെൽറ്റ് ഇടണമായിരിക്കും…ഒന്ന് പോടോ ഹേ…
ഞാൻ പിടിച്ചെന്ന് കണ്ടതും, അത് വണ്ടി ആണോ അതോ ജെറ്റ് ആണോന്ന് പോലും ചിന്തിക്കുന്നതിന് മുൻപേ വണ്ടി പറന്നു.
കല്യാണത്തിന് മുന്നേ മിക്കവാറും രണ്ടും സ്വർഗത്തിൽ പോകുന്ന തോന്നുന്നേ.. ഏത് നേരത്താണോ സ്പീഡ് കുറവാണെന്ന് പറയാൻ തോന്നിയത്. മുന്നിലെ ലൈറ്റുകൾ ബൈക്കിനെകാൾ വേഗത്തിൽ പുറകോട്ട് പോകാൻ തുടങ്ങിയപ്പോ മുതൽ ഞാൻ കണ്ണടച്ച് പിടിച്ചിരുന്നു, പിന്നെനിക്ക് ഒന്നും ഓർമ്മയില്ല..
“” മീനു… ടി ഇറങ്ങ് സ്ഥലമെത്തി.. “”
മുന്നിൽ നിന്നും അവൻ വിളിച്ചതും ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി..
“” ചത്താ… നമ്മള് രണ്ടാളും ചത്താ.. “” എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു.
“” ഇതുവരെ ചത്തിട്ടില്ല… നീയെറങ്ങ്… “” അവനൊരു ചിരിയോടെ ന്നെ കൈ പിടിച്ചിറക്കി.
“” ഒരു പെങ്കൊച്ചിനെക്കൊണ്ടിങ്ങനെയാണോടാ പട്ടി പോണേ.. ഈയോ ന്റെമ്മേ… “” ഞാൻ നെറ്റിക്ക് കൈ കൊടുത്ത് കൂടെ അവനിട്ടു രണ്ട് ചവിട്ടും..
