ഞാൻ അവരോട് ഒരു നന്ദിയും പറഞ്ഞു വേഗന്ന് അവന്റെയൊപ്പം നടന്നു.. സാരീ ആയത് ക്കൊണ്ട് മണലിൽ കൂടെ ഓടാൻ അല്പം പ്രയാസപ്പെട്ടു ങ്കിലും അവന്റെയൊപ്പം ഞാനും ചെന്നെത്തി.
“” നിനക്കെന്താ സിദ്ധു പറ്റിയത്… “” വേഗന്ന് നടക്കാൻ ശ്രമിക്കുന്നവനെ ഞാൻ പിടിച്ചു നിർത്തി.
“” ഒന്നുല്ല.. “” അവനെനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.
“” ഒന്നുല്ലാഞ്ഞിട്ടാണോ നീ കരയണേ…. ദേ നോക്കിയേ കണ്ണൊക്കെ കലങ്ങിയിരിക്കണേ… “”
ഞാനാ സാരീ തലപ്പ് ക്കൊണ്ട് ആ കണ്ണുകൾ ഒപ്പി. അവനെന്നെ ഒരു നിമിഷം നോക്കി നിന്നു.. ആ നോട്ടത്തിൽ ഞാനും വീണത് പോലെ അവനിലേക്ക് ചായാൻ കാക്കുന്ന പോലെ ന്നെ വിറച്ചു.
ആ മുഖത്തു നിറയുന്നത് പ്രണയമാണെന്ന് നിക്ക് ഇപ്പോളറിയാം.. ഇവനും ന്നോട് പ്രണയം ഉണ്ടായിരുന്നോവോ.??
ആ കൈകൾ ന്റെ ഇരു കവിളിലും വന്നു നിന്നു, അവ ന്നെ അവനിലേക്ക് അടുപ്പിച്ചു പിടിച്ചു, ഞനാകെ കോരി തരിച്ചു നിന്നുപ്പോയി, ന്നിലേക്ക് അരിച്ചിറങ്ങുന്ന അവനിലെ മണം, അവന്റെ ചലനങ്ങൾ, അവന്റെ പ്രണയം ല്ലാം ന്നെ അത്രെയേറെ പൂവണിയിച്ചു..
അവന്റെ ലക്ഷ്യം ന്റെ ചുണ്ടുകൾ ആണെന്ന് അറിഞ്ഞ നിമിഷം ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചു. അവനിലേക്കുള്ള അധരപാനത്തിന് കണ്ണുകളടച്ചു ഞാൻ തയാറെടുത്തു.. ആ നിശ്വാസം ന്റെ മുഖത്തെക്ക് തട്ടിയതും രോമകൂബങ്ങൾ വീണ്ടും കുടഞ്ഞെണ്ണിറ്റു.
ആ ചുണ്ടുകൾ ന്നെ പുൽക്കാൻ അധിക നേരം വേണ്ടെന്ന് നിക്ക് വെക്തമായി.. അവയുടെ മധുരം ഒന്നറിഞ്ഞതാണ് എങ്കിലും അവനായി തരുമ്പോളുള്ള അതിലെ രുചി എന്താണെന്ന് നിക്ക് അറിയണം… ന്നെ ആവരണം ചെയ്ത കൈകൾ ഒന്നുടെ വരിഞ്ഞു മുറുക്കിയതും ഞനൊന്ന് ഏങ്ങിപ്പോയി…
“” അണ്ണാ… കപ്പലണ്ടി വേണമാ…?? “”
ഞാനും അവനും ഒന്നിച്ചു ഞെട്ടി, മറ്റേ മോന് കപ്പലണ്ടി ക്കൊണ്ട് വരാൻ കണ്ട സമയം… നീ മുടിഞ്ഞു പോവൂടാ ചെറ്റേ… ഞാന പയ്യനെ നോക്കി
അവനെ നോക്കി നിന്നവൻ പെട്ടെന്ന് ന്റെ മേലുള്ള പിടി വിട്ട്, അല്പം മാറി നിന്നു.. അവൻ നിന്ന് പരുങ്ങി കൂടെ ഞാനും..
“” സോറി…. “” അത് മാത്രം പറഞ്ഞു അവൻ പെട്ടെന്ന് അവിടെ നിന്നും നടന്നു.
“” സിദ്ധു…. “” അല്പനേരം അങ്ങനെ നിന്ന് സോബോധം വീണതും ഞാനവനൊപ്പം ഓടി അടുക്കാൻ ശ്രമിച്ചു.
“” സിദ്ധു… പ്ലീസ് ഒന്ന് നിക്ക്… “”ന്റെ വിളി കേട്ടിട്ടും അവൻ നില്കാൻ ഒരുക്കമല്ലായിരിന്നു. ന്നാൽ കാറിന്റെ അടുത്തെത്തിയതും അവൻ നിന്നു.
“” ന്താടാ…. ന്താ പറ്റിയത്… ഏഹ്..? “” ഞാൻ കിതച്ചുകൊണ്ട് കാറിലേക്ക് ചാരി,
“” മീനു സോറി… ഞാനെന്തോ ആലോചിച്ച്… ഐ ആം എക്സ്ട്രീമിലി സോറി… “” അവനെന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞൊപ്പിച്ചു
“” ഇല്ലെടാ…. ഒരു പക്ഷെ ഞാനുമത് ആ നിമിഷം ആഗ്രഹിച്ചിരുന്നു.. “” ഞാൻ പറഞ്ഞവസാനിപ്പിച്ചതും അവനെന്റെ മുഖത്തേക്ക് ഒരു നോട്ടം, കൂടെ
“” നീയെന്തൊക്കെയാ മീനാക്ഷി ഈ വിളിച്ചു പറയുന്നേ.. ദേ നോക്ക് എനിക്ക് ഒരു അബദ്ധം പറ്റി.. അതിന് ഞാൻ നിന്നോട് ക്ഷമയും ചോദിച്ചു… അല്ലാതെ നീ ചുമ്മാ… “”
“” ചുമ്മാതല്ലെടാ.. സത്യായിട്ടും നിക്ക് നിന്നെ ഇഷ്ട… ഞാൻ കരുതിയത് നിനക്ക് ന്നോടും ഇഷ്ടണെന്നാ… “”
“” ന്റെ മീനാക്ഷി… നിയിത് എന്തൊക്കെയാ പറയുന്നേ ന്ന് വല്ല ബോധോമുണ്ടോ…?? നിനക്കെന്താ ഭ്രാന്താണോ…? “”
“” എനിക്കറിയില്ല…. നിന്നെ.. നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു… നീ ങ്ങനെ ഉള്ളിൽ കേറിപ്പറ്റി ന്നൊന്നും നിക്കറിഞ്ഞൂടാ.. പക്ഷെ ഒന്നറിയാം.. എനിക്ക് നിന്നെ ജീവനാ സിദ്ധു… “”
ഞാൻ കരച്ചിലിന്റെ വക്കത് എത്തിയിരുന്നു അന്നേരം , അവൻ കുറെ നേരം ന്തോ ചിന്തിച്ചു നിന്നു പിന്നെ ഒന്നും പറയാതെ കാറിൽ കയറി മുന്നോട്ടേക് പോയി, ന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ…
ഒരുപാട് തവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല… പിന്നെയത് സ്വിച്ച് ഓഫായി… ഞാൻ അപർണ്ണയെ വിളിച്ചു ഇങ്ങോട്ട് വരാമോ ന്ന് ചോദിച്ചു..
അവിടെ കണ്ട കൽ ബഞ്ചിലേക്ക് ഞാൻ ഇരുന്നു.. ആകെ ഭ്രാന്ത് പിടിക്കുന്നപോലെ, അവനൊരിക്കലും ഇങ്ങനെ പ്രതികരിക്കും ന്ന് ഞാൻ കരുതിയില്ല,
