നിശാഗന്ധി – 1 19

“” എന്റടി രണ്ട് ഹിന്ദിക്കാരിപെൺപിള്ളേര് കാരണം ആണോ നിയാ പാവത്തിനോട് പിണങ്ങി നടക്കണേ..
അവനെ കണ്ടാ ആർക്കാടി ഒന്ന് പ്രേമിക്കാൻ തോന്നാത്തെ.. ഒന്ന് കെട്ടിയ നിക്ക് തോന്നിട്ടുണ്ട് പിന്നാ.. “”

അവളൊന്ന് ചിരിച്ചു..

“” ഏഹ്ഹ്… “” ന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി, ദൈവമേ ഇവളും… കൂടെ നടന്നിട്ട് നീ കോൺക്രീറ്റ് ഇട്ടല്ലെടി…

“” നീ ഞെട്ടണ്ട… ഒള്ളതാ.. “” അവള് വീണ്ടും ചിരിച്ചു.. ഞാൻ ഒരു ചവിട്ട് ടേബിളിന് അടിയിലൂടെ കൊടുത്ത്.. നോകട്ടെ ശവം…. അതിന് ഒന്ന് കണ്ണുരുട്ടി കാണിച്ചവൾ വീണ്ടും തുടർന്നു.

“” എടി…..ഇത്രേം ചെക്കമ്മാരിവിടെ ഉണ്ടായിട്ടും അവനിവിടെ ഉള്ള വില ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ നിനക്കറിയാൻ..!!
ഇത്രേം ഗ്ലാമർ ഉള്ളാരും ഏതായാലും ഈ ഓഫീസിലില്ല, അതുറപ്പാ… അപ്പൊ അവനോട് പെൺപിള്ളാര് ചെലപ്പോ മിണ്ടിന്നിരിക്കും.. ചിലപ്പോ തോട്ടെന്നുമ്മിരിക്കും….
പോരാഞ്ഞിട്ട് അവൻ സിംഗിളും,
ആ അവൻ നമ്മളോട് മാത്രം മിണ്ടുമ്പോൾ.. ഈ പറഞ്ഞ പെൺപിള്ളർക്ക് നീ നുമ്പേ പറഞ്ഞ പോലെ കുശുമ്പ് തോന്നാം… അത് സ്വഭാവികമാണ്,,
പക്ഷെ നീ വേറൊന്നുടെ നോക്കണം, അപ്പോളും അവൻ അവരെയരേം മൈൻഡ് കൂടി ചെയ്യുന്നില്ല… നീ അത് മനസിലാക്കണം.. ഹി ഈസ്‌ എ നൈസ് ഗായ് മാൻ…””

“” ഐ നോ… അതോണ്ടാണല്ലോ ഞാനവനെ ഇഷ്ടപ്പെട്ടേ… “” ഞാൻ നാണം കൊണ്ട് പെട്ടെന്ന് മുഖം താഴ്ത്തി..

“”ഈശ്വരാ… പെണ്ണിന് നാണമോ…?? ഇത് അസ്റ്റിക്ക് പിടിച്ച ഏതാണ്ടാ…!!
എടി ഇനിയവനെ വേറെ ആരേലും ട്യൂൺ ചെയ്ത് വെച്ചിട്ടുണ്ടാവോ….?? “”

അവളൊരു സംശയം ഉന്നയിച്ചപ്പോ അതിനെ തള്ളികളയാൻ തോന്നിയില്ല. ദൈവമേ.. അവൻ കൈവിട്ടു പോവോ..??

“” ഉണ്ടാവോ….?? “” ഞാനതേ ചോദ്യം തിരിച്ചിട്ടു.. ഉടനെ അവൾ കൈ മലർത്തി..

************************************

ഏതായാലും ഞങ്ങൾ അവിടെ നിന്നും നേരെ ഓഫീസിലേക്ക് കയറി, ചെല്ലുമ്പോ ന്തോ ലാപ്ടോപ്പിൽ നോക്കിയിരുന്നവൻ പെട്ടെന്ന് ഞങ്ങളെ കണ്ട് അതടച്ചു വെച്ചു. പിന്നൊരു തെളിച്ചമില്ലാത്ത ചിരി ചിരിച്ചു. ദൈവമേ വെറുതെ ചിരിക്കുമ്പോൾ പോലും ന്താ കൊന്തന്റെ ലുക്ക്‌..

“” അഹ് നിങ്ങളോ…?? “” ഞങ്ങളെ കണ്ടതും അവൻ മെയിൻ സിസ്റ്റം ഓൺ ആക്കി,

“” അല്ലാതെ സാറ് ആരാണെന്ന് കരുതി..?? “”

ഞാൻ അവന്റെ ടേബിളിൽ ഇരുന്ന ഇടി വള കയ്യിലെടുത്തുക്കൊണ്ട് അവനെ നോക്കിയൊന്ന് പുച്ഛിച്ചു,

“” അതാ…. പ്രീത വരാമെന്ന് പറഞ്ഞു, ഞാൻ കരുതി അവരായിരിക്കും ന്ന്…””

ഞാൻ ഞെട്ടി അപർണ്ണേനെ നോക്കി, ഇവൻ കൈ വിട്ട് പോയെടി ന്നൊരു കണ്ണക്കാണിക്കൽ,

“” അല്ല അപർണ്ണ… ഞാനെന്തിനാ ഇതൊക്കെ ഇവളോട് പറയണേ.. ഞങ്ങള് പിണക്കത്തിലല്ലേ…””

അവൻ അപർണ്ണയെ നോക്കിയൊന്ന് ചിരിച്ചു, ഉടനെ ഞാൻ രണ്ടിനേം കനപ്പിച്ചോന്ന് നോക്കി.

“” നീ കൂടുതല് നെഗളിക്കൊന്നും വേണ്ട… അവളുമാര് വല്ലോപണിയും തന്നിട്ടവസാനം.. മീനു…. എടി മീനുവേ…. ന്നെയൊന്ന് രക്ഷിക്കെടി ഇവളുമാരുടെ എടെന്ന് ന്നും പറഞ്ഞു വന്നേക്കരുത്… “”

ഞാൻ അവിടുന്ന് കെറുവിച്ചു ന്റെ സീറ്റിലേക്ക് പോയി.. ഉച്ച കഴിച്ചു നാളെ തീർക്കാൻ ബാക്കി വച്ച രണ്ട് പ്രൊജക്റ്റ്‌ കൂടെ കംപ്ലീറ്റ് ചെയ്തു..
തീർന്നപ്പോ ഒരു സമയമായി.
പകുതിയും പേര് പോയിരുന്നു, ഇറങ്ങാൻ നേരം അപർണ്ണ വന്ന് പറഞ്ഞിരുന്നു.. ഞാൻ നേരെ സിദ്ധുന്റെ ക്യാബിനിലേക്ക് നടന്നു, ഇവനിതെവിടെ പോയി.

അവിടെയെങ്ങും കാണാതെയായപ്പോ ലിഫ്റ്റിൽ കയറി ഞാൻ താഴേക്ക് ഇറങ്ങി. വാച്ചിലേക്ക് നോക്കി ദൈവമേ ആറെ മുക്കാലോ….? ഹോസ്റ്റൽ അടച്ചിട്ടുണ്ടാവും,

ഞാൻ വേഗന്ന് താഴേക്ക് ഇറങ്ങി, കാത്തിരുന്നപോലെ അവനവിടെ ബൈക്കിന്‌ മുകളിൽ ഇരിപ്പുണ്ട്, കൂടെ ഒരു സിഗരറ്റുടെ കത്തിച്ചാണ് ഇരുപ്പ്.

“” ഞാങ്കരുതി നീയിന്ന് അവിടെ തന്നെ കൂടിന്ന്.. മ്മ് ബാ കേറ്… “”

“” നീ വലി നിർത്തിന്ന് പറഞ്ഞിട്ട്, വീണ്ടും തുടങ്ങിയോ..?? ‘”

പുറകിലേക്ക് കയറുന്നതിനിടക്ക് ഞാൻ ന്റെ ഇഷ്ടക്കേട് കാണിച്ചു. അതിനവൻ ഒന്നും മിണ്ടില്ല.. പിന്നെ ഒന്നും പറയാൻ ഞാനും പോയില്ല.. ന്തെങ്കിലും പറഞ്ഞാ അവൻ ഇവിടെ ഇറക്കി വിടും, അങ്ങനെ ഒരു സാധനമാണ് ഇത്.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *