നിശാഗന്ധി – 1 19

മുന്നിൽ നിന്ന പയ്യൻ കിടന്ന് വിറക്കാൻ തുടങ്ങി. ഉടനെ പുറകിൽ നിന്നവൻ മുന്നിലേക്ക് കയറി സിദ്ധുനെ ഇടിക്കാൻ ആഞ്ഞതും ആ ഇടി ഒഴിഞ്ഞു മാറി അവന്റെ തൊണ്ടയിൽ ഒന്നാഞ്ഞൊരു പഞ്ചു കൊടുത്തതും അവൻ ചോരയും തുപ്പി താഴേക്ക് വീണു.

കണ്ട് നിന്ന ഞാനും അപർണ്ണയും നടുങ്ങി. ഭയത്തോടെ ഞങ്ങൾ സിദ്ധുവിനെ നോക്കി, അവനപ്പോ ആ പയ്യന് നേരെ നടക്കുകയായിരുന്നു.

“” വിളിയെടാ അവനെ…. “” ആ പയ്യൻ അത് കേട്ടതും ഫോൺ എടുത്ത് ആരെയോ വിളിച്ചു..
ലൗഡ് സ്പീക്കർ ഇടാൻ പറഞ്ഞതും,

കാൾ അറ്റൻഡ് ആയി. സിദ്ധു അത് വാങ്ങി കയ്യിൽ പിടിച്ചു

“” സിദ്ധാർഥ്.. നിനക്ക് ഞനൊരു പത്തു മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരുടെ കൂടെ നീ വന്നില്ലെങ്കിൽ, നിന്നെയും നിന്റെ കുടുള്ളവളുമാരെയും ഈ നിമിഷം ഇവിടിട്ട് തീർക്കും… “”

അത് കേട്ടതും ചത്ത പോലെ നിന്ന ഞങ്ങളിലേക്ക് ഭീതി ഇരച്ചു കയറി. ഞങ്ങൾ ഭയന്ന് പരസ്പരം നോക്കി, ഉടനെ സിദ്ധു ഒന്ന് ചിരിച്ചു.. ആ ചിരിയിൽ അന്നദ്യമായി ഞാൻ ഭയന്നു

“” നിനക്ക് ഞനൊരു രണ്ട് മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരോട് ഇവിടുന്ന് പോകാൻ പറഞ്ഞില്ലെങ്കിൽ ഞാനിവരെ കൊല്ലും.. “”

ഫോണിലൂടെ മറുതലക്കൽ അയാളുടെ അട്ടഹാസം കേൾകാം.. അതവിടെ മുഴങ്ങി കേട്ടു, താഴെ അടികൊണ്ട് വീണവന്റെ ഭാഗത്തുനിന്ന് ഒരു ഞെരുക്കം വീണതും,

പെട്ടെന്ന് ഒരു ശബ്ദം ഉണ്ടായതും ഒന്നിച്ചായിരുന്നു… താഴെ കിടന്നവന്റെ തലയിലൂടെ ചോര ഒലിച്ചിറങ്ങി.. ഒന്നലറാൻ കൂടി വയ്യാതെ ഞങ്ങൾ രണ്ടാളും ചെവിക്ക് കയ്യും പൊത്തി അവിടിരുന്നു.. തല കറങ്ങുന്ന പോലെ..

“” ടാ…… ന്താടാ അവിടെ…?? മാഹി…!! “”

ഫോണിലൂടെ ആ ആൾ അലറി.

കയ്യിലെ ഗൺ പുറകിലേക്ക് വച്ചു സിദ്ധു ഫോൺ കുറച്ചൂടെ അടുത്തേക്ക് പിടിച്ചു

“” ഞാമ്പറഞ്ഞതല്ലേ കൊല്ലുന്ന്.. “” അവനാ ഫോൺ കട്ടാക്കി പയ്യന്റെ നേരെ എറിഞ്ഞെങ്കിലും, ഞങ്ങളെ പോലെ തന്നെ അവന്റെ ബോധവും പോയിരുന്നു അതുകൊണ്ട് ആ ഫോൺ നിലത്തു തട്ടി എങ്ങോട്ടോ വീണു..

“” ഇനി…നിനക്ക് രക്ഷപെടാൻ… “” അവൻ പേടിച്ചു വിറച്ചു മുഖമുയർത്തി

“” സാർ.. കൊല്ലരുത്… ഞാൻ പൊക്കോളാം… “”

അവൻ സിദ്ധുവിന്റെ കാലിൽ വീണു, ഉടനെ അവന് മുന്നിലേക്ക് സിദ്ധുവും ഇരുന്നു

“” മ്മ്… ഓക്കേ ഞാൻ നിന്നെ വെറുതെ വിടാം… പക്ഷെ… രണ്ട് കാര്യങ്ങൾ നീ ചെയ്യണ്ട വരും… “”

“”ഞാൻ…. ഞാനെന്ത് വേണമെകിലും ചെയ്യാം സാർ… ന്നെ വെറുതെ വിടണം…’”

സിദ്ധു അവന്റെ തോളിൽ കൈ വെച്ചു, അവൻ പേടിയോടെ ആ കയ്യിലേക്ക് നോക്കി,

“” ഒന്നാമത്തെ കാര്യം… നീയാ നിൽക്കുന്ന രണ്ട് പേരെ കണ്ടാ… ആ അവരെ നീ ഇവിടെ കണ്ടിട്ടേ… ഇല്ല.. ഓക്കേ.. “”

അവൻ ഞങ്ങളെയൊന്ന് നോക്കി അവന് നേരെ തലയനക്കി.. അപ്പോളും അവൻ കിടന്ന് വിറക്കുകയായിരുന്നു

“” രണ്ട്… ഈ ബോഡി എത്രയും പെട്ടെന്ന് ഒരു തെളിവ് പോലുമില്ലാതെ ഇവിടുന്ന് മാറ്റണം..
അങ്ങനെ ആണെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം… ന്താ..

ഓക്കേ ആണെങ്കിൽ പണി തുടങ്ങിക്കോ… പെട്ടന്ന് പെട്ടന്ന്… സമയില്ല…””

മറുപടി അവൻ ഒന്ന് തലയനക്കി ക്കൊണ്ട് വന്ന പെട്ടിയിൽ നിന്നും എന്തൊക്കെയോ എടുത്ത് പണി തുടങ്ങി.. സിദ്ധു നേരെ അകത്തേക്ക് കയറി,

അവൻ ബാഗിൽ നിന്നും ഒരു മെഷീൻ വാൾ കയ്യിൽ എടുത്തു,
ഒരു മനുഷ്യന്റെ ശരീരം പച്ചക്ക് മുറിക്കുന്നത് ആ മരവിച്ച അവസ്ഥയിൽ കണ്ട് നിക്കണമല്ലോ ന്നുള്ള ബോധം തലക്ക് വീണപ്പോ ഞാൻ അകത്തേക്ക് ഓടി, അപ്പോളേക്കും സിദ്ധു വെളിയിലേക്ക് വന്നു അപർണ്ണയെയും അകത്തേക്ക് ക്കൊണ്ട് പോയി. അവൾ ആൾറെഡി മരിച്ചിരുന്നു… അതുപോലെ വിളറി വെളുത്ത് ആ പാവം..
ശർദിച്ചു നിന്ന ന്നെയും വിളിച്ചു നേരെ അവൻ അപർണ്ണ ക്കൊപ്പം ചെന്നു. ഞങ്ങളുടെ രണ്ടാളുടെയും കയ്യിൽ ഓരോ ഗ്ലാസ്സ് വെള്ളം വെച്ചു തന്നു.. ഞങ്ങൾ മുഖത്തോട് മുഖം നോക്കി

അവൻ വെളിയിലേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞതും സിദ്ധു അകത്തേക്ക് വന്നു..

“” അഹ്, ല്ലാം കഴിഞ്ഞു… ബാ ഇനി സംസാരികാം..””

അവൻ പഴയത് പോലെ തന്നെ ഞങ്ങളോട് കാര്യം തിരക്കി.. അപർണ്ണ പേടിയോടെ പിന്നിലേക്ക് മാറി, ഞാൻ അവനെ തന്നെ നോക്കി നിക്കുവായിരുന്നു.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *