ഞാനവനെ ഇമപോലും വെട്ടാൻ സമ്മതിക്കാതെ നോക്കിനിന്ന് പോയി.. അവൻ കയ്യിലെ ബക്കറ്റിൽ നിന്നും കുറച്ച് തുണി എടുത്ത് സൈഡിലേക്ക് വിരിച്ചു.. പെട്ടെന്ന് ഒരു മിന്നലേറ്റ പ്പോലെ ഞാൻ പിടഞ്ഞെണ്ണിറ്റു..
അവന്റെ ബാത്‌റൂമിൽ ഞാൻ ഊരിയിട്ട ഡ്രെസ്സും ഇന്നേഴ്സുമാണ് നാണമില്ലാത്തവൻ കഴുകികൊണ്ട് വന്നിട്ടിരിക്കുന്നെ…
“” ന്റെ പൊന്ന് സിദ്ധു നിനക്ക് നാണമില്ലേ.. അയ്യേ.. മാറിയേ ഇങ്ങട്… “”
ഞാനോടി ചെന്നവന്റെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങി, ഉടനെ അവൻ അതെന്റേൽ തന്ന് മാറി നിന്നു.
“” അത് ഞാൻ നിന്നോടല്ലേ പറയണ്ടേ.. ന്റെ ബാത്‌റൂമിൽ അല്ലേടി നാറി നീ ഇതൊക്കെ അഴിച്ചിട്ടേ…””
“” അത്.. അതുപിന്നെ ഞാൻ ഓർത്തില്ല.. അല്ലെങ്കിൽ തന്നെ നിന്നോട് ആരാടാ പറഞ്ഞെ പെണ്ണുങ്ങടെ തുണിയൊക്കെ എടുത്ത് നനച്ചിടാൻ.. “”
“” അതിനിപ്പോ ന്താന്നാ.. അങ്ങനെ കഴുകിയ വേറെ വല്ലോം സംഭവിക്കോ.. നീയൊന്ന് പൊടി..””
“” ഓഹ് ഈ നാണമില്ലാത്തതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്റെ ദേവി.. ഞാൻ നിർത്തി.. “” ഞനവന് നേരെ കൈ കൂപ്പി..
“” ന്താണ് മുണ്ടൊക്കെ.. മുൻപ് നിന്നെ ഇങ്ങനെ കണ്ടിട്ടില്ലാലോ.. “” ബീച്ചിലെ മണൽ തരികളിലൂടെ കയ്യിലെ കടലയും കൊറിച്ചു ഞങ്ങൾ വെറുതെ നടന്നു.
അവിടുള്ള ഒട്ടുമിക്ക പെൺപിള്ളേരും ഒരു മയവും ഇല്ലാതെ അവനെ വായ്നോക്കുന്ന കണ്ടു ഞാൻ എല്ലാത്തിനേം നോക്കി കലിപ്പിച്ചു.
“” അതുപ്പിന്നെ നീ സെറ്റപ്പ് ആയിട്ട് ഇറങ്ങുമ്പോൾ ഞാനായിട്ട് കുറക്കാൻ പാടില്ലല്ലോ… അതാ, എങ്ങനെ ഉണ്ട്…””
മറുപടി കൈ ക്കൊണ്ട് അടിപൊളി ന്ന് കാണിച്ചതും അവനൊന്ന് ചിരിച്ചു, ഇതിപ്പോ ഇവന്റെ സെറ്റപ്പ് ന് ഇറങ്ങാൻ ആണേൽ ഞാൻ ഒന്നൂടി ഒരുങ്ങണ്ട വന്നാലും ഇത്രത്തോളം ഏത്തുല…
ഞങ്ങളു രണ്ടാളും നടത്തം നിർത്തി ചൂട് വിട്ടുമാറി തുടങ്ങിയ മണലിൽ ഇരുന്നു.
ഞാൻ പതിയെ കൈകൾ കുട്ടിതിരുമ്മി ആ നീണ്ടു കിടക്കണ കടലിനെ നോക്കി,
അവനെ നോക്കുമ്പോൾ അവന്റെ മുഖം ദൂരെ മണലിൽ കളിച്ചോണ്ടിരുന്ന ഒരു കുട്ടിയില്ലായിരുന്നു. അവൻ ആ കുഞ്ഞിനെ നോക്കി തന്നെ നിന്നു. ഇടക്ക് ആ കുട്ടിയിൽ വിരിയുന്ന പുഞ്ചിരി അവനിലേക്കും അത് പിന്നെ ന്നിലേക്കും വന്നു.
“” ന്ത് രസല്ലേ ആ കുഞ്ഞിനെ കാണാൻ… “”
അവിടുന്ന് നോട്ടം വിടാതെ ഞാൻ അവനോട് അഭിപ്രായപ്പെട്ടു…
അതിന് ന്നെ നോക്കിയൊന്ന് മൂളി അവൻ കടയിലേക്ക് തന്നെ നോക്കിയിരുന്നു..
പിന്നെ കുറച്ചധികനേരം അവനൊന്നും മിണ്ടിയില്ല.. ഇടക്ക് വീണ്ടും ആ കുട്ടിയെ നോക്കും.. പിന്നെ വീണ്ടും കടലിലേക്ക് നോട്ടമെറിയും.
“” സിദ്ധു നിയൊക്കെയല്ലേ…. “” അവന്റെ ഇരുത്തം കണ്ടിട്ട് എനിക്കെന്തോ… അതോണ്ട് ചോദിച്ചു പോയതാണ്.. അവനെന്നെ നോക്കിയോന്ന് ചിരിച്ചു,
അവന്റെ ചിരിയിൽ ഒരാളെ മയക്കാൻ കെല്പുള്ള എന്തൊക്കെയോ ഉണ്ടെന്ന് നിക്ക് പലപ്പോഴും തോന്നിട്ടുണ്ട്, അത്രേം നിഷ്കളങ്കമായ ചിരി..
പക്ഷെ ഇപ്പോളവന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്ക് അങ്ങനെയൊരു ഭംഗി കണ്ടെത്താൻ എനിക്ക് കഴിയുനില്ല..
“” സിദ്ധു..നിയൊക്കെ അല്ലെങ്കിൽ നമ്മക് തിരിച്ചു പോയേകാം…””
ഞാൻ ഒന്നുടെ അവനിലേക്ക് ചേർന്നു. അതിനവൻ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഞാൻ അവനുമായി അവിടെ നിന്നും എണ്ണിറ്റു,
കുട്ടിയുടെ അടുക്കലേക്ക് നടന്ന ന്റെ പുറകെ മുഖത്തെ ആകാംഷയോടെ അവനും ന്നെ പിന്തുടർന്ന്..
വഴിയിൽ ബലൂൺ വിൽക്കുന്ന ഒരു പയ്യന്റെ കയ്യിൽ നിന്നും ഒരെണ്ണം വാങ്ങി ആ കുട്ടിക്ക് കൊടുത്ത് അതിന്റെ മാതാപിതാക്കളുടെ കൂടെ അല്പനേരം നിന്ന് സംസാരിച്ചു നിൽകുമ്പോൾ സിദ്ധു ആ കുട്ടിയുമായി ന്തൊക്കെയോ ചോദിച്ചറിഞ്ഞു… അവരുമായുള്ള ന്റെ സംസാരം നീളുമ്പോൾ അവൻ ആ കുട്ടിയുമായി നല്ല കൂട്ടായി.
“” മതി വന്നേ പോവണ്ടേ നമ്മക്… “” സമയം ഇരുട്ടി തുടങ്ങിയതും ആ കുട്ടിയുടെ അമ്മ മുന്നിലേക്ക് വന്നു,
മനസ്സില്ലാഞ്ഞിട്ട് കൂടിയും അവൻ ല്ലാം നോക്കി കണ്ടതെ ഉള്ളു..
“” ബൈ… പറ… അങ്കിളിനോട് ബൈ പറ.. “”
ആ കൂട്ടി കൈ വീശിയതും, അവൻ ആ കുട്ടിക്ക് കവിളിൽ ഒരു മുത്തം കൊടുത്തു വേഗന്ന് നടന്നു നീങ്ങി.
പെട്ടെന്ന് ഒന്ന് നടുങ്ങിയ ഞാൻ അവരെ നോക്കുമ്പോൾ അവർക്കും അതെ അവസ്ഥ ആ കൂട്ടി മാത്രം അവൻ പോയ വഴിയിലേക്ക് കൈ ചൂണ്ടുന്നുണ്ട്..
