നിശാഗന്ധി – 1 19

അതിന് ഞാൻ സമ്മതം അറിയിച്ചതും, പതിയെ ഞങ്ങൾ ലിഫ്റ്റിൽ കയറി താഴേക്ക് ഇറങ്ങി.

അവൻ പറഞ്ഞത് പോലെ ഞങ്ങൾ രണ്ടാളും വെളിയിൽ നിന്നും ഭക്ഷണം കഴിച്ചു. കഴിക്കുമ്പോളെല്ലാം ഞാനവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.ന്തോ ഞാനവനിൽ അടിമപ്പെട്ട് പോയപോലെ..

ഇന്നെന്തായാലും ഇവനോട് കാര്യം പറയണം, ഇല്ലേൽ ചിലപ്പോ അപർണ്ണ പറഞ്ഞപ്പോലെ ചെക്കൻ കൈ വിട്ട് പോകും. ഹോട്ടലിൽ നിന്നും ഇറങ്ങുമ്പോൾ ഇതായിരുന്നു ന്റെ ചിന്ത. പക്ഷെ എങ്ങനെ..?

കാറിലേക്ക് കയറാൻ നേരം അവനൊരു കാൾ വന്നു, ഒന്ന് ചുറ്റും നോക്കി അവനാ കാൾ എടുത്ത്, അതോടൊപ്പം ന്നോട് കാറിൽ കയറിക്കോളാനും പറഞ്ഞു. ന്തോ സീരിയസ് ഇഷ്യൂ ആണ്.അവന്റെ മുഖത്തു അത്രേം ടെൻഷൻ.

അവനെന്തൊക്കെയോ പ്രശ്നം ഉള്ളതായി തോന്നട്ടുണ്ട്.. കാരണം ഇടക്ക് ഇടക്ക് കാൾ വരുമ്പോൾ അവന്റെ മുഖത്തെ ടെൻഷൻ, അവന്റെ ലാപ്ടോപ്പിലെ രഹസ്യം.. ഇനി വല്ല സാമ്പത്തിക പ്രശ്നവും ഉണ്ടാവോ…?? ആവോ… എന്തെകിലും ഉണ്ടെകിൽ അവനെന്നോട് ചോദിക്കായിരുന്നില്ലേ.. ഒന്നുല്ലേലും ന്റെ പണം അവന്റേം കൂടെയല്ലേ..

കുറച്ചകലെ അവൻ നിൽക്കുന്നതും നോക്കി ആ കാറിൽ ഇരിക്കുമ്പോൾ, വല്ലാത്തൊരു ഏകാന്തത..
ഞാൻ ആ കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ട് മാറി നിന്നു. കുറച്ച് അകലെയായി രണ്ട് കുട്ടികൾ കളിക്കുന്നു. അവരുടെ അമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ ആ റോഡിന്റെ മൂലയിൽ ഇരുന്ന് എന്തോ ഉണ്ടാക്കുന്നു.. അതൊന്നും ശ്രദ്ധിക്കാതെ കളിക്കുന്ന ആ കീറിയ ഉടുപ്പിലും ചെളി വീണ നിക്കറിലും തുള്ളി കളിക്കുന്ന കുട്ടികളെ കണ്ടപ്പോ ന്തോ ഉള്ളൊന്ന് തുടിച്ചു. ഞാൻ അല്പം കൂടെ മുന്നോട്ട് നീങ്ങി അവരെ നോക്കി , ചുറ്റും നടക്കുന്നതൊന്നും അറിയതെ അവരവരുടെ നിമിഷങ്ങളിൽ സന്തോഷം കണ്ടെത്തുന്നു.. കുഞ്ഞായി ഇരുന്നാൽ മതിയായിരുന്നു…

ഇതിവിടെ പതിവുള്ള കാഴ്ച ആണെങ്കിലും ന്തോ ന്റെ മനസ്സ് അവിടെ തറഞ്ഞു.. ആ കുഞ്ഞുങ്ങൾക്ക് ന്തെങ്കിലും വാങ്ങാം ന്ന് കരുതി ഞാൻ ആ തിരക്കേറിയ വല്യ റോഡിന്റെ അപ്പുറത്തെക്ക് നോക്കി മുന്നോട്ട് ചലിച്ചു..

പെട്ടന്ന് സൈഡിൽ നിന്നും ഒരു ഹോണും വല്ലാത്ത ഒരു ശബ്ദവും… ഞാൻ ഞെട്ടി വലത് വശത്തേക്ക് നോക്കി, നിക്ക് നേരെ നില തെറ്റി വരുന്ന ഒരു ലോറി.. മുന്നിലെ കാർ ന്തോ കാണിച്ചത് മൂലം അതിനേം ഇടിച്ചു സൈഡിൽ നിന്ന നിക്ക് നേരെ വരുന്ന ആ ലോറിയെ ഞാൻ ഭയത്തോടെ നോക്കി.. കൈ രണ്ടും ചെവിയിൽ അമർത്തി അലറി വിളിച്ചതും ആരോ വന്നെന്നെ പൊതിയുന്നതും ഞാനറിഞ്ഞു.

അടച്ച കണ്ണുകൾ തുറക്കാതെ എന്തോ വല്യ ശബ്ദം കേൾകാം, ശരീരം ഒന്നുലഞ്ഞത് പോലെ.. ഞാൻ കണ്ണ് തുറന്ന് നോക്കി, ന്റെ മുഖത്തിന്‌ നേരെ സിദ്ധുവിന്റെ മുഖം, ആ കണ്ണുകൾ ഇരു വശത്തേക്കും നോക്കുന്നുണ്ട്..അവനെന്നെ അവനിൽ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് തൊട്ടടുത്ത നിമിഷം അവനെന്നേം ക്കൊണ്ട് നിലത്തു നിന്ന് എഴുനേറ്റു.

“” നിനക്കെന്താ ബോധമില്ലേ മീനാക്ഷി, നിന്നോട് ഞനാ കാറിൽ ഇരിക്കാനല്ലേ പറഞ്ഞെ..
ന്നിട്ട് നീ പിന്നെ ആരുടെ മറ്റേതുണ്ടാക്കാനാ ഇങ്ങോട്ട് കെട്ടിയെടുത്തെ…??

ചോദിച്ചത് കെട്ടില്ലെടി…?? “”

അവനെന്നെ നേരെ നിർത്തി ന്റെ ഡ്രെസ്സിലെ പൊടിയെല്ലാം തൂത്തു കുടഞ്ഞു തന്നു ന്നോട് ചീറി..

“” അവള് കോപ്പോണ്ടാക്കാൻ പോയിരിക്കുന്നു..!! ആർടെ അമ്മേ കെട്ടിക്കനാടി നീയിപ്പോ അങ്ങോട്ട് തൊലിച്ചേ.. ഏഹ്..! “”

ഞാനവനെ നിറഞ്ഞ കണ്ണുകൾ ക്കൊണ്ട് നോക്കി നിന്നതേയുള്ളു..,കാരണം അവൻ ദേഷ്യപ്പെടുന്നത് ഞാനാദ്യമായാണ് കാണുന്നത്.. പക്ഷെ ന്നെ അതൊന്നും അപ്പോൾ ചിന്തിപ്പിച്ചിരുന്നില്ല.

ഒരച്ഛൻ മകളെ ശാസിക്കുന്നത് പോലെ ഞാനെല്ലാം കേട്ടു നിന്നു.
മുഖത്തേക്ക് വീണ മുടിയിലും പൊട്ടിയ നെറ്റിയിലെ മുറിവിലേക്കും അവൻ വിരലോടിച്ചു, ഞാനൊന്ന് എരിവ് വലിച്ചുപ്പോയി,
കൂടെ കയ്യിലെ ടൗവൽ ക്കൊണ്ട് അതൊപ്പിയെടുത്തു..

“” ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ നായിന്റെ മോളെ നീ ചത്തേനെയിപ്പോ…
ആഹ്ഹ് ചാകട്ടെ..
അല്ലേലും നിക്ക് ന്നായിപ്പോ നീ ചത്താ.. മൈര് പോട്ടെന്ന് വെക്കേ ഉള്ള്… “”

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *