ഇനി ഞാൻ അങ്ങനെ പ്രതികരിച്ചത് തെറ്റായോ..??
അപർണ്ണ വരുമ്പോൾ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടവൾക്ക് കാര്യം മനസിലായപോലെ ന്റെ അടുത്തായി ഇരുന്നു.
ന്റെ തോളിൽ കൈ വീണതും അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു തീർത്തുല്ലാം.. നടന്ന കാര്യങ്ങൾ പറഞ്ഞപ്പോ അവളും അവനെ വിളിക്കാൻ ട്രൈ ചെയ്തെകിലും ഫലം ഉണ്ടായില്ല..
“” നിക്കവനില്ലാതെ പറ്റില്ലടി… ന്റെ ജീവൻ പോണ പോലെ തോന്നാ നിക്ക്… ശ്വാസം പോണ പോലെ…””
അവളെന്നെ ഒരു വിതുമ്പലോടെ ചേർത്തു പിടിച്ചു. കുറച്ച് നേരമെടുത്തു ഞനൊന്ന് ഓക്കേ ആവാൻ.. ഓക്കേ ആയെന്ന് കണ്ടതും അവളെന്നെയും കൂട്ടി നേരെ പോയത് അവന്റെ ഫ്ലാറ്റിലേക്കാണ്..
ചെന്ന് ഡോർ മുട്ടുമ്പോൾ അകത്ത് അനക്കം ഒന്നും ഉണ്ടായിരുന്നില്ല.. എനിക്ക് ആണെങ്കിൽ അവനെ ഒന്ന് കണ്ടാൽ മതി ന്ന അവസ്ഥയും, അത്രേം അവനിൽ ഞാൻ അടിമപ്പെട്ടിരുന്നു..
ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഞാൻ കാണുന്നത് നിറഞ്ഞ മിഴികളിലെ വേദന അല്ലായിരുന്നു, മറിച്ചു ശാന്ത ഭവമായിരുന്നു.. ഡ്രെസ്സൊക്കെ മാറിയ ലക്ഷണം ഉണ്ട്.. ന്നെ ഒന്ന് നോക്കി അകത്തേക്ക് വരാൻ ക്ഷണിച പോലെ അവനാ ഡോറിന്റെ സൈഡിലേക്ക് നീങ്ങി നിന്നു..
അപർണ്ണ അവനെ ക്രൂദമായി നോക്കി ഞാനുമായി അകത്തേക്ക് നടന്നു.
ഹാളിൽ ഇരിക്കുന്ന നേരം ഞാൻ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു, ന്നാൽ അവനെന്നെ ഒന്ന് നോക്കുന്നു കൂടിയില്ല..
“” സിദ്ധു….? “” അപർണ്ണ അവിടെ നിറഞ്ഞ മൗനത്തെ ഇല്ലാതാക്കി അവനെ വിളിച്ചു.അവൻ അപർണ്ണക്ക് നേരെ മുഖം ചലിപ്പിച്ചു.
“” സിദ്ധു. ന്താ ഇതോ… “” അവളെ പറഞ്ഞവസാനിക്കാൻ സമ്മതിക്കാതെ കോളിങ് ബെൽ മുഴങ്ങി.. ഞങ്ങൾ മൂന്നാളും ഒരുപോലെ ഡോറിലേക്ക് നോക്കി…
“” പഠിക്കാൻ പിള്ളാര് വന്നതാവും… “” ഞനൊരു സംശയം പറഞ്ഞതും അവനതിന് ശെരിവച്ചു,
“” വേണ്ട ഞാന്തുറക്കാം… “” അവൻ എണീക്കാൻ തുടങ്ങിയതും ഞാനവനെ തടഞ്ഞു, പതിയെ ഡോറിനരികിലേക്ക് നടന്നു.
ഡോർ തുറന്നതും ഞാൻ തെറിച്ചു വീണതും ഒന്നിച്ചായിരുന്നു.
മീനാക്ഷി… ന്ന് അലറി അവൻ വന്നെന്നെ പൊതിഞ്ഞു
അത് കണ്ട് അപർണ്ണ ന്റെ അടുത്തേക്ക് ഓടിയതും, ഞങ്ങളെ രണ്ടാളേം അവൻ വേഗന്ന് അവന്റെ പിന്നിലേക്ക് മാറ്റി നിർത്തി.
“” സോറി… സോറി കേട്ടോ… “” കതകും തുറന്ന് ബ്ലാക്ക് ജാക്കറ്റ് ഇട്ട രണ്ട് പേർ അകത്തേക്ക് വന്നു, അതിൽ ഒരുവൻ നല്ല ശരീരം ഉള്ളവനും മറ്റൊരുത്തൻ ഒരു പയ്യനും ആയിരുന്നു.
സിദ്ധു അവനെ തന്നെ നോക്കി നില്കുന്നു, അപർണ്ണ ന്തോ പറയാൻ അവന്റെ പുറകിൽ നിന്നും മുന്നിലേക്ക് വരാൻ തുടങ്ങിയതും സിദ്ധു ഉടനെ അവളെ തടഞ്ഞു, ന്നിട്ട് വേണ്ടെന്ന് തലയനക്കി, ആ മുഖത്തു ദേഷ്യം നിറഞ്ഞിരുന്നു, തല പതിയെ അവനിലേക്ക് ക്കൊണ്ട് വന്നതും
“” നിന്നെ തപ്പി നടക്കാൻ തുടങ്ങിട്ട് കുറച്ചധിക നാൾ ആയി… ഇപ്പോളാ കണ്ട് കിട്ടിയതെന്ന് മാത്രം…’” അവിടെ നിന്നവന്മ്മാർ ചിരിക്കാൻ തുടങ്ങി, കൂടെ മുന്നിൽ നിന്ന ആ പയ്യൻ അരയിൽ നിന്നും ഒരു കത്തി എടുത്ത് ഞങ്ങൾക്ക് നേരെ വീശി,
“” നിന്റെയൊക്കെ പുറകെ ഇത്രേം നാൾ ഞാൻ ഉണ്ടായിട്ടും നിനക്കൊകെ ന്നെ ഇപ്പോളാണോ കണ്ട് കിട്ടിയത്…. കഷ്ടം…! ”
സിദ്ധുവൊന്ന് പറഞ്ഞു നിർത്തിയതും മുന്നിൽ നിൽക്കുന്നവന്റെ മുഖമിടിഞ്ഞു, അവനാ കത്തി ഒന്നുടെ ഞങ്ങളിലേക്ക് നീട്ടി,
അവന്റെ പുറകെ ഉണ്ടായിരുന്നവനെ സിദ്ധു നോക്കിയതും മുന്നിൽ നിന്ന പയ്യൻ ഒരു നിമിഷം പിന്നിലേക്ക് നോക്കിയതും ഞൊടിയിഴയിൽ ആ കത്തി സിദ്ധു കൈകലാക്കി വേസ്റ്റ് ബിന്നിൽ ഇട്ടു, അവർ രണ്ടാളുമടക്കം കൂടെ നിന്ന ഞങ്ങൾ പോലും അതിശയിച്ചു അവനെ നോക്കി, അവനിപ്പോളും വളരെ കൂൾ ആയി നിൽക്കുന്നു.
തൊട്ടടുത്ത നിമിഷം രണ്ടാളുടേം ചിരിയും നിന്നു, കൂടെ പുറകിൽ നിന്നവന്റെ കയ്യിൽ നിന്നെന്തോ താഴേക്ക് വീണു, അതൊരു ഇരുമ്പ് കമ്പി ആയിരുന്നു,
അതിലേക്ക് ഒന്ന് നോക്കി സിദ്ധു അവന്റെ അടുക്കലേക്ക് നീങ്ങി
“” എനിക്ക് വേണ്ടത് നിങ്ങളെയല്ല… അവനെ നിന്നെയൊക്കെ അയച്ചവനെയാണ്.. വിളിയെടാ അവനെ…””
