നിശാഗന്ധി – 1 19

പിന്നെ നിനക്ക് ഞനൊരു അഡ്വൈസ് തരാം..
പലതും നഷ്ടമായി നിൽക്കുന്നവരെ സഹതാപകണ്ണോടുക്കൂടി നോക്കാതെയിരിക്കുക ന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വല്യ സഹായം.. മറിച് ഒന്ന് ചേർത്തുപ്പിടിച്ചാൽ അത്രേം സന്തോഷം… “”

ഞാനാ മുഖത്തെക്ക് ഒന്ന് നോക്കി, പതിയെ ഞാനാ സോഫയിൽ നിന്നും എണ്ണിറ്റു

“” നീയെവിടെ…..?? കിടക്കാൻ പോണാ…! “” ന്റെ വരവ് കണ്ടവൻ ചോദിച്ചു.

“” അല്ല ചേർത്തുപിടിക്കാൻ…!””

“” ന്റെ പൊന്ന് മീനു, നീ ഒന്നും വേണ്ട, അവിടിരി… ന്റെ പൊന്നോ ഇതുപോലോന്ന്.. “” അവൻ ചിരിച്ചോണ്ട് ന്നെ പിടിച്ചു വീണ്ടും സോഫയിൽ ഇരുത്തി.

“” വേണ്ടങ്കിൽ… വേണ്ടെടാ… അല്ലെങ്കിലും നീയൊന്നും എന്നെ അർഹിക്കുന്നില്ല… “”

ഞാൻ വീണ്ടും ആറ്റിട്യൂട് പിടിച്ചു. പിന്നെ കുറച്ച് നേരം ഫോണിൽ നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. കുറച്ച് കഴിഞ്ഞതും ന്തോ ഒരു കനം തോളിൽ, ഞാൻ തല ചെരിച്ചു നോക്കി,

പാവം ന്റെ ചെക്കൻ ഉറങ്ങി വീണതാണ്. ഞാനവനെ കയറ്റി കിടത്തി ആ മുടിയിലൂടെ വിരലോടിച്ചു, പതിയെ അവിടെയൊന്ന് മുത്തി.

അയ്യ്…. ഞനൊന്ന് ഇരുന്ന് പൊങ്ങി.. ന്റെ ജീവിതത്തിലെ ആദ്യത്തെ ഉമ്മ.. ഒരു രണ്ട് മൂന്നു സെൽഫി കൂടെ എടുത്ത്.. ഉമ്മ വെക്കുന്നതും, അവന്റെ കൂടെ ഉറങ്ങുന്നത് പോലെ കണ്ണടച്ചും, കോക്കിരി കാട്ടിയും ഒക്കെ.

രണ്ടെണ്ണം അപർണ്ണ ക്കും അയച്ചു കൊടുത്ത് കാണട്ടെ നാറി.. ഒന്നുല്ലേലും അവളും മോഹിച്ചതല്ലേ.. തരത്തില്ല ഞാൻ ഇവനെ.

പിന്നൊന്നും മേനക്കേടാതെ ടീവിയും നിർത്തി ഞാനും അവന്റെയൊപ്പം അവിടിരുന്നുറങ്ങി, രാവിലെ അവൻതന്നെയാണ് ന്നെ വിളിച്ചതും,.

ഒരു കോഫിയുമായി രാവിലെ അവനെന്നെ വിളിച്ചുണർത്തി.

“” നിനക്കാ മുറിയിൽ കിടന്നാ പോരായിരുന്നോടി..””

അവൻ ആ കോഫി ഊതി കുടിക്കുന്നതിനിടക്ക് ന്നോട് ചോദിച്ചു. ന്നാൽ ന്നിൽ നിന്നും ഒരു മറുപടിയും വരാതെ ആയതും, അവനെന്നെ തിരിഞ്ഞു നോക്കി.

“” ടി… എടി മീനു… നിയത് ന്ത്‌ സ്വപ്നം കണ്ടിരിക്കാ… ചെല്ല്… ചെന്നോരുങ്ങാൻ നോക്ക്..””

അവനെന്നെ തട്ടി വിളിച്ചു ഉടനെ ഞെട്ടി ഞാൻ നേരെ നോക്കുമ്പോൾ ന്നെ സസൂഷ്മം നോക്കാണവൻ,

“” മ്മ്.. നിനക്കിതെന്തോ പറ്റി…?? ഇവിടെങ്ങും അല്ലെന്ന് തോന്നുന്നു… “”

അവനെന്റെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു, ഞനൊന്ന് ചിരിച്ചു കാട്ടി. നേരെ മുറിയിലേക്ക് നടന്നു.
കുളിച്ചൊന്ന് ഫ്രഷ് ആയി വെളിയിലേക്ക് ഇറങ്ങിയതും, ബെഡിൽ ഡ്രസ്സ്‌ ഉണ്ടായിരുന്നു.

ഞാനാതെടുത്തുനോക്കി, ഒരു വൈറ്റ് കളർ അനാർക്കലിയായിരുന്നു അത്… നെഞ്ചിന്റെ ഭാഗത്ത്‌ വൈറ്റ് മുത്തുകൊണ്ടുള്ള ഒരു എംബ്രോടേറിയും ഉണ്ടായിരുന്നു. അതെടുത്തതും താഴെ ഇന്നേഴ്സും ഉണ്ടായിരുന്നു.. ശേ.. ഇവനിത്..

എനിക്കാകെ നാണം ഇരച്ചു കയറി. നമ്മള് സ്നേഹിക്കുന്ന ഒരാൾ എല്ലാം അറിഞ്ഞു ചെയ്യുന്നത് കാണുമ്പോൾ, അതും എന്റെ ഇന്നേഴ്സ് ഉൾപ്പടെ, മനസിലാക്കുക ന്ന് വെച്ചാ.. ഷോ… ഇവന്റെയൊരു കാര്യം.. എല്ലാ കള്ളത്തരവും പഠിച്ചു വച്ചിരിക്കാ. ചെക്കൻ….!

ഞനതെടുത്തിട്ടു വെളിയിലേക്ക് ഇറങ്ങാൻ നേരം അപർണ്ണയുടെ കാൾ വന്നു. ഇതെന്തേ ഇത്രേം ലേറ്റ് ആയതെന്നായിരുന്നു ന്റെ സംശയം.

“” നീയെന്താടി അവനെ ചെയ്തേ…? “”

എടുത്തതെ കേട്ടത് അതാണ്, ഏഹ് ഞാൻ… ഞനെന്തോ ചെയ്യാൻ..

“” ഞാനെന്തോ ചെയ്യാൻ അതും അവനെ.., “”

“” പെണ്ണെ നിയുരൂളരുതേ…ഉരുളരുതേ… സത്യം പറഞ്ഞോ… “”

അവളുടെ കുത്തി കുത്തിയുള്ള ചോദ്യം കാരണം ഉണ്ടായത് ഒക്കെ ഞാനങ്ങ് പറഞ്ഞു.. അപ്പോളാണ് അവൾക്കൊരു സമാധാനം ആയത്.

“” ദേ ടി അവൻ വരണെന്ന് തോന്നണ്, ഞാൻ വിളിക്കവേ…”” അവളെന്തോ പറയാൻ വന്നെങ്കിലും ഞാൻ കോൾ ഇതിനോടകം കട്ട്‌ ആക്കിയിരുന്നു..

ഞാൻ വെളിയിലേക്ക് നടന്നതും അവൻ റെഡിയായി വന്നതും ഒന്നിച്ചായിരുന്നു. ഒരു നിമിഷം അവനെന്നെ നോക്കി നിന്നു. പിന്നെ പെട്ടന്ന് ന്തോ ഓർത്തെന്നപോലെ ഒന്ന് ചിരിച്ചു കാണിച്ചു

“” പോവാം.. “” ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി.

“” ഒന്നും ഉണ്ടാകാൻ വയ്യായിരുന്നു രാവിലെ..! നമ്മക് ന്തെങ്കിലും പുറത്തുന്ന് കഴികാം.. “”

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *