നിശാഗന്ധി – 1 19

അവൻ അവിടെ കണ്ട മരത്തിലേക്ക് ആഞ്ഞു ചവിട്ടി, അതൊന്ന് കുലുങ്ങി കുറച്ചിലകൾ താഴേക്ക് വീണു.
അതിനുള്ള മനക്കരുത്തെ നിക് ഉണ്ടായുള്ളൂ.. ഒരെങ്ങലോടെ ഞാനവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. ആ കഴുത്തിൽ മുഖം ചേർത്ത് വിതുമ്പി.

കുറച്ചു നേരം ഞാനെന്തൊക്കെയോ പറഞ്ഞു അവനെന്നെ പുറത്ത് തട്ടി അശ്വസിപ്പിച്ചുകൊണ്ടേയിരുന്നു..

“” അഹ് പോട്ടെ.. സാരയില്ല, “” അവനെന്നെ വീണ്ടും പുറത്ത് തട്ടി എന്നെ അവനിൽ നിന്നും വേർപ്പെടുത്താൻ നോക്കി, കരഞ്ഞു കലങ്ങി വാടിയ പൂ പോലെ നിന്ന ന്നെ അവൻ കൈകൊണ്ട് താങ്ങി നിർത്തി, ഞാനവനെ നോക്കി, ആ മുഖത്തെന്നൊടുള്ള വാത്സല്യം.. അവയെന്നെ വല്ലാതെ ബലിഷിതയാക്കുന്നു.

“” ആഹ്ഹ് പോട്ടെ… ഒന്നും പറ്റില്ലാലോ..! അതെങ്ങനും ഇടിച്ചിരുനെലോ…? എന്തായിരിക്കും… ഓർത്തിട്ടുണ്ടോ നീ.. ഒന്നും വന്നില്ലാലോ അതന്നെ ഭാഗ്യം..”

അവനെന്നെ വീണ്ടും സമധാനിപ്പിച്ചു അതോടെ പൂർവാധികം ശക്തിയോടെ ഞാൻ അവനിലേക്ക് വീണു, അപ്പോളാണ് കാലിൽ ഒരു വേദന നോക്കുമ്പോൾ തൊലി പോയിട്ടുണ്ട്, അതോടെ എത്തി എത്തി നടന്ന ന്നെയവൻ കൈകൊണ്ട് കോരിയെടുത്തു, ഒന്ന് അമ്പരന്ന ഞാൻ സംഭവം എന്താണെന്ന് മനസിലായതും ന്നിലേക്ക് നാണം ഇരച്ചു കയറി.

“” സിദ്ധു… താഴെ നിർത്ത്.. ഞാൻ… ഞാനടന്നോളാം.. “” ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും ഞാനങ്ങനെ പറഞ്ഞു, പക്ഷെ പ്രാർത്ഥന മുഴുവൻ അവൻ അതിനെ എതിർക്കണേ ന്നായിരുന്നു.

“” നീയി ചോരേം ഒലിപ്പിച്ചു ഞൊണ്ടി.. ഞൊണ്ടി എപ്പോ ന്റെ കൂടെ നടന്നെന്താൻ… മിണ്ടാതെ കിടന്നോ നീ.. “”

ആഹ്ഹ് പിന്നെ നിക്കണോ കുഴപ്പം.. അഹ് ചുമന്നോ.. അല്ലപിന്നെ.. ഹ്മ്മ്..
അപ്പോളേക്കും ആ കാറിൽ ഉണ്ടായിരുന്നവരെയെല്ലാം ആരൊക്കെയോ ഹോസ്പിറ്റലിലേക്ക് ക്കൊണ്ട് പോകുന്നത് കണ്ട് അവൻ അവിടെ ഒന്ന് നിന്നു. പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിൽ എന്നെയും ഇരുത്തി നേരെ അവന്റെ ഫ്ലാറ്റിലേക്ക് വിട്ടു.

“” നീയെന്താ ഫ്ലാറ്റിലേക്ക് പോണേ… ഹോസ്പിറ്റലിൽ പോകാന്നല്ലേ പറഞ്ഞെ..!””

വണ്ടി പാർക്കിങ്ങിലേക്ക് നിർത്തിയതും ഞാൻ ചോദിച്ചതിന്
അവനൊന്ന് ന്നെ നോക്കിയതേ ഉള്ളു മറുപടി യൊന്നും വന്നില്ല.

എല്ലാരും ഓഫീസിൽ പോയ സമയം ആയത് ക്കൊണ്ട് ആരോടും കാരണം പറഞ്ഞു വിഷമിക്കണ്ട വന്നില്ല.. അവനെന്നെയും എടുത്ത് മുന്നോട്ടേക്ക് നടന്നു.

അപ്പോളെല്ലാം എന്തെന്നില്ലാത്ത ഒരുതരം സന്തോഷം എന്നിലൂടെ ഒഴിക്കികൊണ്ടേ ഇരുന്നു.

നേരെ അവന്റെ മുറിയിലേക്കാണ് പോയത്.. സത്യത്തിൽ അപ്പോളാണ് ഞാൻ അവന്റെ മുറിയൊന്ന് കാണുന്നത് തന്നെ..
മ്മ് കൊള്ളാം നല്ല ഭംഗിയുണ്ട് മുറികാണാൻ.
എല്ലാം അടുക്കി ഒതുക്കി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.. മ്മ് കെട്ടിയാലും ഇതൊക്കെ ഇവൻ തന്നെ ചെയ്തോളൂല്ലോ.. മ്മ് അത് മതി..

അവനെന്നെ ആ കട്ടിലിലേക്ക് ഇരുത്തി. നേരെ അലമാര തുറന്ന് എന്തൊക്കെയോ കയ്യിൽ എടുത്തു.. പിന്നെ തിരിഞ്ഞിരുന്നു കയ്യിൽ ഗ്ലൗസ് ഇടുന്നത് കണ്ടു. അവൻ തിരിഞ്ഞു ന്റെ നേരെ വന്നതും ഞനൊന്ന് കിടുങ്ങി. ഈശ്വര.. ഞാൻ പറഞ്ഞത് വല്ലതും കേട്ട് ഇവനിനി എന്നെ വല്ല ഓപ്പറേഷനും നടത്തി എന്നെന്നേക്കുമായി ഉറക്കാനുള്ള പ്ലാനാണോ..??

അവനെന്റെ നേരെ ആ കട്ടിലിൽ ഇരുന്നു പതിയെ കാൽ അവന്റെ നേരെ വച്ച് ആ ലെഗ്ഗിൻസ് കുറച്ച് സിസ്സേഴ്സ് വച്ച് കട്ട്‌ ചെയ്ത് മാറ്റി. പിന്നെ ന്തോ കോപ്പിലെ സാധനം ക്കൊണ്ട് ആ മുറിവിലേക്ക് ഒന്ന് ഒഴിച്ചതെ ഓർമ്മയുള്ളു.. ഞാൻ കിടന്നു അലറാൻ തുടങ്ങി…

‘” നിയെന്നെ കൊല്ലാനാണോടാ… ഈയ്യ്… ആണോടാ പട്ടി ഇങ്ങോട്ട് കെട്ടിയെടുത്തെ… “” നിന്ന നിൽപ്പിൽ ഒരു ചവിട്ട് കൊടുക്കാൻ ആഞ്ഞതറിഞ്ഞവൻ കാലിൽ ബലമായി പിടിച്ചു.. ഇവന്റെ കൈ ഇത് ന്തോന്ന് കല്ലോ… എനിക്ക് എന്റെ കാലൊന്ന് വലിക്കാൻ പോയിട്ട് ഒന്ന് അനക്കാൻ പോലും പറ്റുന്നില്ല..

“” ഒന്നുല്ല.. നീ.. ദേ ഇങ്ങോട്ട് നോകിയെ..! ന്നെ നോക്കിക്കെ ദേ ഇപ്പോ തീരും.. “”

അഹ് അവനായി അവനെ വായിനോക്കാൻ തന്ന അവസരമല്ലേ ഞാനത് നിരസ്കരിച്ചില്ല, ഒന്നുല്ലേലും ആണൊരുത്തനല്ലേ ന്റെ മുന്നിൽ ഇരിക്കുന്നെ.. അപ്പൊ സ്വാഭാവികമായും ന്നിലെ കോഴി ഉണരും.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *