നെയ്യലുവ പോലുള്ള മേമ – 1 31അടിപൊളി  

അവരുടെ ശബ്ദം ഒന്ന് ഇടറി. അത് ഞാന്‍ പോകുന്നത് കൊണ്ടാണോ, പോയിക്കഴിഞ്ഞുള്ള അവസ്ഥ ഓര്‍ത്താണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കി. ഉള്ളില്‍ അവരോടുള്ള ദേഷ്യം മെല്ലെ മെല്ലെ അലിഞ്ഞു തുടങ്ങിയിരിക്കുന്നു.

“പറ്റിയാല്‍ ഇവിടെ നിക്ക്…എനിക്ക് അത് വലിയ ഒരു സഹായമാകും. പിന്നെ..ഇനി നീ ചാണകം കോരാനൊന്നും നിക്കണ്ട..ആ വഴിയ്ക്ക് വരികയേ വേണ്ട. അതൊക്കെ മേമ തന്നെ ചെയ്തോളാം.. വേലക്കാരനെപ്പോലെ കരുതീട്ടൊന്നുമല്ലാട്ടോ ഇന്നത്‌ ചെയ്യിച്ചേ… ഇന്നലെ പാല്‍ കൊടുത്ത് വരുന്ന വഴിയ്ക്ക് വണ്ടി ഒന്ന് മറിഞ്ഞു. ഇടത്തെ കൈയ്ക്ക് ഒരു വേദന..തൂമ്പ പിടിക്കാന്‍ പറ്റുന്നില്ല..വേറെ വഴിയില്ലാത്തത് കൊണ്ടാ നിന്നെക്കൊണ്ട്…!”

മുഴുമിപ്പിക്കാതെ അവര്‍ എന്നെ നോക്കി കൈ ഒന്നുയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ഒരു മങ്ങിയ ചിരി ചിരിച്ചു. എനിക്കാകെ കുറ്റബോധം തോന്നി. കാര്യമറിയാതെ
എന്തൊക്കെ തെറിയാണ് പാവത്തിനെ വിളിച്ചത്…ഛെ..!

“ഒരു തരത്തിലും നിക്കാന്‍ പറ്റില്ലെന്നാണേല്‍ മേമ തടയില്ലട്ടോ…എനിക്കത് മനസ്സിലാവും..പെട്ടെന്നൊരു ദിവസം ഇതുപോലൊരു കുഗ്രാമത്തിലേക്ക് പറിച്ചു നടാനൊന്നും ആര്‍ക്കും പറ്റില്ല..!”

എനിക്ക് ഭയങ്കര വിഷമമായി. ഞാനവരെ മനസ്സിലാക്കിയത് പൂര്‍ണമായും തെറ്റായ രീതിയിലായിരുന്നു. ഇനിയിപ്പോ എങ്ങനെ ഇവിടുന്നു പോകും..നിക്കാമെന്നു വച്ചാല്‍ നെറ്റിന്റെ കാര്യമോര്‍ക്കുമ്പോത്തന്നെ സങ്കടം വരുന്നു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി.

“ഉറക്കം കളയണ്ട..മോന്‍ പോയിക്കി…!”

മേമ പറഞ്ഞു വന്നത് മുഴുമിപ്പിക്കാനായില്ല. അപ്പോഴേക്കും താഴെ വഴിയില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു. ഞാന്‍ ഞെട്ടി തലയുയര്‍ത്തി. മേമയും പെട്ടെന്ന് എഴുന്നേറ്റു പോയി.

“ഡീ..ശൂര്‍പ്പണഖേ..ഉറങ്ങിയോടി നീ…ഏഹ്…ഉറങ്ങിയോന്ന്‍..!”

പുരുഷ ശബ്ദമാണ്. കള്ള് കുടിച്ചു പൂസായിട്ടുള്ള തെറിവിളിയാണ്. വാക്കുകളെല്ലാം കുഴഞ്ഞു പോകുന്നുണ്ട്.

കാര്യമറിയാതെ ഞാന്‍ മേമയെ നോക്കി.

അവരുടെ മുഖത്തൊരു പതറലോ അപമാനമോ കൂടിക്കുഴഞ്ഞ ഒരു ഭാവമാണ്.

എനിക്കുറപ്പായി അയാള്‍ മേമയെ ഉദ്ദേശിച്ചു തന്നെയാണ് തെറിവിളി നടത്തുന്നത്. ഞാന്‍ വഴിയിലേക്ക് നോക്കിയെങ്കിലും അയാളെ കാണാന്‍ പറ്റുമായിരുന്നില്ല.

“ഉറങ്ങെടീ..നീ ഉറങ്ങ്‌…പഷ്ഷേ വിടൂല…ഞാന്‍ വിടൂലടീ..ഇന്ന് ഞാന്‍ ലേശം ലേറ്റായിപ്പോയി..നാളെ നോക്കിക്കോ..നീ നോക്കിക്കോടീ മറ്റേടത്തെ മോളെ..നിന്റെ ഉറക്കം ഞാനൊന്ന് കാണട്ടെ…!

മേമ രണ്ടു കൈകളും കൊണ്ട് ചെവികള്‍ പൊത്തിക്കളഞ്ഞു.

പെട്ടെന്ന് മുറ്റത്തേക്കൊരു കല്ല്‌ പറന്നു വന്നു വീണു. അത്യാവശ്യം വലിപ്പമുള്ള ഒരു കരിങ്കല്‍ കഷണമായിരുന്നു അത്.

മേമ തലയുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്റെ മുന്നില്‍ വച്ച് അങ്ങനൊരു സംഭവം നടന്നത് അവരെ വല്ലാതെ ബാധിച്ചിരുന്നു.

എനിക്കയാള്‍ക്കിട്ടൊന്നു പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു പരിചയവുമില്ലാത്ത ഒരാളോട് കാരണമറിയാതെ പ്രശ്നമുണ്ടാക്കാന്‍ ഞാനൊരല്പം മടിച്ചു പോയി.

തെറിവിളി അകന്നകന്നു പോകുന്ന ശബ്ദം കേട്ടു. അയാള്‍ പോകുകയാണ്.

“അതാരാ മേമേ..എന്താ പ്രശ്നം..!”

മേമ എന്നെയൊന്നു നോക്കി. ശേഷം കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.

“മോന്‍ പോയി കിടന്നോ..ഈ തണുപ്പൊന്നും ശീലമില്ലാത്തതല്ലേ…!”

അതും പറഞ്ഞ് മേമ വേഗം കോണിപ്പടിയ്ക്ക് നേരെ നടന്നു. ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു.എന്താണിവിടെ നടക്കുന്നത്..! ഒരാള്‍ വന്നു തെറി വിളിക്കുക..കല്ലെടുത്തെറിയുക…മേമയാണെങ്കില്‍ പ്രതികരിക്കാതെ അതും കേട്ടു നിക്കുന്നു.

എന്തായാലും അയാള്‍ മേമയ്ക്ക് അറിയാവുന്ന ഒരാളാണ്. സംസാരം കേട്ടിട്ട് ഡെയിലി ഉള്ള പരിപാടി ആണെന്ന് തോന്നുന്നു. നാളെയും വരുമെന്നല്ലേ അയാള്‍ പറഞ്ഞത്.
എനിക്കതങ്ങോട്ട് വിശ്വസിക്കാന്‍ പറ്റിയില്ല..ഏതോ ഒരുത്തന്‍ വന്നു പൂരപ്പാട്ട് നടത്തിയിട്ടും എന്താ മേമ പ്രതികരിക്കാഞ്ഞത്.!

Leave a Reply

Your email address will not be published. Required fields are marked *