നെയ്യലുവ പോലുള്ള മേമ – 1 31അടിപൊളി  

എനിക്ക് മേമയുടെ അവസ്ഥയില്‍ അപ്പോഴാണ്‌ ശരിക്കും വിഷമമായത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരീ വീട്ടില്‍ ഒറ്റയ്ക്കല്ലേ.. അമ്മച്ചനും അമ്മമ്മയും ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം..അവരെക്കൊണ്ട് എന്ത് ചെയ്യാനൊക്കും.

ഞാനാകെ വിഷമസന്ധിയിലായി. ഇതുപോലൊരു സംഭവം കണ്ടിട്ടും മേമയെ ഒറ്റയ്ക്ക് വിട്ടു തിരിച്ചു പോയാല്‍ ഞാനൊരു രണ്ടും കെട്ടവനായിപ്പോവില്ലേ. വീട്ടില്‍ ചെന്നാലും ഒരു സ്വസ്ഥത ഉണ്ടാകുമോ.

ആകെ വട്ടു പിടിക്കുന്നതുപോലെ തോന്നി.എന്ത് തീരുമാനമെടുക്കണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏറെ നേരം ഞാനാ ചുമരും ചാരി നിന്ന് ആലോചിച്ചു കൊണ്ടേയിരുന്നു.

പിന്നെ എപ്പോഴോ മുറിയില്‍ ചെന്നു കിടന്ന് ഉറങ്ങിപ്പോയി.

“ട്രീം………!”

എന്തോ ഭയങ്കര ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പടപടാ മിടിക്കുന്ന ഹൃദയവുമായി ഒന്ന് രണ്ടു മിനിറ്റ് കണ്ണ് മിഴിച്ചു കിടന്ന ശേഷമാണ് എനിക്ക് അതൊരു അലാറം സൗണ്ടാണെന്ന് മനസ്സിലായത്‌. അപ്പോഴേയ്ക്കും അട്ടത്ത് ഒരു വെളിച്ചം പരന്നു. അത് തൊട്ടപ്പുറത്തെ മുറിയില്‍ നിന്നാണെന്ന് എനിയ്ക്ക് മനസ്സിലായി. സീലിംഗ് ഇല്ലാത്തതിനാല്‍ അവിടെ ലൈറ്റിട്ടാല്‍ എനിക്കെന്‍റെ മുറിയുടെ മേല്‍ക്കൂരയില്‍ ആ പ്രകാശം കാണാം.

പെട്ടെന്ന് ആ മുറിയുടെ വാതിലിന്‍റെ തഴുത് വലിച്ചു മാറ്റുന്ന ശബ്ദം കേട്ടു. പിന്നെ കരകര ശബ്ദത്തോടെ വാതില്‍പ്പാളികള്‍ തുറക്കുന്നതിന്‍റെയും

അപ്പൊ എന്റെ അടുത്ത മുറിയില്‍ ആരോ കിടക്കാറുണ്ട്. അമ്മമ്മയും അമ്മച്ചനും ആവാന്‍ തരമില്ല..അപ്പോപ്പിന്നെ മേമ തന്നെയാവും ഉറപ്പ്.

എന്തായാലും ആ ഒരു ശബ്ദം കേട്ടതോടെ എന്റെ ഉറക്കമങ്ങു പമ്പയും കടന്നു പോയിരുന്നു. ഇനി കിടന്നിട്ടു കാര്യമില്ല. അല്ലെങ്കിലും വീട്ടിലായിരിക്കുമ്പോഴും 6 മണിയ്ക്ക് തന്നെ എഴുന്നേല്ക്കാറുണ്ട്. പിന്നെ ഫ്രണ്ട്സ് എല്ലാരും ചേര്‍ന്ന് ക്ഷേത്രക്കുളത്തില്‍ പോയി കുറെ നേരം നീന്തും.

കമ്പിളി വകഞ്ഞു മാറ്റി ഞാന്‍ എഴുന്നേറ്റു. സൂചി കുത്തിക്കയറുന്നത് പോലെയാണ് തണുപ്പിന്റെ ആക്രമണം. ഞാന്‍ വാതില്‍ തുറന്ന് മെല്ലെ എലിപ്പെട്ടി പോലുള്ള ആ ബാല്‍ക്കണിയില്‍ ചെന്നു നിന്നു.

പെട്ടെന്ന് മുറ്റത്തു വെളിച്ചം പരന്നു. അപ്പോഴാണ്‌ വയനാടിന്റെ മൂടല്‍ മഞ്ഞിന്‍റെ കാഠിന്യം ശരിക്കും ഞാന്‍ കണ്ടത്.ട്യൂബ് ലൈറ്റിന്റെ വെളിച്ചം പോലും വളരെ മങ്ങിയാണ് മുറ്റത്താകെ പറക്കുന്നത്.

ആ വെളിച്ചത്തിലേക്ക് തലയിലൊരു തോര്‍ത്തു മുണ്ട് കെട്ടിക്കൊണ്ടു മേമ കയറി വന്നു. ഇരു കയ്യിലും ഓരോ ചൂലുണ്ട്‌..മുറ്റം അടിച്ചു വാരാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് മനസ്സിലായി.

മുറ്റത്തിന്റെ ഒരു കോണില്‍ നിന്നും ഒരേ സമയം രണ്ടു ചൂലുകളും കൊണ്ട് അടിച്ചു വാരാന്‍ തുടങ്ങിയ അവര്‍ പെട്ടെന്ന് നിന്നു. എന്നിട്ട് ഇടത്തെ കൈ ഒന്ന് പൊക്കി നോക്കി. ആ കൈ പാതിപോലും ഉയരുന്നില്ല.

പെട്ടെന്ന് ഇന്നലെ രാത്രിയില്‍ അവര്‍ വണ്ടിയില്‍ നിന്നു വീണ കാര്യം പറഞ്ഞത്
ഓര്‍മ്മ വന്നു. പാവം നല്ല വേദനയുണ്ടെന്ന് തോന്നുന്നു. അവര്‍ ആ കയ്യിലിരുന്ന ചൂല്‍ ഒരു വശത്തേയ്ക്ക് ഇട്ട ശേഷം വലംകൈ മാത്രം ഉപയോഗിച്ച് അടിച്ചു വാരല്‍ തുടര്‍ന്നു.

ഞാന്‍ കുറച്ചു നേരം അത് നോക്കി നിന്നു. മനസ്സില്‍ പലവിധ ചിന്തകള്‍ ഓടി നടക്കുകയാണ്.തീരുമാനങ്ങള്‍ മാറിയും മറിഞ്ഞും കുഴപ്പിക്കുകയാണ് .. ഒടുവില്‍ ചിന്തിച്ചുറപ്പിച്ചെടുത്ത ഒരു തീരുമാനത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പെട്ടെന്ന് കോണി ഇറങ്ങി താഴേയ്ക്ക് ചെന്നു.

മുന്‍ഭാഗത്തേക്ക് ചെല്ലാതെ അടുക്കള വഴി തൊഴുത്തിനടുത്തേക്കാണ് നടന്നത്. കനത്ത മഞ്ഞില്‍ മൂടി ഒരു ബള്‍ബ് തൊഴുത്തിനുള്ളില്‍ പ്രകാശിക്കുന്നുണ്ട്. ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കിലേക്കടിച്ചു കയറുന്നത് വക വെക്കാതെ തൂമ്പയുമെടുത്ത് ഞാന്‍ അകത്തേയ്ക്ക് കയറി.

ഒടുവിലെന്റെ വഴി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ആലോചിച്ചാലോചിച്ച് ആറ്റിയും കുറുക്കിയും ഒടുവില്‍ ഞാനൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. മേമയെ തനിച്ചാക്കി പോകാനുള്ള തീരുമാനം ഞാന്‍ പാടെ നുള്ളിക്കളഞ്ഞു. ഈ തീരുമാനം ഇനി മാറില്ലെന്നെനിക്കറിയാം. കാരണം ആവശ്യമുള്ള സമയത്ത് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ എന്നും പാറ പോലെ ഉറച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *