പുതു ജീവിതം – 1 1

” ഹലോ ….ആരാണ് ?’

” ഞാനാ ഷാമോനെ ..താര ‘

” ആ …സാറോ? സാറേ എന്ത് പറ്റി .? പൈസക്ക് വല്ല കുഴപ്പവും ?” അവന്‍റെ സ്വരത്തില്‍ അങ്കലാപ്പ് നിറഞ്ഞിരുന്നു

” ഹ ഹ …അതൊന്നുമല്ല …താന്‍ അഞ്ചരക്ക് ടൌണിലെ കല്യാണി ടെക്സ്റയില്‍സിന്റെ മുന്നില്‍ വരണേ ”

‘ വന്നേക്കാം സാറേ …ഞാന്‍ പേടിച്ചു പോയി ”

‘ പേടിക്കുവോന്നും വേണ്ട …താര ജീവനോടെ ഉണ്ടേല്‍ തനിക്ക് പൈസ തന്നിരിക്കും ..പോരെ ?”

” അത് മതി സാറേ ”

””””””””””””””””””””””””””””””””’

“ദേ …വരുന്നുണ്ടെടാ നിന്‍റെ മൊഞ്ചത്തി”

മഹേഷ്‌ പറഞ്ഞപ്പോള്‍ അജയ് തിരിഞ്ഞു നോക്കി . ചുവന്ന പട്ടു പാവാടയും , ബ്ലൌസുമിട്ടു , സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ പിടിപ്പിച്ച ഷോളും പുതച്ചു ഷാനു വരുന്നത് കണ്ടതെ അവന്‍റെ മനസ്സില്‍ കുളിര്‍കാറ്റ് വീശി

” എന്താ എന്‍റെ മൊഞ്ചത്തി കുട്ടി…എന്നെ കാണാണ്ട് ഇരിക്കത്തില്ലേ ഇപ്പൊ ?’

” പോ …ഒന്ന് ….അതിനോന്നുമല്ല ” ഷാനു ഇടം വലം നോക്കി

” പിന്നെന്താ ?”

” എനിക്കൊരു കാര്യം പറയാനുണ്ട് ”

” പറഞ്ഞോളൂ എന്‍റെ മൊഞ്ചത്തി ..”

‘ ഇവിടെ വെച്ചു വേണ്ട ”

അജയ് കൂട്ടുകാരുടെ നേര്‍ക്ക്‌ രണ്ടു മിനുറ്റ് എന്ന് ആഗ്യം കാണിച്ചിട്ട് അവളെയും കൂട്ടി കാന്റീനിലേക്ക് നടന്നു …. ആളൊഴിഞ്ഞ മൂലയിലെ കസേരയില്‍ ഇരുവശവും ഇരുന്നിട്ട് അജയ് അവളുടെ നേരെ നോക്കി …ഷാനു മുഖം കുനിച്ചിരിക്കുവാണ്…. നഖം മൊത്തം കടിച്ചു തീരാറായി

” കാപ്പി കുടിക്ക് “
കാപ്പിയും ചൂട് പഴംപൊരിയും മുന്നിലേക്ക് നീക്കി വെച്ചു അജയ് പറഞ്ഞതും

” എനിക്കൊരു അഞ്ച് ലക്ഷം തരുമോ ?” പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അജയ് അമ്പരന്നു

” എന്ത് ? എത്ര രൂപയാ ?”

” അഞ്ചു ലക്ഷം …ഞാന്‍ പിന്നെ തന്നോളാം …..” നഖം കടിച്ചവനെ നോക്കാതെ അവള്‍ മുട്ടുകള്‍ ഇറുക്കി പിടിച്ചു ഇടത് കാല്‍പാദം കൊണ്ട് വലതു കാല്‍ പാദത്തില്‍ ചവിട്ടി തിരുമ്മി

” എന്താ ..തനിക്കിത്ര ആവശ്യം … എന്റെല്‍ അത്രയും പൈസയൊന്നും ഇല്ല ‘

ഷാനുവിന്റെ കണ്ണുകളില്‍ നിന്നും അണക്കെട്ട് പ്രവഹിക്കാന്‍ തുടങ്ങി

‘ എടൊ …താന്‍ കരയാതെ …..ആരേലും കാണും … ”

ഷാനു മുഖം തുടച്ചിട്ടു അവനെയൊന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങിയോടി ………..

ഉച്ചക്കും ഇന്റര്‍വെല്ലിനുമൊക്കെ അവന്‍ വന്നു നോക്കിയിട്ടും ഷാനു മുഖം കൊടുത്തില്ല

ലാസ്റ്റ് അവറില്‍ മഹേഷ്‌ ദേവികയുടെ കയ്യില്‍ ഒരു കടലാസ്സ്‌ കൊടുത്തിട്ട് പോകുന്നതവള്‍ കണ്ടു ..

ദേവിക അതവള്‍ക്ക് കൊടുത്തു

” ഷാനു ….പ്ലീസ് …കാള്‍ …മീ ‘

ഷാനു …കോളേജ് വിട്ടു വീട്ടിലേക്ക് പോയപ്പോള്‍ കണ്ട ഒരു STD ബൂത്തില്‍ കയറി അവനെ വിളിച്ചു

“ഷാനു ….ഷാനു …താനാണോ ഇത് ..പ്ലീസ് …പറ ”

“മ്മ്മം ”

” എടൊ …. പൈസ ഞാന്‍ എങ്ങനേലും ഉണ്ടാക്കാം …താന്‍ സമാധാനപ്പെട് ..പക്ഷെ …ഞാന്നെന്ത് വിശ്വസിച്ചു …..”

” ഞാന്‍ …ഞാനെന്നെ തന്നെ തരാം ….മതിയോ …. എന്‍റെ ശരീരം …അത് മതിയോ അജയിന് ..പറ …എനിക്ക് പൈസ വേണം …ഞാന്‍ വെക്കുവാ ”

മുഴുവനാക്കാന്‍ സമ്മതിക്കാതെ പെട്ടന്നുള്ള വികാര വിക്ഷോഭത്തില്‍ ഷാനു പറഞ്ഞു

” ഷാനൂ….” അപ്പുറത്ത് നിന്നും ഉയര്‍ന്ന വിളി അവള്‍ കേട്ടില്ല …. ആ വിളിയില്‍ ദേഷ്യവും സങ്കടവും ഒക്കെയുണ്ടായിരുന്നു

”””””””””””””””””””””””””””””””””””””””””””””””””””’
ജമീലക്ക് അന്നും നിരാശയുടെ ദിവസമായിരുന്നു …അവള്‍ വൈകിട്ട് തിരികെ പോരുന്ന സമയം വരെ റാവുത്തര്‍ വീട്ടിലെത്തിയില്ല …ജമീലക്ക് അയാളെ വിളിക്കാനായി നമ്പറും അറിയില്ല

””””””””””””””””””””””””””””””””””””””””’
ഷാമോന്‍ അഞ്ചു മണി മുതലേ കല്യാണി ടെക്സ്റയില്‍സിന്‍റെ മുന്നില്‍ വെയിറ്റ് ചെയ്യുകയായിരുന്നു .. അഞ്ചര കഴിഞ്ഞപ്പോള്‍ താരയുടെ സ്വിഫ്റ്റ് വരുന്നത് കണ്ടു അവന്‍ അങ്ങോട്ട്‌ ചെന്നു .. ഷാമോന്‍ ഡോര്‍ തുറന്നപോള്‍ താര പുറത്തേക്കിറങ്ങി

” വാ ഷാമോന്‍ ..ഒത്തിരി നേരമായോ വന്നിട്ട് ”

” ഞാന്‍ അഞ്ചു മണിയായപ്പോഴേ വന്നു നിക്കുന്നതാ സാറെ ” അവന്‍റെ നിഷ്കളങ്കത അവളെ ചിരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *