പുതു ജീവിതം – 1 1

അജയ് ഫോണ്‍ വെച്ചതും ദേവിക ഷാനുവിന്റെ അടുത്തെന്താണ് കാര്യമെന്ന് ചോദിച്ചു .. ഷാനു തേങ്ങലോടെ അവളോടെല്ലാം പറഞ്ഞു

” ഛെ …അജയ് ഇത്ര ചെറ്റയാണോ ? പൈസക്ക് പകരം പെണ്ണിന്‍റെ മാനം പകരം ചോദിക്കുന്ന നാറി ”

‘ അജയ് ചെറ്റയോന്നുമല്ല ..പാവാ…ഞാമ്പറഞ്ഞിട്ടല്ലേ അജയ് സമ്മതിച്ചേ ?’

‘ നീ അന്നേരത്തെ വികാരത്തില്‍ പറഞ്ഞതാനെലും മോശമായി പോയി മോളെ … അഞ്ചു ലക്ഷം രൂപക്ക് വില്‍ക്കാനുള്ളതാണോ നിന്‍റെ ശരീരോം മാനോം ”

‘ പിന്നെവിടുന്നാടി ഇത്രേം പൈസ ഉണ്ടാക്കണേ …ഇക്കാക്കയും ഉമ്മച്ചിയും പെടാ പാട് പെടണത് ഞാന്‍ കാണുന്നതല്ലേ …..ന്‍റെ ബാപ്പച്ചിടെ ജീവന്‍റെ അത്രേമുണ്ടോ അഞ്ചു ലക്ഷം രൂപേം എന്‍റെ മാനോം ”

” ഷാനു നീ കരയല്ലേ മോളെ ……” ദേവിക അവളെ കെട്ടി പിടിച്ചു ..” ഷാനു …നീയെന്തു പറഞ്ഞു ഇവിടെന്ന്‍ ഇറങ്ങും …അതും രണ്ടു ദിവസം ….”

ഷാനു അപ്പോഴാണ്‌ ആ കാര്യം ഓര്‍ക്കുന്നത് തന്നെ

” മാത്രമല്ല ..നീ ഈ പൈസ എവിടുന്നു ? ആര് തന്നെന്നു പറയും ?”

” എനിക്കറീല്ല ദേവീ ”

ദേവിക ഒന്നാലോചിച്ചു

” വാ …നമുക്ക് നിന്റെയുമ്മ ജോലിചെയ്യുന്ന വീട്ടിലേക്ക് പോകാം …. ”

” എന്തിന്?” ഷാനു ഒന്ന് പകച്ചു

‘ മോളെ ….ഷാനു ……………..ങാ …മോളിവിടെ ഉണ്ടായിരുന്നോ ?”

ജമീല വാതില്‍ തുറന്നകത്തെക്ക് കയറിയപ്പോള്‍ ഷാനു ഒന്ന് പകച്ചു …ഉമ്മ കേട്ട് കാണുവോ വല്ലതും

” ഇപ്പൊ വന്നതേയുള്ളൂ ഉമ്മാ …ഉമ്മയെന്താ നേരത്തെ ..ഞങ്ങള് അങ്ങോട്ട്‌ വരാന്‍ ഇരിക്കുവാരുന്നു ”

” അണ്ണന്‍ ഇത് വരെ വന്നില്ല …ഇവളിവിടെ തലവേദന ആന്നും പറഞ്ഞു ഇരുന്നോണ്ട് ഞാന്‍ വന്നതാ …. ഇനീം പോകുവാ …”

” ഉമ്മാ …ഞാന്‍ നാളെ എന്‍റെ അമ്മ വീട്ടില്‍ വരെ പോകുവാ ….ഉമ്മ ഷാനുവിനെ ഒന്ന് വിടണം ”

‘ അയ്യോ മോളെ ….അത് ”

” വേറൊന്നിനുമല്ല ഉമ്മ ….ഇവളെന്നോട് അഞ്ചു ലക്ഷം രൂപാ വേണോന്നു പറഞ്ഞാരുന്നു ……ഞാന്‍ എന്‍റെ അമ്മമ്മയെ വിളിച്ചു പറഞ്ഞു ….നാളെ വരാനാ പറഞ്ഞെ ….അതോണ്ടാ ..ഒരു കൂട്ടിനു …ഞാനിത് വരെ അത്രയും ദൂരം തനിച്ചു പോയിട്ടില്ല ….വീട്ടീന്ന് ആരും വരാനുമില്ല …ശനിയാഴ്ച ആരുന്നേല്‍ അനിയനെ കൂട്ടായിരുന്നു “
‘ അതിനെന്നാ മോളെ …ഷാനു വരും ….എല്ലാം പടച്ചോന്റെ കൃപ ….മോളെ എങ്ങനേലും എത്രയും പെട്ടന്ന് തന്നെ പണം മടക്കി തരാന്ന് അമ്മമ്മയോടു പറയണേ ”
ഷാനു ദേവിയെ നന്ദിയോടെ നോക്കി .

” എന്നാല്‍ ശെരിയടി ഷാനു …നാളെ പത്തു മണിക്ക് ബസ് സ്റ്റാൻഡിൽ വന്നാല്‍ മതി ….ഇറങ്ങട്ടെയുമ്മ”

‘ മോളെ ..ചായ കുടിച്ചിട്ട് പോകാം ”

” വേണ്ടുമ്മാ…ഇവളോടീ വിവരം പറയാന്‍ വന്നതാ ….”

ദേവിക ഇറങ്ങിയപ്പോള്‍ ഷാനു കണ്ണുകള്‍ തുടച്ചു

”””””””””””””””””””””””””””””””””””””””””””””””””””””””

ഷാമോന്‍ വൈകിട്ട് പണിയെല്ലാം തീര്‍ത്തു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഫോണ്‍ അടിച്ചു

” ങാ ….സാറേ …”

” ഷാമോനെ ….നാളെ എപ്പോഴാ പോകുന്നെ ?’

” സാറിത് വരെയൊന്നും പറഞ്ഞില്ലല്ലോ …എപ്പോള്‍ ആണേലും ഞാന്‍ റെഡിയാ സാറെ ”

” ഹ ഹ ഹ ……….എന്നാല്‍ അഞ്ചു മണിക്ക് പോകാം …താന്‍ ഹോസ്റ്റലിന്റെ അപ്പുറത്തെ കവലയില്‍ നിന്നാല്‍ മതി …അപ്പൊ ഗുഡ് നൈറ്റ്…നാളെ കാണാം ”

”””””””””””””””””””””””””””””””””””””””””””””””””””

‘ ഉമ്മാ ..നാളെ അഞ്ചു മണി ആകുമ്പോ പോണോന്നാ സാറ് പറഞ്ഞെ ‘

അത്താഴം കഴിക്കുമ്പോ ഷാമോന്‍ പറഞ്ഞു

” ഹമം …മോനെ ..ഇന്ന് ഷാനൂന്റെ ഫ്രണ്ട് ദേവിക വന്നിരുന്നു …. അവള്‍ടെ അമ്മമ്മ പൈസ തരാന്ന്‍ പറഞ്ഞൂന്ന് …അവളേം കൂടെ വിടാമോന്നു ചോദിക്കാന്‍ വന്നതാ ആ കുട്ടി”

” എത്ര കിട്ടുമുമ്മാ ?”

” അഞ്ചു ലക്ഷം കിട്ടും ഇക്കാക്ക …മറ്റെന്നാളെ വരൂള്ളൂ ‘ ഷാനു ചാടി പറഞ്ഞു. ഉമ്മ അവനോട് അനുവാദം വാങ്ങിയത് കൊണ്ടാവള്‍ക്ക് മനസമാധാനം ആയി

” ഹമം …നിങ്ങടെ പൈസ റെഡിയായി ….ഇനിയെന്‍റെ വീതമേ ഉള്ളൂ …അല്ലെ മോനെ ” ജമീലക്ക് ആകെ സങ്കടമായി

‘ അണ്ണന്‍ എന്‍റെ മുന്നീന്ന് മുങ്ങി നടക്കുവാ …”

‘ ഇനി അപ്പൊ എന്നാ ചെയ്യും ഉമ്മാ …മാത്രോല്ല … സ്വര്‍ണം എടുക്കാനുള്ള പൈസയെ സാറ് തരൂ …അതെത്ര ഉണ്ടാവൂന്നു വിക്കുമ്പോ അല്ലെ അറിയൂ …അപ്പൊ ആതൂടി ചേര്‍ത്ത് ഉണ്ടാക്കണം …ഞാന്‍ പതിനേഴിന് വരൂല്ലേ …പിന്നേം രണ്ടീസം ഉണ്ട് …ഉമ്മ ടെന്‍ഷനാകണ്ട ..എല്ലാം ഉണ്ടാവും ‘

Leave a Reply

Your email address will not be published. Required fields are marked *