പുതു ജീവിതം – 1 1

‘ വാ …’ ഷാമോന്‍ അവള്‍ക്ക് പുറകെ അകത്തേക്ക് കയറി

” വാ സാറെ …. ഇപ്പൊ കാണാനേ ഇല്ലല്ലോ ..”

” ഇവിടെയുണ്ട് ടെസ്സ …. മഞ്ജു കഴിഞ്ഞ ദിവസം കൂടി ബാങ്കില്‍ വന്നതാണല്ലോ …എവിടെ ദേവനും മഞ്ജുവും ?’

” മുകളില്‍ ഉണ്ട് …ഇതാരാ സാറെ ? എന്തെടുക്കാനാ വന്നെ ?”

ടെസ്സയെ മാറ്റി നിര്‍ത്തി താര എന്തോ പറഞ്ഞിട്ട് ഷാമോന്റെ അടുത്തെത്തി

” ഇവരെന്റെ ബാങ്കിന്‍റെ കസ്ടമറാ ഷാമോന്‍…. താന്‍ ടെസ്സയുടെ കൂടെ പോയി ആവശ്യത്തിനു ഡ്രെസ് എടുക്ക് …യാത്രയുള്ളതല്ലേ”

‘ സര്‍ …എനിക്ക് …”

” പൊക്കോ …ടെസ്സ എല്ലാം സെലക്റ്റ് ചെയ്തോളും …. താന്‍ സൈസ് മാത്രം നോക്കിയാല്‍ മതി ”

താര മുകളിലേക്കുള്ള ലിഫ്റ്റില്‍ കയറിയപ്പോള്‍ ഷാമോന്‍ ടെസ്സയുടെ പുറകെ നടന്നു

””””””””””””””””””””””””””””””””””””””””””

ഡിസംബര്‍ 14

””””””””””””””””””””””””””””””
‘ എന്താടി ഷാനു ..നീയിന്നു ക്ലാസ്സില്‍ പോണില്ലേ ?”

“ഇല്ലുമ്മ….തലവേദന പോലെ ”

” ന്നാ ..മോള് കിടന്നോ … പൈസയൊക്കെ ഉണ്ടാവും …ഓരോന്നോര്‍ത്ത് തല പുകക്കണ്ട … അണ്ണനെ കണ്ടെങ്ങനെയേലും പൈസ വാങ്ങണം ..അല്ലേല്‍ ഞാന്‍ പോകുന്നില്ലന്നു വെച്ചേനെ …ഉമ്മ ചോറൊക്കെ വെച്ചു കൊടുത്തിട്ട് വേഗന്നു വരാം ”

” സാരല്ല ഉമ്മാ ….. ഉമ്മാ പൊക്കോ …പതിയെ വന്നാ മതി ‘

ജമീല അവള്‍ക്ക് കാപ്പി കൊടുത്തിട്ട് റാവുത്തരുടെ വീട്ടിലേക്ക് നടന്നു .

ഉച്ച ആയപ്പോള്‍ പുറത്തൊരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു ഷാനു ജനാല തുറന്നു നോക്കി …ദേവിക

” എന്താടി പോത്തെ നീ വരാത്തെ …മനുഷ്യര്‍ക്കിവിടെ സ്വൈര്യം തരില്ല … നീ ഇന്നലെ അജയോടു പിണങ്ങിയാണോ പോന്നെ ?”

” ഞാനാരോടും പിണങ്ങിയില്ല ..പിണങ്ങാന്‍ സ്നേഹം ഉണ്ടെലല്ലേ ……”

‘ എന്നാ പിന്നെ നീ തന്നെയങ്ങ് പറഞ്ഞേരെ …..ഇന്നാ സംസാരിക്ക്’

‘ ദേവിക ബാഗില്‍ നിന്ന് മൊബൈല്‍ എടുത്തു നീട്ടി .
‘ എനിക്കൊന്നും വേണ്ട ..ഞാനാരോടും സംസാരിക്കുന്നില്ല ”

” ഡി ഷാനു ..നിനക്കെന്താ പറ്റിയെ ? ദെ അവരവിടെ എന്നെ കാത്തു നില്‍ക്കുവാ …അജയ് മഹേഷേട്ടനെ നിലത്തു നിര്‍ത്തുന്നില്ല …നീ വിളിച്ചില്ലേല്‍ അവരിങ്ങോട്ട് വരും ….”

ദേവിക മഹേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു

” ങാ …മഹേഷേട്ടാ ….അജയ് എവിടെ …ഞാന്‍ ഷാനൂന്റെ കയ്യില്‍ കൊടുക്കാം ”

ദേവിക ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തു

” ഷാനു …..ഷാനു …. ”

അവള്‍ മിണ്ടിയില്ല

” എടൊ …എന്തേലും ഒന്ന് പറ ……….”

” എനിക്ക് പൈസ തരാന്‍ പറ്റോ ?”

” ഷാനു …നീ ഒന്ന് കേള്‍ക്ക്”

” എനിക്കൊന്നും കേള്‍ക്കാനില്ല ..എനിക്ക് പൈസ വേണം ….ഇല്ലേല്‍ ….ഇല്ലേല്‍ ഞാന്‍ വേറെ വഴി നോക്കും ”

അപ്പുറത്ത് അല്‍പം നിശബ്ധത………….

” തരാം ….പക്ഷെ നീ …നീ പറഞ്ഞത് എനിക്ക് തരുമോ ?”

” എന്ത് ?”

” നിന്നെ …..നിന്നെ എനിക്ക് തരൂന്ന് പറഞ്ഞില്ലേ ?”

ഷാനു ഒന്നും മിണ്ടിയില്ല ….തലേന്ന്‍ അവളുടെ ആ സമയത്തെ വികാരത്തില്‍ പറഞ്ഞു പോയതാണ്

” അജയ് ………..”

” പറ ….എനിക്ക് വേണം ……എന്നാല്‍ ഞാന്‍ പൈസ തരാം ”

” ഞാന്‍ …ഞാന്‍ വരാം ……..”

” എവിടെ …എവിടെ വെച്ചു ?”

‘ അതൊന്നും എനിക്കറീല്ല ” ഷാനുവിന്റെ കണ്ണില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങി …ദേവിക എന്താണെന്ന് ആഗ്യം കാണിച്ചു

“എന്നാല്‍ അടുത്ത ആഴ്ച ……”

‘ പറ്റില്ല …എനിക്ക് രണ്ട് ദിവസത്തിനുള്ളില്‍ വേണം … ഇരുപതിന് മുന്നേ ….”

‘ എന്നാല്‍ നീ പറ …എന്ന് വേണം ..എവിടെ വെച്ച്?”

ഷാനു ഒന്നാലോചിച്ചു …അപ്പോഴാണ്‌ ഇക്കാക്ക നാളെ പൈസക്ക് വേണ്ടി എങ്ങോട്ടോ പോകുന്ന കാര്യം പറഞ്ഞത് മനസിലേക്ക് വന്നത് ..

” നാളെ ….നാളെ വരാം അജയ് ….സ്ഥലമൊന്നും എനിക്കറീല്ല”

അജയ് ഒരു മിനുറ്റ് ഒന്നും മിണ്ടിയില്ല ..
” ശെരി ഷാനു …നാളെ കാലത്ത് പത്തു മണിക്ക് ……. പത്തു മണിക്ക് ബസ് സ്റ്റാന്‍ഡില്‍ വന്നെന്നെ വിളിക്കണം ..നമ്പര്‍ അറിയാല്ലോ ”

” ഹ്മ്മ്മം .”

” പക്ഷെ .. ….. രണ്ടു ദിവസം നീയെന്‍റെ കൂടെ വേണം ”

‘ അജയ് ……..” ഷാനു തേങ്ങലോടെ വിളിച്ചു

” പിന്നെ എന്താ ? അഞ്ചു ലക്ഷം എനിക്ക് മുതലാക്കണ്ടേ….. സമ്മതമാണേല്‍ ദേവിയോട് പറഞ്ഞു വിട്ടാല്‍ മതി …ശെരി നാളെ കാണാം ”

Leave a Reply

Your email address will not be published. Required fields are marked *