പുതു ജീവിതം – 1 1

” ന്തായാലും അജയ്ടെ കാര്യം നടന്നാ പോരെ ”

അവനു ദേഷ്യം ഇരച്ചു കയറി …” ഠപ്പെ” ഷാനുവിന്റെ കണ്ണില്‍ പൊന്നീച്ച പാറി …

അവള്‍ വലിയ വായില്‍ കാറാന്‍ തുടങ്ങി

” മിണ്ടാതിരിയടി …അടിച്ചതിനുള്ള പൈസ കൂടി തന്നേക്കാം …എല്ലാത്തിനും പൈസാടെ കണക്ക് പറയുന്നതല്ലേ ”

അത് കൂടി കേട്ടപ്പോള്‍ ഷാനുവിന്റെ കരച്ചില്‍ ഉച്ചസ്ഥായിലെത്തി

‘ മിണ്ടാതിരിയടി… നമ്മളു സ്ഥലത്തെത്തി ”

അവന്‍ കാര്‍ കുമരകത്ത് ഒരു ഹോട്ടലിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്തു . ഷാനു ഷോള്‍ കൊണ്ട് കണ്ണ് തുടച്ചു .

അജയ് അവളുടെ ബാഗ് കൂടി എടുത്തു പുറത്തിറങ്ങി . ഷാനു ഒന്നും മിണ്ടാത്തെ പുറകെയും

:”നീയിവിടെ നിന്നോ …ഞാനീ കീ കൊടുത്തിട്ട് വരാം ”

അജയ് ഹോട്ടലിന്‍റെ അകത്തേക്ക് കയറി പോയി ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസുള്ള ഒരാളും ..ഒരു പത്തു പതിനെട്ടു വരുന്ന പയ്യനും കൂടി അജയോട് സംസാരിച്ചു ഷാനു നില്‍ക്കുന്നിടത്തെക്ക് വന്നു
” എന്നാ മോളെ … മുഖം വല്ലാതെ ഇരിക്കുന്നെ ?”

ഷാനു ഒന്നും മിണ്ടിയില്ല

‘ വെയിലത്ത് ബീച്ചില്‍ ഇറങ്ങിയതിന്റെയാ”

” ആരേലും ഈ വെയിലത്ത് ബീച്ചില്‍ പോകുവോ …മണലോക്കെ ചുട്ടു പഴുത്ത് കിടക്കുവല്ലേ ?”

” പറഞ്ഞാല്‍ കേള്‍ക്കണ്ടേ ബാബുച്ചേട്ടാ”

ഷാനു ഒന്നും മിണ്ടാത്തെ അവര്‍ക്കൊപ്പം നടന്നു …അവര്‍ ആരാണെന്നോ എങ്ങോട്ടാണെന്നോ അവള്‍ക്കൊരു അറിവും ഇല്ലായിരുന്നു

” വാ … ബാഗിങ്ങു താ അജുമോനെ ” ബാബു അവന്‍റെ കയ്യില്‍ നിന്ന് രണ്ടു ബാഗും മേടിച്ചു മുന്നില്‍ നടന്നു .. ഇരുവശത്തും തെങ്ങുകള്‍ നില്‍ക്കുന്ന വഴിയിലൂടെ അവര്‍ അല്‍പ ദൂരം നടന്നപ്പോള്‍ കായല്‍ കാണാന്‍ തുടങ്ങി ,,വഴി തീരുന്നിടത്ത് രണ്ടു മൂന്നു ഹൌസ് ബോട്ട് കിടപ്പുണ്ടായിരുന്നു ..

കരയില്‍ നിന്ന് ബോട്ടിലെക്ക് കാലെടുത്തു വെക്കുമ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചു .. ഒരു ബോട്ടില്‍ നിന്ന് അപ്പുറത്തെ ബോട്ടിലെക്ക് അവര്‍ കയറി … ബാഗ് ആ പയ്യന്‍ അകത്തേക്ക് എടുത്തു വെച്ചപ്പോഴേക്കും മറ്റേ ബോട്ടില്‍ കെട്ടിയിരുന്ന കയര്‍ ബാബു അഴിച്ചിരുന്നു .. ആ പയ്യന്‍ ആന്നേരം വന്നു മറ്റേ ബോട്ടില്‍ കാല്‍ കൊണ്ട് തള്ളി അവര്‍ കയറിയ ബോട്ട് മെല്ലെ അകറ്റി .

” വാ ഷാനു ..ഇവിടിരിക്കാം ”

ബാബു ബോട്ട് കൈ വഴിയിലൂടെ പതുക്കെ നീക്കി തുടങ്ങിയപ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ പിടിച്ചു മുന്നിലെ കസേരയില്‍ ഇരുത്തി … കായലിലേക്ക് ബോട്ട് ഇറങ്ങിയപ്പോള്‍ ഷാനുവിന്റെ മുഖം വിടര്‍ന്നു ….

അജയ് അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി …നല്ല ചൂടുണ്ട്

” എടൊ … പനിക്കുന്നുണ്ടോ?” അവന്‍ കഴുത്തില്‍ കൈപ്പത്തി വെച്ചപ്പോള്‍ അവളൊന്നു പിടഞ്ഞു

” ഇല്ല ..തല വേദനയുടെയാ …ഞാനിപ്പോ വരാം ”
അജയ് അകത്തേക്ക് നടന്നു . ഷാനു ഉള്ളിലേക്ക് കയറാതെ മുന്നില്‍ തന്നെയാണ് ഇരിക്കുന്നത്

‘ എടൊ ഈ ടാബ്ലെറ്റ് കഴിക്ക് ” അജയ് അവള്‍ക്ക് ഗുളികയും വെള്ളവും നീട്ടി . അപ്പോഴേക്കും ആ പയ്യന്‍ ചായയും പഴം പോരിയുമായി എത്തി … അത് കഴിച്ചപ്പോഴേക്കും ബോട്ട് തണ്ണീര്‍ മുക്കം ബണ്ടിന്റെ അടുത്തെത്തി ..

ബാബുചേട്ടന്‍ അവര്‍ക്ക് ബണ്ട് എന്തിനാന്നും ഒക്കെ പറഞ്ഞു കൊടുത്തു … അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാനുവിന് തല വേദന കുറഞ്ഞില്ല

” ബാബു ചേട്ടാ …ഷാനൂനു തലവേദന കുറയുന്നില്ല .നമുക്ക് തിരിച്ചു പോകാം ”

” മോളൊരു കാര്യം ചെയ്യ്‌ …പോയി കിടന്നോ …ഗുളിക കഴിച്ചതല്ലേ …ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോ ശെരിയാകും”
അജയ് അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു . നടുക്കൊരു വാഷ്‌ ബേസിന്‍ . അതിനു മുന്‍പും കഴിഞ്ഞും ഓരോ ബെഡ് റൂം .. വളരെ ആര്‍ഭാടത്തില്‍ ഫര്‍ണിഷ് ചെയ്ത ആ ബെഡ് റൂം കണ്ടു ഷാനു അന്തിച്ചു പോയി .. അങ്ങനൊരു മുറി അവള്‍ പ്രതീക്ഷിച്ചില്ല ബോട്ടിനുള്ളില്‍ ..

” ഷാനു …നീ കിടന്നോ ? ഇടണോ …. ജനാല തുറന്നാല്‍ കാറ്റ് കിട്ടും …കാഴ്ചയും കാണാം ”

” അത് ..മതി ” ക്ഷീണിച്ച ശബ്ദം .

അജയ് ജനാല തുറന്നിട്ടു.. എന്നിട്ടവന്‍ അവളുടെ അരികില്‍ ചാരി കിടന്നു അവളുടെ നെറ്റിയില്‍ പതിയെ താഴുകി .ഷാനു കണ്ണടച്ചു ….

Leave a Reply

Your email address will not be published. Required fields are marked *