പുനർജ്ജനി 1

അയാളുടെ സംശയത്തോടുള്ള ചോദ്യം കേട്ടു
എനിക്ക് ഭയം തോന്നി ….

അപ്പോഴാണ് മതിൽക്കെട്ടിനുള്ളിൽ നിന്നും സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ സുഗന്ധം
കാറ്റിൽ ഒഴുകിയെത്തിയത്….

“അയ്യോ അല്ല ………..ഇന്ന് ഒന്നും കഴിച്ചിട്ടില്ല…….
എന്തെങ്കിലും കിട്ടുമോന്നറിയാൻ നോക്കിയതാ സാറെ…”

വയർ തടവിക്കൊണ്ട് ഒരു കള്ളം തട്ടിവിട്ടു …..

അതു കേട്ടതും തന്റെ മേലുള്ള അയാളുടെ പിടി
അയഞ്ഞു …..
തന്നെ സൂക്ഷിച്ച് നോക്കിയശേഷം,….

“ഉം ,വാ “പിന്നാലെ വരുവാൻ കൈകൊണ്ട്
ആംഗ്യം കാട്ടിയ ശേഷം അയാൾ നടന്നു തുടങ്ങി…
അല്പം മാറി സ്റ്റാർട്ടിംങ്ങിൽ കിടന്ന കാറിലേയ്ക്ക്
അയാൾ കയറി… കയറാൻ പറഞ്ഞതനുസരിച്ചു
ഞാനും കയറി….

“എന്നാലും നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…. എവിടെയെന്ന് ഓർമ്മകിട്ടുന്നില്ല”

അയാൾ സംശയത്തോടെ ചിന്തകളിൽ
പരതിക്കൊണ്ടിരുന്നു ….

മതിൽക്കെട്ടിനകത്ത് കടന്ന കാറിൽ നിന്നിറങ്ങി
അയാൾ നടന്നു. പരുങ്ങി നിന്ന തന്നോട് പിന്നാലെ വരുവാൻ പറഞ്ഞു…..

ആ ഇരുനില മാളിക അടുത്തു കാണവേ,
ഇവിടെ ജനിച്ച അമ്മയാണ് ചെറ്റക്കുടിലിൽ കിടന്നു കഷ്ട്ടപ്പാട് സഹിക്കുന്നത്തോർത്ത് എന്റെ കുഞ്ഞു മനസ്സിലേക്ക് സങ്കടം ഇരച്ച് കയറി……

വലിയ ഹാളിലേയ്ക്കാണ് എത്തിപ്പെട്ടത്…അവിടെ
ഒരു പാട് പേർ ഇരുന്ന് ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തി തന്നെ ഉറ്റ് നോക്കി …

“ഇത്തവണ കുഞ്ഞോടെ പിറന്നാളിന് നമുക്കൊരു
ക്ഷണിക്കപ്പെടാത്ത അതിഥിയുണ്ട് .”

അവിടെ ഒഴിഞ്ഞുകിടന്ന ഒരു കസാരയിൽ തന്നെ
പിടിച്ചിരുത്തിയ ശേഷം അമ്മാവനും ഇരുന്നു …

എല്ലാവരുടെയും നോട്ടത്തിൽ നിന്നൊളിക്കാൻ
തല ഉയർത്താതെ തന്നെ ഞാൻ ഇരുന്നു …

“ഏതാടാ ഈ ചെറുക്കൻ ?”
ഇരുന്നവരിൽ വയസ്സായ ഒരാളുടെ ചോദ്യമുയർന്നത് കേട്ട് ഞെട്ടി മുഖമുയർത്തി …

ആ ശബ്ദത്തിലെ ഗാംഭീര്യത്തിൽ നിന്നും
അതാണ് മുത്തച്ഛൻ എന്നു ഞാൻ തിരിച്ചറിഞ്ഞു..
കണ്ണുകൾ പ്രായം തളർത്താത്ത ആ രൂപത്തിൽ
ഉടക്കി …..

“വിശക്കുന്നു എന്നു പറഞ്ഞു വെളിയിൽ നിന്നതാ
അച്ഛാ .. ഞാനിങ്ങോട്ട് കൂട്ടി ”
അമ്മാവൻ പറഞ്ഞു കൊണ്ട് തന്നെ നോക്കി …

” ഉം “മുത്തച്ഛന്റെ മൂളൽ കേട്ടു ….

ആരൊക്കെയോ തനിക്ക് ഭക്ഷണം വിളമ്പി ….
കഴിക്കുന്നതിനിടയിൽ മുത്തച്ഛന്റെ കണ്ണുകൾ പലവട്ടം തന്നിൽ പതിയുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ….

തന്റെ പെറ്റമ്മയുടെ പിറന്നാളാഘോഷമാണ്
ഇന്നിവിടെ നടക്കുന്നതെന്നോർക്കവെ, മുന്നിലെ
ഭക്ഷണത്തിനൊട്ടും രുചി ഇല്ലാതെയായി….

അമ്മയുടെ പിറന്നാൾ ദിവസം പോലും , ആറിയാത്ത മകനായി പോയതിൽ കുറ്റബോധം തോന്നി….

മുഖമുയർത്തി ചുറ്റിനും നോക്കിയപ്പോൾ മുന്നിലെ ഭിത്തിയിൽ, സുന്ദരിയായ അമ്മയുടെ ചെറുപ്പ
കാലത്തെ ഫോട്ടോ കണ്ടു…
പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ നോക്കി ഇരിക്കവേ , അറിയാതെ കണ്ണുകൾ നിറഞ്ഞു ……നിറഞ്ഞ കണ്ണുകൾ പിൻവലിക്കുമ്പോൾ മുത്തച്ഛൻ തന്നിൽനിന്നും
നോട്ടം വെട്ടിച്ചു മാറ്റുന്നത് കണ്ടു …

ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു
കൈ കഴുകുന്നതിനായ് പോയി………….
മുത്തച്ഛനും, ഞാനും മാത്രമായി…..

“എന്താ നിന്റെ പേര് ?” മുത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു ….

” വിനയകുമാർ.. ” വിറയലോടെ പറഞ്ഞു…..

“വയർ നിറച്ചും കഴിച്ചോളൂ…..
ഇവിടെ ആര് വന്നാലും നിരാശയോടെ മടങ്ങിയിട്ടില്ല….കഴിച്ചു എല്ലിനിടയിൽ
കയറിയ പലരും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടെ
ഉള്ളു..”

അർത്ഥം വച്ചുള്ള മുത്തച്ഛന്റെ സംസാരം തന്നോട്
മാത്രമാണെന്ന് തോന്നി……

ഭക്ഷണശേഷം കൈ കഴുകി …അമ്മാവനോട്
യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി
നടന്നു …..

“പോവുകയാണോ.. നീ ?”പിടിച്ചുകെട്ടിയപോലെ
നിന്നു …..

“ഇത്രെടം വന്നിട്ട്, ചാരുവിന്റെ മോൻ
അങ്ങിനെയങ്ങ് പോയാലോ ?”

പിന്നിൽ മുത്തച്ഛന്റെ ഉറക്കെയുള്ള ചോദ്യം കേട്ടു
തിരിഞ്ഞു നോക്കി …..

മുത്തച്ഛൻ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണും മിഴിച്ച്
നിൽക്കുന്നത് കണ്ടു ….മുത്തച്ഛന്റെ മുഖത്ത്
വാടിയ ചിരി കണ്ട് അറിയാതെ മുഖം കുനിഞ്ഞു.. മുത്തച്ഛൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു….
കണ്ണുകൾ നിറഞ്ഞൊഴുകി ..നിമിഷങ്ങൾ പോലും
സ്തംഭിച്ചു നിൽക്കുന്ന പോലെ തോന്നി…..

Leave a Reply

Your email address will not be published. Required fields are marked *