ആണോ ?
ആ…. ഇത് ബാംഗ്ലൂരാ….
അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ അവിടെ എത്തി….
സാധാരണ കമ്പനികൾ നടത്തുന്ന പാർട്ടികൾക്ക് പുറത്തു നിന്നുള്ളവർക്ക് കയറാൻ പറ്റാത്തതിനാൽ തിരക്കൊക്കെ കുറവായിരിക്കും,…. അതുകൊണ്ട് ഒരു 30 പേരിൽ കൂടുതൽ അവിടെ ഇല്ലാ….
ഞങ്ങൾ അകത്തേക്ക് കയറിയതും എല്ലാവരും അത്ഭുതത്തോടെ നിമിഷയെ നോക്കുന്നത് ഞാൻ കണ്ടു….. ആരും നിമിഷയെ ഇങ്ങിനെ പ്രതീക്ഷിച്ചു കാണില്ലായിരിക്കും….
കുറച്ചു കഴിഞ്ഞതും അവളുടെ അടുത്ത കൂട്ടുകാർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു…. പലരും ഞാൻ ആരാണെന്ന് പോലും ചോദിച്ചില്ല…. ഹസ്ബൻഡ് ആയിരിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകും…. ചോദിച്ചവർക്ക് എല്ലാം അവൾ പറഞ്ഞിരുന്നത് പോലെ ഞാൻ അവളുടെ ഹസ്ബൻഡ് ആണെന്ന് പരിചയപെടുത്തി…
കുറെ സുന്ദരി പെൺകുട്ടികൾ ഉണ്ട്…. നിമിഷയുമായി വന്ന് സംസാരിക്കുമ്പോൾ ആണ് അവർ മലയാളികൾ ആണെന്ന് തന്നെ മനസിലാകുന്നത്…. കണ്ടാൽ മറാട്ടികളോ ഗുജറാത്തികളോ ആണെന്നേ തോന്നു….
അതിൽ മൂന്ന് പെൺകുട്ടികളുടെ ഒരു ഗാങ് എനിക്കും നിമിഷയ്ക്കും ചുറ്റും കൂടി…
ചേച്ചി….. ഇതാണോ ചേച്ചിയുടെ ഹസ്ബൻഡ് ? അതിൽ ഒരുത്തി എന്നെ അടിമുടി നോക്കികൊണ്ട് ചോദിച്ചു
നിമിഷ ചിരിച്ചുകൊണ്ട് അതേ എന്ന് മറുപടി പറഞ്ഞു…..
നിമിഷ യു ലുക്കിങ് ഗോർജസ് … അടുത്തവൾ പറഞ്ഞു….
അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു….
ചേച്ചി എന്താ ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കാത്തത്…. മൂന്നാമത്തവൾ പറഞ്ഞു
നിമിഷ അത്ര കംഫർട്ടബിൾ അല്ല…. എന്നാലും അവൾ അതിനു മറുപടിയായി പറഞ്ഞു
ഇത്, അനീന…. ഇത് ദിഷ,….. ഇത് സ്വാതി….. മൂന്ന് പേരെയും ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു
ഇത് കാർത്തി….. അവൾ തിരിച്ച് എന്നെയും അവർക്ക് പരിചയപ്പെടുത്തി…..
ഞാൻ മൂന്ന് പേരെയും നോക്കി ഒന്ന് ചിരിച്ചു…..
സ്വാതിയും അനീനയും മലയാളം പറഞ്ഞത് കൊണ്ട് മലയാളികൾ ആണെന് മനസിലായി…. ഈ ദിഷ എവിടത്തു കാരിയാണെന്ന് പിടികിട്ടിയില്ല…
ദിഷാ…. വേർ ആർ യൂ ഫ്രം ? എന്തെങ്കിലും ഒന്ന് തിരിച്ചു ചോദിക്കണ്ടേ എന്ന് വച്ച് ചോദിച്ചു
എറണാകുളം ആണ് ചേട്ടാ…. അവൾ മലയാളത്തിൽ പറഞ്ഞു….
ഓ മലയാളി ആണോ ?…. അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
അതേ…. ദിഷ പറഞ്ഞു
കണ്ടിട്ട് തോന്നിയില്ലേ ? അനീന കളിയാക്കികൊണ്ട് ചോദിച്ചു
കണ്ടാൽ മൂന്ന് പേരും മലയാളികൾ ആണെന്ന് തോന്നില്ലാലോ…. ഞാൻ പറഞ്ഞു
ആ പറഞ്ഞത് അവർക്ക് അങ്ങ് ഇഷ്ടമായി….
നിങ്ങൾ നാട്ടിൽ എവിടെയാ ?
കോട്ടയം,.. അനീന പറഞ്ഞു
ഞാൻ തൃശൂർ…. സ്വാതി പറഞ്ഞു
നിങ്ങൾ എന്താ ബോയ്ഫ്രണ്ട് നെ കൂട്ടാതെ ഇങ്ങനെ വന്നത് ?
ഉണ്ടായാൽ അല്ലെ ചേട്ടാ കൊണ്ടുവരാൻ പറ്റു….. അനീന പറഞ്ഞു….
ഈ ബാംഗ്ലൂരിൽ ഇത്ര സുന്ദരി പിള്ളേർക്ക് ബോയ്ഫ്രണ്ട് ഇല്ലാതിരിക്കുമോ ?
ഇല്ലാത്തവരും ഉണ്ട്…. അനീന പറഞ്ഞു
കഷ്ട്ടം…. ഞാൻ കളിയാക്കി പറഞ്ഞു
നിമിഷയെ ആരും തട്ടികൊണ്ട് പോകുക ഒന്നും ഇല്ലാട്ടോ….. ആ പാവത്തിനെ ഒന്ന് അഴിച്ചു വിട്…. ദിഷ ചിരിച്ചുകൊണ്ട് പറഞ്ഞു
നിമിഷയുടെ കൈകൾ ചേർത്ത് പിടിച്ചു നിന്നിരുന്നത് കൊണ്ട് പറഞ്ഞതാണ് അവൾ…. സത്യത്തിൽ ഞാൻ അല്ല അവളെ പിടിച്ചിരിക്കുന്നത് നിമിഷയാണ് എന്റെ കൈയിൽ പിടിച്ചിരിക്കുന്നത്….
ദിഷ പറഞ്ഞത് കേട്ട് നിമിഷ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ നിന്നും പിടി വിട്ടു….
നിങ്ങൾ വന്നിട്ട് കുറെ നേരമായോ ? നിമിഷ അവരോട് ചോദിച്ചു….
ഇല്ലാ…. കുറച്ചു നേരമേ ആയുള്ളൂ…. സ്വാതി പറഞ്ഞു….
ബാക്കി ഉള്ളവരൊക്കെ എവിടെ ? നിമിഷ ചോദിച്ചു
വേറെ ആരും വന്നില്ല…. അരുൺ നാട്ടിൽ പോയെന്ന് തോനുന്നു…..
അങ്ങിനെ അവർ അവരുടേതായ സംസാരം ആരംഭിച്ചതും ഞാൻ പതിയെ അവിടെ നിന്നും മാറി നിന്ന് കൊടുത്തു….
ഈ ഒരു മൂന്ന് പേർ അല്ലാതെ വേറെ ആരും നിമിഷയ്ക്ക് കമ്പനി കൊടുക്കുന്നതായി കണ്ടില്ല…. പലരും വന്ന് ജസ്റ്റ് ഒരു ഹൈ പറഞ്ഞു പോയി….. നിമിഷ വന്നിട്ട് ആറ് മാസത്തോളമല്ലേ ആയിട്ടുള്ളു… ബാക്കി ഉള്ളവരുമായി അത്ര പരിചയം ആയി കാണില്ല….. ഇവർ ഒരു ടീം ആയതിനാൽ ആകണം ഇത്ര കമ്പനി…
