വീട്ടിലേക്കു ഒരു തിരിച്ച് പോക്ക് ഇനി ഇല്ല “””””ഞാൻ ഉറപ്പിച്ച് പറഞ്ഞു….. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ …. ഞാൻ ഇവിടെ ഉണ്ടാവുമെന്ന് ആര് പറഞ്ഞു?????…..”””””
ഡ്യൂട്ടി കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാൻ നിൽകുവായിരുന്നു…… അപ്പോഴാണ് ഞാൻ ഓർത്തത് നീ എന്തായാലും റെയിൽവേ സ്റ്റേഷനിൽ പോയിരിക്കും… നീ വീട് വിട്ട് ഇറങ്ങിയ സമയവും മറ്റും നോക്കി ഞാൻ ഇവിടെ കാത്തു നിന്നു…. ഇതിലും നീ ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകുന്ന ലാസ്റ്റ് ട്രെയിനിൽ ഞാൻ നാട്ടിലേക്ക് തിരിച്ചു പോയേനെ…. പക്ഷെ ഭാഗ്യം എൻ്റെ കൂടെയാണ്…. നിന്നെ എൻ്റെ മുന്നിൽ തന്നെ ദൈവം കൊണ്ടെത്തിച്ചു…..””””””” ഞാൻ ഒന്നും മിണ്ടാതെ നിർത്തിയിട്ട ട്രെയിനിൽ നോക്കി നിന്നു….
നീ ഒന്നും കഴിച്ചുകാണിലല്ലോ….. വാ നമുക്ക് എന്തെങ്കിലും കഴിക്കാം….”””””””
ഞാൻ ഒന്നും പറയാതെ ഏട്ടൻ്റെ കൂടെ പോയി……പാർക്കിങ്ങിൽ നിന്ന് അളിയൻ്റെ കാറും എടുത്ത് ഒരു നല്ല റെസ്റ്റോറൻ്റ് കയറി ബിരിയാണി കഴിച്ചു……
എൻ്റെ അളിയാ….. എന്താണോ ബിരിയാണി….. ഇതൊക്കെ നിങൾ എങ്ങനെ കഴിക്കുന്നു…””””””
അനിയാ ആദി….. വെൽകം ടൂ. ട്രിവാൻട്രം ….. ഇവിടെ എല്ലാം ഇങ്ങനെയാണ്….. നാട്ടിലെ പോലെ നിനക്ക് ഫുഡ് ഇവിടെ കിട്ടില്ല….. എന്നാലും ഇവിടെ ഇവിടുതെതായ കുറച് സ്പെഷ്യൽ ഐറ്റംസ് ഉണ്ട്… നീ ഇവിടെ തന്നെ ഉണ്ടല്ലോ നമ്മുക്ക് എല്ലാം കാണാം…””””””
പിന്നെ…. ഞാൻ ഇവിടെ വന്നത് ആരും അറിയാൻ പാടില്ല….”””””””
അതെന്നെ കൊണ്ട് പറ്റില്ല…… ഞാൻ എന്തായാലും നിൻ്റെ ചേച്ചിയോട് പറയും….. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല……… നീ അറിയുമോ നിങൾ രണ്ടും രഹസ്യമായി അന്ന് രാത്രി പറഞ്ഞത് മൊത്തം അവള് എന്നോട് വള്ളി പുള്ളി വിടാതെ പറഞ്ഞിട്ടുണ്ട്………അത് കൊണ്ട് ഞാൻ അവളോട് മാത്രം പറയും…..””””””””. ചേട്ടൻ്റെ ഫോൺ ബെല്ലടിച്ചു…..
ദേ നോക്ക് നൂറു ആയുസാ…. നിൻ്റെ ചേച്ചീ വിളിക്കുന്നു….”””””
ഹലോ രേണു…..””””” നിങൾ പുറപെട്ടോ മനുഷ്യാ….. എനിക്ക് ഇവിടെ വല്ലാതെ പേടിയാകുന്നു….. അവൻ അന്ന് ചെയ്തത് പോലെ വല്ല അവിവേകം കാണിച്ചാൽ….””””””” ചേച്ചി വിറച്ച് കൊണ്ടാണ് പറയുന്നത്…
എൻ്റെ രേണു…നീ ഒന്ന് അടങ്ങൂ….. അവൻ ഒന്നും പറ്റില്ല “””””…
അത് എന്താ…നിങ്ങൾക്ക് ഇത്ര ഉറപ്പ്….. എനിക്ക് കൈ കാലുകൾ വിറക്കാൻ തുടങ്ങി…””””””
എടീ പോത്തെ…. അവൻ എൻ്റെ കൂടെ ഉണ്ട്… ഞാൻ അവന് ഫോൺ കൊടുക്കാം…..””””””” ഇന്നാ സംസാരിച്ചോ ….. അളിയൻ എനിക് ഫോൺ നീട്ടി….
ഹലോ…..”””””
എടാ പട്ടി തെണ്ടി……ചൂലെ…. നീ എന്നെ കൊല്ലാ കൊല ചെയ്തല്ലോ ഡാ മഹാപാപി….. നീ ഫോൺ പോലും എടുക്കാതെ എങ്ങോട്ടാ പോയത്……നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ഇവിടെ ഇഞ്ചിഞ്ചായി മരിക്കും…… നീ പോകുന്നതിനു മുന്നെ എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…”””””” അവളുടെ പരിഭവവും പരാതിയും എല്ലാം ഒരുമിച്ച് പറഞ്ഞു
ഞാൻ എന്തിന് നിന്നെ വിളിക്കണം….. എൻ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞിട്ടും അതിന് മറ്റുള്ളവർ എടുത്ത തീരുമാനത്തിൽ നീയും കൂട്ടുനിനില്ലെ……….. എന്നെ ഒന്ന് അറിയിക്കാൻ നീ നോക്കുക പോലും ചെയ്തില്ല….”””””””
എടാ……അത് എൻ്റെ തെറ്റാണ്…. ഞാൻ സമ്മദിക്കുന്നു….. നിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഞാൻ ആ കാര്യം നിന്നെ എങ്ങെനെ അറിയിക്കുമെന്ന് എനിക്ക് പേടിയായിരുന്നു…….. നിന്നെ മെല്ലെ കാര്യങ്ങളൾ പറഞ്ഞു മനസിലാക്കാൻ ഞ്ഞാൻ തീരുമാനിച്ചതാണ്….. പക്ഷെ അതിന് മുമ്പേ നീ എങ്ങനെയോ അതൊക്കെ മനസ്സിലാക്കി……. അത് മാത്രമല്ല എനിക്ക് നിന്നെ പേടിയായിരുന്നു….. മഞ്ചുവാണ് നിൻ്റെ പോക്കിന് തടസ്സം എന്ന് അറിഞ്ഞാൽ നീ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി….””””””””
എനിക്കിനി ഒന്നും കേൾക്കണ്ട…… ഞാൻ ഇനി അങ്ങോട്ടെകില്ല……”””””””” ഞാൻ ഫോൺ കട്ട് ചെയ്തു… വാ നമുക്ക് പോകാം “”””””… അളിയനെ കൂട്ടി ഞാൻ പുറത്ത് കടന്നു…… ശേഷം അളിയൻ താമസിക്കുന്ന വാടക വീട്ടിൽ ഞങൾ എത്തി….. യാത്രാ ക്ഷീണം കാരണം ഞാൻ നേരെ കട്ടിലിൽ വീണു……. കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം
