മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

അങ്ങനെ ഞങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ…. രേണു എന്നോട് ഇന്നലെ എന്താണു നടന്നതെന്ന് ചോദിച്ചു …… ഞാൻ എല്ലാം അവളോടു പറഞ്ഞു…. അത് കേട്ട് കഴിഞ്ഞ് അവള്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല……..ചിരിച്ചിട്ട് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു……അമ്മാതിരി ചിരി ….. പിന്നെ വെളളം ഒക്കെ കൊടുത്ത് അവളെ നേരെയാക്കി… ചേട്ടൻ ഇന്ന് ഓഫ് എടുത്തു…. വൈകിട്ട് ഞങൾ ഷോപ്പിങ്ങിന് പോയി…എനിക് വേണ്ടി ബെഡും ഫോണും സിമും വാങ്ങുന്നത് കണ്ട് അവള്ക്ക് കാര്യങ്ങൾ ഏകദേശം ബോധ്യമായി….. അന്ന് രാത്രി അവള് എന്നോട് പരമാവതി സംസാരിച്ചു…. ഞാൻ എൻ്റെ വാക്കിൽ നിന്നും ഒരു അടിപോലും പിന്മാറിയില്ല….. അന്ന് രാത്രി ഞാൻ ഹാളിൽ പുതിയ ബെഡിൽ കിടന്ന് ഉറങ്ങി….. രാവിലെ തന്നെ അവളെ നാട്ടിലേക്ക് തിരിച്ചു യാത്രയാക്കി…. പോകാനേരത് ഒരു അവസാന ശ്രമം അവള് നടത്തി…പക്ഷെ അത് ഏറ്റില്ല…. എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു അവള് പോയി…. അളിയൻ എന്നെ വീട്ടിലാക്കി നേരെ ഹോസ്പിറ്റൽ പോയി…… ഞാൻ കുറച് പുസ്തകം വാങ്ങിയത് കൊണ്ട് അത് വായിച്ച് കൂടി…. നാളുകൾ കടന്നു പോയി…. ഇപ്പൊൾ ട്രിവാൻഡ്രം എൻ്റെ കൈകുള്ളിലാണ്…. ഞാൻ ഓരോ മുക്കം മൂലയും പഠിച്ചു….. ഇടയ്ക്ക ഞാൻ ഒറ്റക്ക് കന്യാകുമാരി… മറ്റ് പല സ്ഥലങ്ങളിലുംപോയി… മാസത്തിൽ രണ്ടു തവണയെങ്കിലും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സദർഷിക്കും… അങ്ങനെ ഏഴ് മാസം കടന്ന് പോയി… വെറും രണ്ടു തവണ മാത്രം അമ്മയുടെ കോൾ ഞാൻ എടുത്തു…. മഞ്ജുവിന് അമ്മ ഫോൺ കൊടുകുമ്പോ ഞാൻ കട്ട് ചെയ്യും……

(ആദിയുടെ വീട്) ഇങ്ങനെ പോയാൽ ഞങൾ രണ്ട് പേരും പരസ്പരം അറിയാതെ അടുക്കാതെ പോകുമെന്ന് ലക്ഷ്മി ഭയന്നു…. അവള് മഞ്ജുവിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു… മോളെ എന്ത് പറഞ്ഞ് അമ്മ സമാധാനിപ്പികണം എന്ന് എനിക്ക് അറിയില്ല…. എൻ്റെ മോന് പാവമാണ്…അവൻ ഈ കാണിക്കുന്ന ദേശ്യമെ ഉള്ളൂ …. നീ അവനെ ആത്മത്രമായി സ്നേഹിച്ചാൽ അവൻ നിന്നെ വിട്ട് എവിടെയും പോകില്ല..””””””

ഒരാളുടെ സ്നേഹം പിടിച്ച് വാങ്ങുന്നത് തെറ്റ് അല്ലെ അമ്മാ…”””””

മോൾ നല്ല കിട്ടിയാ… അതാ ഇത്രയൊക്കെ സംഭവിച്ചിട്ടും.. നീ നിൻ്റെ വീട്ടുകാരോട് ഒന്നും പറഞ്ഞിട്ടില്ല…. അത്കൊണ്ട് തന്നെയാ നീ ഇങ്ങനെ പറയുന്നതും…. പക്ഷെ ഒരു പെണ്ണായ എനിക്ക് അറിയാം ഒരു ഭർത്താവിൽ നിന്നും ഭാര്യക്ക് കിട്ടേണ്ടത്…അത് എൻ്റെ മോനെ കൊണ്ട് നിനക്ക് തരാം കഴിഞ്ഞില്ലല്ലോ എന്ന വിഷമം എന്നേ വല്ലാതെ വേട്ടയാടുന്നു……”””””

അതൊന്നും എനിക്ക് പ്രശ്നമില്ല…. എനിക് എൻ്റെ അമ്മയുണ്ടല്ലോ അത് മതി…..””””””മഞ്ജു ലക്ഷ്മിയെ കെട്ടിപിടിച്ചു…

അങ്ങനെ അവനേ അവൻ്റെ വഴിക്ക് വിടാൻ ഞാൻ ഒരുക്കമല്ല…. മോൾ ഈ ഒരു തവണ മാത്രം എനിക് വേണ്ടി അവനെ സ്നേഹിക്കണം….. എനിക്ക് ഉറപ്പാണ്.. ഇത്തവണ അവൻ നിൻ്റെ സ്നേഹം തിരിച്ചറിയും …അതിന് നിങ്ങള് ഇവിടെ നിന്നാൽ ശരിയാവില്ല…. നിങ്ങളെ ഇവിടുന്ന് മാറ്റണം അവന് അവൻ്റെ ദേഷ്യതെ പുറത്ത് കാണിക്കാൻ പറ്റാത്ത സ്ഥലത്ത് എത്തിക്കണം….. ആ അത് തന്നെ മോളുടെ അനിയത്തിയുടെ കല്യാണം അല്ലെ അടുത്ത ആയ്ച്ച… അവനെ നിൻ്റെ കൂടെ നിൻ്റെ വീട്ടില് പറഞ്ഞയച്ചാൽ ചിലപ്പോ നമ്മുടെ ഈ പതദ്ദി നടക്കും…”””””

അതിന് ആദിയേട്ടൻ ഇവിടെ വരേണ്ടെ …”””””

അതൊക്കെ ഞാൻ നോക്കിക്കോളാം…നീ നിൻ്റെ ഡ്രെസ്സും അവൻ്റെയും പാക്ക് ചെയ്തു വെച്ചോ അവൻ ഇവിടെ വന്നയുടൻ നിങ്ങള് നിൻ്റെ വീട്ടിൽ പോകും…””””””. ലക്ഷ്മി എല്ലാം ഉറപ്പിച്ച മട്ടിൽ നിന്നു.. ഞാൻ വീട്ടിൽ പുസ്തകം വായിക്കുമ്പോൾ….. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നു.

ഹലോ…. ആരാ.”””

അളിയാ ഇത് ഞാനാ അജയൻ…””””””

ആരുടെ അളിയൻ…ഏത് അജയൻ….””””””

ഇത് ഞാനാണ് നിങ്ങളുടെ അളിയൻ…””””””

സോറി നിങ്ങൾക്ക് ആൾ മാറിപ്പോയി..”””””””

അച്ഛാ നമ്പർ മറിയെന്നാ തോന്നുന്നത്…… നീ ആ ഫോൺ താ…. ഹലോ..””””

ഹലോ പറയൂ…””””””

ഇത് ആദി അല്ലേ…””””