മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

അതെ…ഇത് ആരേനു….”””””

ഞാൻ മഞ്ജുവിൻ്റെ അച്ഛനാണ് സംസാരിക്കുന്നത്…..””””””

ഓ.. അച്ഛാ എന്തൊക്കെയുണ്ട് വിശേഷം….”””””

അങ്ങനെ ഒക്കെ പോകുന്നു….. മോനും അവളും അടുത്ത ആയച് തന്നെ വരില്ലേ….””””””

എനിക് മനസ്സിലായില്ല….””””””

എൻ്റെ അനിയൻ്റെ മകളുടെ കല്യാണം അടുത്ത ആയ്ച് ആണ്…മോനേടൂ പറഞ്ഞിട്ടുണ്ടെന്നാണ് മഞ്ജു പറഞത്….”””””””

ഓ…. അത്…. ഞാൻ അത് മറന്നു….””””” ഞാൻ എല്ലാം അറിഞ്ഞു എന്ന് ഒരു കള്ളം പറഞു…. എന്തിനാ വെറുതേ പ്രശ്നം വഷളാക്കുന്നത്…

നിങ്ങള് നേരത്തേ തന്നെ വരണേ…ഞങൾ എല്ലാവരും കാത്തിരിക്കും…”””””””

ഓ അതിനെന്താ……”””” എൻ്റെ പട്ടി വരും ഞാൻ മ്യുട്ട് ആകി പറഞു….

മോൻ്റെ പഠിപ്പ് ഒക്കെ എങ്ങെനെ പോകുന്നു….. ഞങൾ വീട്ടിൽ വന്നപ്പോൾ ആണ് അറിയുന്നത് മോന് എന്തോ പഠിക്കാൻ വേണ്ടി തിരുവനന്തപുരം പോയതെന്ന്….. വിരുന്നിനു വരാത്തതിനാൽ ഞങ്ങൾക്ക് പരാതി ഇല്ലാട്ടോ… നിങൾ സന്തോഷത്തോടെ ജീവിച്ചാൽ മതി ഞങ്ങൾക്ക്…”””””

നനായി പോകുന്നു അച്ഛാ…ശെരി ഞാൻ വെക്കട്ടെ..”””””

ഒക്കെ മോനേ…””””” അപ്പൊ എല്ലാവരും കൂടി എന്നെ പഠിക്കാൻ വിട്ടെകുവാണ്…. അത് അങ്ങനെ തന്നെ പോട്ടെ…ഞാൻ അത് മൈൻഡ് ആകുന്നില്ല….. അങ്ങനെ പിറ്റെ ആയ്‌ച വെള്ളിയാഴ്ച പുലർചെ എൻ്റെ ഫോണിൽ ഒരു കാൾ വന്ന്….. ഉറക്ക ചവയോടെ ഞാൻ ഫോൺ എടുത്തു….

ഹലോ…ആദി…. നീ പെട്ടെന്നു തന്നെ വീട്ടിലേക്കു വാ…””””” പാർവതി ഫോണിൽ കരഞ്ഞു കൊണ്ടാണ് പറയുന്നത്

ഞാൻ ഞെട്ടി ഉണർന്നു…. എന്താ….. പാറു.. എന്ത് പറ്റി…”””” ഞാൻ ബേജേരായി ചോയിച്ചു

എടാ അമ്മക്ക് നെഞ്ച് വേദന വന്നു…. ഇപ്പോ ഞങൾ ഹോസ്പിറ്റൽ ആണ്…. സർജറി വേണമെന്ന് തോന്നുന്നു…. എനിക് പേടിയാകുന്നു…. ഇവിടെ അച്ചനും നിൻ്റെ അളിയന്മാരും ഇല്ല അവര് കൊൽക്കത്തയിൽ തടി വാങ്ങാൻ പോയേക്കുവാ… ഞാനും മഞ്ജുവും മാത്രം ഉള്ളൂ…. രേണുവിന് ഇന്ന് നൈറ്റ് ശിഫ്റ്റാ…. രേവതി ഇപ്പൊൾ കോഴിക്കോട് ആണ്… അവളും വരുന്നുണ്ട് … എനിക്ക് ഒറ്റക്ക് പേടിയാകുന്നു…. “””””

നീ പേടിക്കാതെ ഞാൻ പെട്ടെന്നു വരാം….”””””” ഞാൻ ഫോൺ വെച്ചു

ഞാൻ നേരെ സിദ്ധാർഥ് ഏട്ടനെ വിളിച്ചു…പുള്ളീ എന്നെയും കൊണ്ട് നേരെ റെയിൽേസ്റ്റേഷനിൽ വിട്ടു…പുള്ളി എൻ്റെ കൂടെ വന്നില്ല….. ഇന്ന് പുള്ളിക്ക് രണ്ട് പേരുടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാൻ ഉണ്ടായിരിന്നു…. അത്കൊണ്ട് പുള്ളി എന്നെ മത്രം പറഞ്ഞുവിട്ടു…. ട്രെയിൻ മാഹി എത്താൻ 10 മണിക്കൂർ എടുത്തു…അത് എനിക്ക് 10 കൊല്ലം പോലെ തോന്നി…വരുന്ന സമയത്ത് ഒക്കെ പാറുവിനെ വിളിച്ച് കര്യങ്ങൾ അറിയുന്നുണ്ടായിരുന്നു……. ഞാൻ വൈകിട്ട് 3.30 ആയപ്പോൾ വീട്ടിൽ വന്നു…. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ മഞ്ജു ചെടിക്ക് വെള്ളം ഒഴിക്കുന്നു… എന്നേ കണ്ടതും അവള് സന്തോഷത്തോടെ അകത്തേക്ക് ഓടി… അത് എന്നേ വല്ലാതെ അതിശയപ്പിച്ചു….. ഞാൻ പോർച്ചിൽ നോക്കിയപ്പോ അച്ചൻ്റെ കാർ അവിടെ ഉണ്ടായിരുന്നു…. ഞാൻ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ടേബിളിന് ചുറ്റും നിന്ന് എൻ്റെ അച്ഛൻ അമ്മ.. പാറു…രേവതി…ഷാഹിദ് എല്ലാവരും എന്നെ നോക്കി ചിരിച്ചു….

അത് കണ്ടാപോ എനിക് കലി അങ്ങ് കേറി വന്നു…. ഞാൻ നേരെ പാറുവിനേ തല്ലാൻ അവളുടെ അടുത്തേയ്ക്ക് പോയി… അമ്മ എൻ്റെ മുന്നിൽ കയറി നിന്നു…. അവളെ ഒന്നും പറയണ്ട…. ഞാൻ പറഞ്ഞിട്ടാണ് അവള് നിന്നെ വിളിച്ചത്… “””””

നിങ്ങൾക്ക് ഇത് തമാശ ആയിട്ടണോ തോന്നുന്നത്…. ഞാൻ എന്തോരം ടെൻഷൻ അടിച്ചെന്നോ..”””””

നിനക്ക് എന്ന് തുടങ്ങിയതാ. ഈ സ്നേഹം എൻ്റെ സമ്മതം ഇല്ലാതെ ഈ വീട്ടിൽ നിന്നും പോവില്ലെന്ന് വാക് തന്ന നീ…. 7 മാസം മാറി നിന്നു…. എന്നെ ഒരു തവണ എങ്കിലും നീ വിളിച്ചോ…. ഇല്ല… ഞാൻ വിളിച്ചാൽ എടുക്കുമോ…അതും ഇല്ല…. പിന്നെ എന്ത് സ്നേഹം ആണ് നിനക്ക് എന്നോട് ഉളളത്..”””””

ഞാൻ എന്തിന് എന്ത് മറുപടി പറയണം എന്ന് എനിക് അറിയില്ലായിരുന്നു…. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു..

നിൻ്റെ നാവ് ഇറങ്ങി പോയോ…. ഞാൻ ചോദിച്ചതിന് ഉത്തരം താ….””””””