മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

നിന്നെ ഞങൾ അന്നേഷിച്ച് പോകാത്ത സ്ഥലനങ്ങൾ ഇല്ല……. എന്നിട്ട് നീ ഇവിടെ ഇരുന്ന് ദോശ കേറ്റുന്നോ….”””” രേണു ഫുൾ ഫയറാണ്….

ഞാൻ കോച്ച് കുട്ടിയൊന്നും അല്ല…… എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം….””””””

നീ അങ്ങനെ പറഞാൽ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുമെന്ന് കരുതിയോ…….””””””” അവള് വണ്ടിയിൽ നിന്നും ഇറങ്ങി എൻ്റെ അടുത്ത വന്നു…. ഞാൻ അവളെ മൈൻഡ് ചെയ്യാതെ തട്ടുകട ചേട്ടന് പൈസയും കൊടുത്ത് കാറിനടുതേക്ക് നടന്നു…

നീ എന്നെ അവഗണിക്കുകയാണേ……. നീ എന്നെ ഒന്ന് നോക്കിയേ…..”””””””അവള് എന്നെ പിടിച്ചു ബലമായി തിരിച്ചു….. ഏട്ടാ നോക്കിയേ …. ഇവൻ്റെ കോലം…… ഇവൻ്റെ മുട്ട് മുറിഞ്ഞിടുണ്ട്…… ഷർട്ടിലോക്കെ മൊത്തം കറയാണ് ….. കുറച്ച കീറിയിട്ടുമുണ്ട് …… എന്താടാ പറ്റിയത്…..””””” അവള് ആകെ ടെൻഷൻ അടിച്ചു എൻ്റെ തലയും കയ്യും ഒക്കെ പരിശോധിക്കാൻ നോക്കി…..

ഒക്കെ വീട്ടിൽ ചെന്നിട്ട് നോക്കാം നീ വണ്ടിയിൽ കയറു…..””””* ഞാൻ ബാക് സീറ്റിൽ കയറി ഇരുന്നു…. അവള് എൻ്റെ കൂടെ തന്നെ ഇരുന്നു…….. വീട് എത്തുന്നത് വരെ അവള് ഓരോന്ന് സംസാരിച്ചു…. ഞാൻ ഒന്നും കേട്ടതായി ഭാവിച്ചില്ല….

വീട് എത്തി ഞാൻ നേരെ കുളുമൂറിൽ കയറി…… ഒന്ന് കുളിച്ചു…. ദേഹത്ത് വെള്ളം വീണപ്പോൾ അവിടെയും ഇവിടെയും മായി …. വേദന.എടുത്തു….. പുറത്ത് കടന്നപ്പോൾ…. ഒരു ഫുൾ മെഡി കിറ്റുമായി രേണു നിൽക്കുന്നു….. എന്നെ നിർബന്ധിച്ച് അവിടെ ഇരുത്തി അവള് മരുന്ന് വെക്കാൻ തുടങ്ങി….

നീ അറിയോ… നിന്നെയോർത്ത് ഞാനും അമ്മയും നിൻ്റെ ഭാര്യയും എത്ര കരന്നെഞ്ഞ്……നീ കരുന്നത് പോലെ അല്ലടാ ആ കൂട്ടി…അവള്ക്ക് നിന്നെ ജീവനാ……അവള് നിൻ്റെ പാഴയെ കാര്യങ്ങൽ എല്ലാം….””””””

ഞാൻ അവളെ പറയുന്നതിൽ നിന്നും തടഞ്ഞു ….. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട….. നീ എന്നോട് ഒന്നും പറയണ്ട……”””””” അവള് പിന്നേ ഒന്നും മിണ്ടിയില്ല എന്നോട് മറ്റെ കാര്യം പറയാത്തതിൽ കുറെ സോറി പറഞ്ഞു…. ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നപോ…അവള് എൻ്റെ കൈ കൂട്ടിപ്പിടിച്ച് കരയാൻ തുടങ്ങി ….. കരച്ചിൽ പണ്ടെ എൻ്റെ വീക്നെസ് ആയതിനാൽ എനിക്ക് അവളെ അധികം കരയിക്കാൻ സാധിച്ചില്ല…ഞാൻ അവളെ സമാധാനിപ്പിച്ചു……. അന്ന് രാത്രി 3 മണി ആയിട്ടുണ്ട് ഞങൾ ഉറങ്ങുമ്പോൾ ….. രേണു എൻ്റെ കൂടെ കട്ടിലിലും…പാവം അളിയൻ നിലത്തും കിടന്നു… രാവിലെ പത്ത് മണിക്ക് ഞാൻ ഉണർന്നത്…. കൈ കാലുകൾക്ക് കടച്ചിൽ ഉണ്ടായിരുന്നു….. എൻ്റെ അടുത്ത് തന്നെരേണു സുഗമമായി ഉറങ്ങുന്നു…. ഞാൻ അവളെ ശല്യം ചെയ്യാതെ വാതിക്കൽ പോയി…. അവിടെ അളിയൻ പാത്രം വായനയിൽ ആയിരുന്നു…. ഗുഡ്മോർണിങ്….””””””

അളിയൻ നേരത്തേ ഉണർന്നോ…”””””

എന്ത് ചെയ്യാനാ ശീലം മാറ്റാൻ പറ്റില്ല..”””””

ചേച്ചീ എന്തിയെ ….. ഉറകമാണോ…..”””””

അതെ…… ചേട്ടാ…എനിക് ഒരു ബെഡ് വേണം പിന്നെ ഒരു സിമ്മും ഫോണും..”””””

അപ്പൊ നീ നാട്ടിൽ പോകുന്നില്ലേ….””””” പത്രം മടക്കി അയാള് എന്നെ നോക്കി

ഞാൻ അത് ഉറപ്പിച്ച കാര്യമാണ്….. അതിൽ നിന്നും എന്നെ ഇനി പിന്തിരിപ്പിക്കാൻ പറ്റില്ല…””””

എടാ അവള് വന്നത് തന്നെ നിന്നെ കൊണ്ടു പോകാനാണ്…നീ ഇങ്ങനെ പറഞാൽ എങ്ങെനെ കര്യങ്ങൾ ശരിയാവും..””””””

ഇതിൽ ഇനി കൂടൂതൽ ഒന്നും എനിക് പറയാനില്ല…”””ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു..

ഒക്കെ….. നിൻ്റെ ഇഷ്ടം പോലെ…. നമ്മുക്ക് വൈകിട്ട് പോകാം…. ആട്ടെ നിൻ്റെ മുറിവ് ഇപ്പൊ ഒക്കേയല്ലെ….. ഒരു ഇൻഫെക്ഷൻ ഇൻജക്ഷൻ അടിക്കണം.. പിന്നെ ആൻ്റീ ബയോടിക് കൂടി കഴിക്കണം….”””””

ആ…. വേദന കുയപമില്ല…മരുന്നിൻ്റെ കാര്യം നമുക്ക് വേണ്ടത് പോലെ ചെയ്യാം…”””””

ഹേ….. രാവിലെ തന്നെ അളിയന്മാർ തമ്മിലെന്താ കാര്യമായ ചർച്ച…””””” രേണു അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു…

ഞങൾ ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കുകയായിരുന്നു….. നീ ഫുഡ് ഉണ്ടാകേണ്ട ഞാൻ ഓൺലൈൻ ഓർഡർ ചെയ്തത് അടുക്കളയിൽ ഉണ്ട്…. നീ അത് വിലമ്പ് നമ്മുക്ക് കഴിക്കാം ..””””””