മന്ദാരക്കനവ് – 2 2

 

“ഏയ് അതൊന്നും സാരമില്ലന്നേ…പിന്നെ ഉച്ചക്ക് ഊണ് ഇവിടുന്ന് കഴിക്കാമായിരുന്നല്ലോ ആര്യാ…”

 

“അത് സാരമില്ല ചേട്ടത്തി…എപ്പോഴും ചേട്ടത്തിയെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ലല്ലോ ഹഹ…”

 

“എന്തോന്ന് ബുദ്ധിമുട്ട്…ആര്യൻ അങ്ങനെ ഒന്നും വിചാരിക്കേണ്ട കാര്യം ഇല്ലാന്ന്…ആര്യനെ രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടായി…ഇനി ഇവിടുത്തുകാരൻ തന്നെയാണെന്ന് അങ്ങ് കൂട്ടിക്കോ.”

 

“അങ്ങനെ കേൾക്കുന്നത് തന്നെ വലിയ സന്തോഷം ചേട്ടത്തി…ആ ചേട്ടത്തി പിന്നെ ഞാൻ വന്നതേ ഇത് ചോദിക്കാനും പിന്നെ ചേട്ടത്തീടെ ബ്ലൗസിൻ്റെ കാര്യം പറയാനും കൂടിയിട്ടാ…അത് ചോദിച്ചിരുന്നു ശാലിനി ചേച്ചി…രണ്ടാഴ്ചക്കുള്ളിൽ തരാമെന്നാ സുഹറ ഇത്ത പറഞ്ഞത്.”

 

“ആണോ…അപ്പോ ആര്യൻ തന്നെ അത് പോസ്റ്റോഫീസിൽ പോകുമ്പോ ഒരു ദിവസം വാങ്ങിക്കൊണ്ട് തരേണ്ടി വരും.”

 

“അതിനെതാ ചേട്ടത്തി ഞാൻ വാങ്ങിക്കൊണ്ട് തരാം…എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതിന് പകരം ഞാൻ ഇതെങ്കിലും ചെയ്യണ്ടേ ഹഹ…”

 

“ഹാ അങ്ങനെ ഇത് കൊണ്ടൊന്നും പകരം ആവില്ല ഞാൻ ഇനിയും ആവശ്യങ്ങൾ പറയും ഹഹഹ…”

 

“ഓ ചേട്ടത്തി എന്ത് വേണേലും പറഞ്ഞോ ഹഹ.” മോളി അത് അർത്ഥം വച്ച് പറഞ്ഞപോലെ ആര്യന് തോന്നിയെങ്കിലും ഉറപ്പിക്കാൻ വയ്യാത്തത്തുകൊണ്ട് ആര്യൻ സാധാരണ മറുപടി കൊടുക്കുന്നതുപോലെ തന്നെ അതിനും മറുപടി നൽകി.

 

“ഹാ അത് കേട്ടാൽ മതി.”

 

“എങ്കിൽ ഞാൻ പൊയ്ക്കോട്ടേ ചേട്ടത്തി. നേരെ പോയി ഊണും കഴിച്ച് സൈക്കിളും വാങ്ങി ഇങ്ങു വരാം.”

 

“എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ആര്യാ ശരി എന്നാൽ.”

 

“ഹാ ശരി ഏട്ടത്തി.”

 

ആര്യൻ മോളിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ കടയിലേക്ക് പോയി.

 

കടയിൽ ചെന്ന ആര്യൻ അവിടെ എങ്ങും ആരെയും കാണാഞ്ഞതുകൊണ്ട് കുട്ടച്ചോ എന്ന് വിളിച്ചുകൊണ്ട് അവിടെ കിടന്ന ഒരു ബെഞ്ചിലേക്ക് ഇരുന്നു. ആരുടെയോ വിളി കേട്ട ചന്ദ്രിക അകത്ത് നിന്നും അവിടേക്ക് വന്നു.

 

“ആഹാ നീ എന്താ ഇത്ര നേരത്തെ ഊണിനുള്ളത് പാകം ആവുന്നതെ ഒള്ളൂ.”

 

“പയ്യെ മതി ധൃതി ഇല്ല…അപ്പുറത്തെ സൈക്കിൾ കടയിലെ ആള് തോമാച്ചൻ പറഞ്ഞതനുസരിച്ച് എനിക്കൊരു സൈക്കിൾ എടുത്ത് തരാൻ ഉച്ചക്ക് എത്തും എന്ന് പറഞ്ഞു. എപ്പോഴാ അയാള് കൃത്യമായി വരുക എന്ന് അറിയാത്തതുകൊണ്ട് ഇച്ചിരി നേരത്തെ ഇങ്ങു പോന്നന്നേ ഉള്ളൂ.”

 

“ആഹാ അതുശരി.”

 

“കുട്ടച്ചൻ എവിടെ ചേച്ചി?”

 

“അകത്തുണ്ട് ആഹാരം ഉണ്ടാക്കുന്നു.”

 

“ആഹാ കുട്ടച്ചന് ആണോ ഊണിൻ്റെ ജോലി?”

 

“അങ്ങനെ ഇന്ന ആൾക്കെന്നൊന്നും ഇല്ല പറ്റുന്ന പോലോക്കെ രണ്ടു പേരും കൂടി ഉണ്ടാക്കും.”

 

“അത് ശരി.”

 

“നീ ഇവിടിരിക്കാതെ വാ അങ്ങോട്ട് അവിടെ പോയി ഇരിക്കാം.”

 

“ഹാ ആയിക്കോട്ടെ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചന്ദ്രികയുടെ പിറകെ അവിടെ നിന്നും അകത്തേക്കുള്ള ഒരു ചെറിയ വാതിലിൽ കൂടി ഉള്ളിലേക്ക് കയറി.

 

“ഹാ വാ വാ ഞാൻ കേട്ടു എല്ലാം.” അടുക്കളയിലേക്ക് കയറിയ ആര്യനെ കണ്ട് കുട്ടച്ചൻ പറഞ്ഞു.

 

“ഹാ പണിയിലാണോ?”

 

“അതേ…വിശപ്പായോ?”

 

“ഏയ് ഇല്ല കുട്ടച്ചാ.”

 

“ഞായറാഴ്ച അങ്ങനെ ഊണ് കഴിക്കാൻ ഒന്നും ആരും ഓർഡർ തരാറില്ല അതുകൊണ്ടുതന്നെ പൊതുവേ ഞങ്ങൾ കുറച്ച് താമസിച്ചാണ് കറികൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സത്യം പറഞ്ഞാൽ ആര്യൻ ഊണ് പറഞ്ഞിരുന്ന കാര്യം ഞാൻ അങ്ങ് മറന്നു. പിന്നെയാ ഓർത്തത് പെട്ടെന്ന്. അതുകൊണ്ടാ കേട്ടോ താമസിച്ചത്. ഇപ്പൊ റെഡി ആകും ദാ കഴിഞ്ഞു.”

 

“ഏയ് അത് സാരമില്ല കുട്ടച്ച പയ്യെ മതി എനിക്കൊരു വിശപ്പുമില്ല ധൃതിയുമില്ല.”

 

ആര്യൻ അവിടെ എല്ലാം ഒന്ന് നല്ല പോലെ നോക്കി. കടമുറിയിൽ നിന്നും വാതിലിലൂടെ ഇറങ്ങുന്നത് അടുക്കളയിലേക്കാണ്. അവിടെ ചായ കാപ്പി ഊണ് പലഹാരങ്ങൾ തുടങ്ങിയ എല്ലാ വിധ ഭക്ഷണ പദാർത്ഥങ്ങളും ഉണ്ടാക്കാൻ വേണ്ടി ഉള്ള സജ്ജീകരണങ്ങൾ ഉണ്ട്. അവിടെ തന്നെ ഒരു പഴയ പ്ലാസ്റ്റിക് നിവാർ കൊണ്ടുള്ള കിടക്കയും ഭിത്തിയോട് ചേർത്ത് ഒരു വശത്തായി ഇട്ടിരുന്നു. വലതു വശത്തുള്ള വാതിലിൽ കൂടി അകത്തേക്ക് ഒരു ചെറിയ മുറിയിൽ പ്രവേശിക്കും. ആര്യൻ അവിടെ നിന്നുകൊണ്ട് അതിനുള്ളിൽ എല്ലാം ഒന്ന് നോക്കി. അതിനകത്തും ഒരു കിടക്ക കിടപ്പുണ്ട്. ചന്ദ്രിക ചേച്ചി അവിടെയും കുട്ടച്ചൻ അടുക്കളയിലും ആയിരിക്കാം കിടക്കുന്നത് എന്ന് ആര്യൻ ഊഹിച്ചു. ഇടതു വശത്ത് അടുക്കളയിൽ നിന്നും പുറത്തേക്കും കുളിമുറിയിലേക്കും കടക്കാൻ ഉള്ള മറ്റൊരു വാതിലും. അതിലൂടെ തന്നെ ഇറങ്ങി വഴിയിലേക്ക് കടക്കാനും പറ്റും.

Leave a Reply

Your email address will not be published. Required fields are marked *