മന്ദാരക്കനവ് – 5അടിപൊളി  

 

“ഞാൻ താഴേക്ക് പോയി ഒന്ന് നോക്കിയിട്ട് വരാം…എന്നിട്ട് ഇറങ്ങിയാൽ മതി…”

 

“മ്മ്…”

 

മോളി തറയിൽ കിടന്ന അവളുടെ പാൻ്റി എടുത്ത് സാരിത്തുമ്പിൽ പൊതിഞ്ഞുകൊണ്ട് താഴേക്ക് പോയി. പാൻ്റി കുളിമുറിയിലേക്ക് ഇട്ടിട്ട് മറിയാമ്മ എവിടെയാണെന്ന് നോക്കിയ ശേഷം ഡൈനിങ് ഹാളിൽ ഇരിക്കുന്ന അവരോട് കുളിക്കാൻ കുറച്ച് ചൂട് വെള്ളം ഉണ്ടാക്കാൻ പറഞ്ഞിട്ട് മോളി തിരിച്ച് മുകളിലേക്ക് കയറി.

 

മോളി ആര്യനെ കൈ കാണിച്ച് പുറത്തേക്ക് ഇറങ്ങിക്കോളാൻ പറഞ്ഞു. ഇറങ്ങുന്ന വഴിയിൽ മോളി അവനെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. താഴെ എത്തിയ ശേഷം മോളി അവനോട് വീണ്ടും ആംഗ്യത്തിലൂടെ പൊയ്ക്കോ എന്ന് പറഞ്ഞുകൊണ്ട് വാതിൽ മെല്ലെ തുറന്നു. ആര്യൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി അവൻ്റെ ചെരുപ്പിട്ടുകൊണ്ട് ഗേറ്റ് കടന്നു വീട്ടിലേക്ക് കയറി. മോളി വാതിലടച്ച് കുളിമുറിയിലേക്കും.

 

വീട്ടിലെത്തിയ ആര്യൻ ഉടനെ തന്നെ ഒന്നുകൂടി മേലുകഴുകാൻ കയറി. ആര്യൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഹാളിൽ നിന്നും ഒരു വിളി കേട്ടപോലെ തോന്നി. അവൻ പൈപ്പ് ഓഫ് ആക്കി കാത് കൂർപ്പിച്ചു.

 

“ടാ…നീ കുളിക്കുവാണോ?”

 

വിളി കേട്ടത് തോന്നൽ അല്ലായിരുന്നു എന്ന് ശാലിനിയുടെ ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി. താൻ വാതിൽ കുറ്റിയിട്ടുരുന്നില്ല എന്ന് ആര്യൻ തിരിച്ചറിഞ്ഞു.

 

“ആണ് ചേച്ചി…ഞാൻ മേല് കഴുകുവാണ്…”

 

“വീട് തുറന്നിട്ടിട്ടാണോ കുളിക്കാൻ കയറുന്നത്…ഞാൻ ഒന്ന് തട്ടിയപ്പോഴേക്കും വാതില് തുറന്നു അതാ കയറിയത്…”

 

“അത് കുഴപ്പമില്ല ചേച്ചീ…എന്താ കാര്യം…പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്…”

 

“നീ ഇന്നലെ പോയപ്പോൾ പുസ്തകം എടുത്തില്ലല്ലോ ഞാൻ അത് കൊണ്ടുവന്നിട്ടുണ്ട്…പകരം വേറെ ഒരു പുസ്തകം കൂടി വേണം…നീ ഇപ്പോ ഇറങ്ങുമോ…അമ്മ വിളക്ക് കത്തിക്കുന്നതിന് മുന്നേ എനിക്ക് ചെല്ലണം…”

 

“അതിനെന്താ…എന്നെ നോക്കണ്ടാ…കൊണ്ടുവന്ന പുസ്തകം മേശയിൽ വെച്ചിട്ട് ചേച്ചി തന്നെ ഇഷ്ടമുള്ളത് നോക്കി ഒരെണ്ണം എടുത്തോ…”

 

“ഹാ ശരി…”

 

ശാലിനി അവൻ്റെ മുറിയിലേക്ക് കയറി പഴയ പുസ്തകം മേശയിൽ വച്ചു. അതിന് ശേഷം അവിടിരുന്ന പുസ്തകങ്ങളിൽ ചിലതിൽ പെട്ടെന്ന് കണ്ണോടിച്ച് നോക്കി. ഒരുപാട് നേരം നോക്കി നിന്ന് ഒരെണ്ണം എടുക്കാൻ സമയം ഇല്ലാഞ്ഞതിനാൽ ശാലിനി അവിടെ ഇരുന്ന പുസ്തകങ്ങളിൽ ഒരെണ്ണം എടുത്ത് “ഇതെങ്കിൽ ഇത്” എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് വന്നു.

 

“ടാ ഞാൻ ഒരെണ്ണം എടുത്തിട്ടുണ്ട്…പോവാ കേട്ടോ…നിൽക്കാൻ സമയമില്ല…”

 

“ശരി ചേച്ചീ…പോകുമ്പോ വാതില് ചാരിയേക്കേ…”

 

“ആടാ…”

 

ശാലിനി വാതിൽ ചാരി അവളുടെ വീട്ടിലേക്ക് പോയി. അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ആര്യൻ കുളി കഴിഞ്ഞിറങ്ങി മുറിയിലെത്തി വേഷം മാറി. ശാലിനി കൊണ്ടുവച്ച പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ മുകളിൽ വച്ചിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തിരിഞ്ഞു. പെട്ടെന്ന് എന്തോ ഓർത്ത പോലെ ആര്യൻ വേഗം തിരിഞ്ഞ് “ദി കമ്പനി ഓഫ് വുമെൺ” എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പ് അവൻ്റെ മേശപ്പുറത്ത് തിരഞ്ഞു. അവൻ മറ്റു പുസ്തകങ്ങളെല്ലാം എടുത്ത് ഓരോന്നും മാറി മാറി അതിൻ്റെ ഇടയിലും മേശയുടെ ഉള്ളിലും എല്ലാം നോക്കിയെങ്കിലും അത് അവിടെ എങ്ങും കണ്ടില്ല. താൻ ഏത് പുസ്തകം ശാലിനി കാണരുതെന്ന് വിചാരിച്ചോ ആ പുസ്തകം തന്നെയാണ് അവൾ കൃത്യമായി എടുത്തോണ്ട് പോയിരിക്കുന്നതെന്ന സത്യം ആര്യൻ തിരിച്ചറിഞ്ഞു.

 

(തുടരും…)

 

__________________________________

 

പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ എനിക്ക് തന്ന പിന്തുണയും അഭിപ്രായങ്ങളും സ്നേഹവും ഞാൻ വിചാരിച്ചതിലും എത്രയോ കൂടുതൽ ആയിരുന്നു. അതുകൊണ്ട് ഈ ഭാഗത്തിനും അതുപോലെ തന്നെ പിന്തുണ തരണം എന്ന് ഞാൻ ഒരിക്കലും വാശി പിടിക്കില്ല. വായിച്ചിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അറിയിക്കുക സ്നേഹം(❤️) നൽകുക. എന്തെങ്കിലും പോരായ്മകളും നിർദേശങ്ങളും ഉണ്ടെങ്കിൽ അതും അഭിപ്രായങ്ങളായി എഴുതി അറിയിക്കുക. അടുത്ത ഭാഗത്തിൽ വീണ്ടും കാണാം.

 

AEGON TARGARYEN.

Leave a Reply

Your email address will not be published. Required fields are marked *