മന്ദാരക്കനവ് – 9അടിപൊളി  

 

“ഓ അത് ശരിയാണല്ലോ…ഞാൻ അതോർത്തില്ല…” ആര്യൻ കാപ്പി കുടിച്ചുകൊണ്ട് തന്നെ പറഞ്ഞു.

 

“കാപ്പി എങ്ങനുണ്ട്…?” ലിയ ചോദിച്ചു.

 

“ഉം കൊള്ളാം…പക്ഷേ ഇനിയുള്ളതെല്ലാം ഞാൻ ഉണ്ടാക്കിക്കോളാം ചേച്ചി ഒരുപാട് കഷ്ടപ്പെടണ്ട…” ആര്യൻ ഒന്ന് പുഞ്ചിരിച്ചു.

 

“എനിക്കൊരു കഷ്ടപ്പാടുമില്ല…” ലിയ ഉടൻ മറുപടി നൽകി.

 

“ഹാ എങ്കിൽ ആയിക്കോ…അവസാനം ഞാൻ ഇവിടുത്തെ പണി എല്ലാം ചെയ്യിപ്പിച്ചു എന്ന് പറയരുത്…” ആര്യൻ ചിരിച്ചു.

 

“അതോർത്ത് നീ പേടിക്കണ്ട…”

 

“ഉം…ചേച്ചി കുളിച്ചോ ഇല്ലല്ലോ…?”

 

“ഇല്ലെടാ…”

 

“കുളത്തിലേക്ക് വരുന്നുണ്ടോ?”

 

“നീ കുളത്തിൽ പോയാണോ എന്നും കുളിക്കുന്നത്…?”

 

“അതേ…രാവിലെ മന്ദാരക്കുളത്തിൽ കുളിക്കുമ്പോ കിട്ടുന്ന ഒരു ഊർജം ചെറുതല്ല…” ആര്യൻ ആവേശത്തോടെ പറഞ്ഞു.

 

“കാണുമ്പോൾ തന്നെ എന്തൊരു ഉന്മേഷം തോന്നും നമ്മൾക്ക്…പിന്നെ കുളിക്കുമ്പോൾ കിട്ടുന്ന ഊർജത്തിൻ്റെ കാര്യം പറയണോ…?” ലിയ ചോദിച്ചു.

 

“അതേ…”

 

“എനിക്ക് അവിടെ പോയി കുളിക്കണം എന്ന് ആഗ്രഹമൊക്കെയുണ്ടടാ പക്ഷേ എനിക്കൊരു ചമ്മലാ…പിന്നെ എനിക്ക് നീന്താനും അറിയില്ല…” ലിയ നിരാശയോടെ പറഞ്ഞു.

 

“അതിനിപ്പോ നീന്താൻ അറിയണമെന്നൊന്നുമില്ല…പിന്നെ ചമ്മലെന്തിനാ…?” ആര്യൻ കാപ്പി കുടിച്ച ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.

 

“ഒന്നാമത് ഞാനീ നാട്ടുകാരി അല്ലല്ലോടാ…പിന്നെ ഞാൻ അങ്ങനെ കുളത്തിലൊന്നും പോയി കുളിച്ചിട്ടില്ല…അതുകൊണ്ടുള്ള ഒരു ചമ്മൽ…”

 

“അതിപ്പോ ഞാനും ഈ നാട്ടുകാരൻ അല്ലല്ലോ…?” ആര്യൻ ചിരിച്ചു.

 

“നിന്നെപ്പോലെയാണോ ഞാൻ…നീ പിന്നെ ഇപ്പൊ ഇവിടുത്തുകാരൻ ആണല്ലോ…!” ലിയ അവനെ ഒന്ന് പൊക്കുന്ന രീതിയിൽ പറഞ്ഞു.

 

“ഓഹോ…എന്തായാലും അടുത്ത തവണ ഇവിടെ നിൽക്കുമ്പോൾ ഞാൻ കൊണ്ടുപോകാം…ചമ്മൽ വരാതിരിക്കാൻ നമുക്ക് രാത്രിയിൽ പോകാം എന്താ…?” ആര്യൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.

 

“അതുശരി…ഞാൻ ഇനിയും ഇവിടെ നിൽക്കുമെന്ന് നീ അങ്ങ് തീരുമാനിച്ചോ…?” ലിയ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു.

 

“പിന്നില്ലാതെ…നമ്മൾക്ക് ഇനിയും രാത്രി കഥകൾ പറയണ്ടേ…എന്താ ഇന്നലെക്കൊണ്ട് ചേച്ചീടെ കഥകൾ പറയാനുള്ള കൊതി തീർന്നോ…?” ആര്യൻ കൈലി മടക്കിക്കുത്തി.

 

“അതീ ജന്മത്തിൽ തീരുമെന്ന് തോന്നുന്നില്ല…” ലിയ മന്ദഹസിച്ചു.

 

“ഹാ അതാ പറഞ്ഞത്…എനിക്കിനിയും കേൾക്കണം ഇന്നലത്തെ പോലെ…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

 

“ഉം…” ലിയ സ്നേഹത്തോടെ അവൻ്റെ കണ്ണിലേക്ക് നോക്കി തലകുലുക്കി.

 

“പക്ഷേ ഇനി ഇവിടെ നിൽക്കാൻ എന്തെങ്കിലും കാരണം വേണ്ടേ…വീട്ടിൽ ഞാൻ എന്ത് പറയും…?” ഉടൻ തന്നെ ലിയ ചോദിച്ചു.

 

അതിൽ നിന്നും അവൾക്കും ഇവിടെ ഇനിയും നിൽക്കാൻ താൽപര്യം ഉണ്ടെന്ന് ആര്യന് മനസ്സിലായി.

 

“അത് പ്രശ്നമില്ല…ബസ്സ് പിന്നെയും ബ്രേക്ക് ഡൗൺ ആയെന്നങ്ങ് പറയണം…ബസ്സല്ലേ, ഒരു തവണയെ കേടാകൂ എന്ന് നിർബന്ധം ഒന്നുമില്ലല്ലോ…” ആര്യൻ ചിരിച്ചു.

 

“ഉം ഉവ്വാ…” ലിയയും അവൻ്റെയൊപ്പം ചിരിച്ചു.

 

“അപ്പോ ചേച്ചി വരുന്നില്ലല്ലോ…ഞാൻ പോയിട്ട് വരട്ടേ എങ്കിൽ…?” ആര്യൻ മുറിക്ക് പുറത്തേക്ക് നടന്നു.

 

“പെട്ടെന്ന് വരുമോ…ഇന്ന് പോണമെന്ന് നിനക്ക് നിർബന്ധമുണ്ടോ…?” ലിയയും അവനൊപ്പം നടന്നുകൊണ്ട് തന്നെ ചോദിച്ചു.

 

“അങ്ങനെ ചോദിച്ചാൽ…എന്താ ചേച്ചിക്ക് ഒറ്റയ്ക്ക് ഇവിടെ നിൽക്കാൻ പേടിയുണ്ടോ…?”

 

“പേടി ഉണ്ടായിട്ടില്ല…നീ കൂടെ ഉണ്ടെങ്കിൽ ഒരു രസമാ…പോയിട്ട് വരുന്നത് വരെ ഞാൻ ഇവിടെ ബോറടിച്ച് നിൽക്കണ്ടേ…?” ലിയ പറഞ്ഞു.

 

“അതേ…ഇവിടെ കുളിച്ചാലും ഞാൻ ഒറ്റയ്ക്കേ കുളിക്കൂ…അല്ലാതെ ചേച്ചിടെ കൂടെ കുളിക്കില്ല…” ആര്യൻ അതും പറഞ്ഞ് ചിരിച്ചു.

 

“പോടാ അവിടുന്ന്…ഞാൻ അതല്ല പറഞ്ഞത്…” ലിയ അവൻ്റെ തോളിൽ ചെറുതായി അടിച്ചിട്ട് ചിരിയോടെ തന്നെ പറഞ്ഞു.

 

“ഞാൻ തമാശ പറഞ്ഞതാ…എങ്കിൽ പിന്നെ ഇന്ന് പോണില്ല…ഇനി ഞാൻ ഇല്ലാഞ്ഞിട്ട് ഇവിടെ ഇരുന്ന് ബോറടിക്കണ്ട…” ആര്യൻ പറഞ്ഞു.

 

“സന്തോഷം…” വീണ്ടും ഒരു പുഞ്ചിരിയോടെ ലിയ പറഞ്ഞു.

 

“ഞാൻ എങ്കിൽ ശാലിനി ചേച്ചിയോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് വരാം ചേച്ചീ…ഇല്ലെങ്കിൽ എന്നെയും നോക്കി ഇരിക്കും…”

 

“ആഹാ നിങ്ങളൊന്നിച്ചാണോ…”

 

“കുളിക്കുന്നതെന്നാണോ…?” ലിയ പറഞ്ഞുതീരും മുൻപേ ആര്യൻ ഇടയിൽ കയറി ചോദിച്ചു.

 

“പോടാ ചെക്കാ…നിങ്ങളൊന്നിച്ചാണോ പോകുന്നതെന്ന്…?” ലിയ ചിരി നിയന്ത്രിക്കാൻ പാടുപെടുകായിരുന്നു.

 

“അതേ…ഞാൻ പോയി പറഞ്ഞിട്ട് ഉടനെ വരാം…” ലിയയോട് പറഞ്ഞിട്ട് ആര്യൻ ശാലിനിയുടെ വീട്ടിലേക്ക് പോയി.

 

ആര്യൻ വാതിലിൽ മുട്ടി അധികം താമസിക്കാതെ തന്നെ ശാലിനി അവനെ പ്രതീക്ഷിച്ചിരുന്നത് പോലെ വന്ന് വാതിൽ തുറന്നു.

 

“വന്നോ…എന്തിയേടാ…?” അവനെ കണ്ടതും ശാലിനി പതിഞ്ഞ താളത്തിൽ ചോദിച്ചു.

 

“എന്ത്…?”

 

“കുന്തം…എൻ്റെ ഷഡ്ഡി എന്തിയെന്ന്…?” ശാലിനി വ്യക്തമാക്കി.

 

“ഓ അതോ…അത് ഞാൻ തരാം…” ആര്യൻ പുഞ്ചിരിച്ചു.

 

“എപ്പോ തരാമെന്ന്?…നീയല്ലേ പറഞ്ഞത് ഇന്ന് തരാമെന്ന്…?” പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും ശാലിനിയുടെ ആ ശബ്ദത്തിനും ഒരു കാഠിന്യം ഉണ്ടായിരുന്നു.

 

“അതിന് ഇന്നത്തെ ദിവസം കഴിഞ്ഞില്ലല്ലോ ഒന്നടങ്ങ്…ഞാനിപ്പോ വന്നത് വേറൊരു കാര്യം പറയാനാ…” ആര്യൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

 

“എന്ത് കാര്യം…?”

 

“ഞാൻ ഇന്ന് കുളത്തിലേക്ക് വരുന്നില്ല…ചേച്ചി എന്നെ നോക്കി നിൽക്കണ്ട എന്ന് പറയാൻ വന്നതാ…” ആര്യൻ പറഞ്ഞു.

 

“ഓ ലിയ ചേച്ചിക്ക് കൂട്ടിരിക്കണമായിരിക്കും…?” ശാലിനി പരിഹാസ്യ രൂപേണ പറഞ്ഞു.

 

“അത് ശരി ഇന്നലെ വലിയ സ്നേഹ പ്രകടനമൊക്കെ കാണിച്ചിട്ട് ഇന്ന് വീണ്ടും ആ പാവത്തിനെ പുച്ഛിക്കുന്നോ…?” ആര്യൻ അതിശയത്തോടെ ചോദിച്ചു.

 

“അതിന് ചേച്ചിയെ ആര് പുച്ഛിച്ചു…ഞാൻ നിന്നെയാ പുച്ഛിച്ചത്…” ശാലിനി ചിറി കോട്ടി.

 

“ഓഹോ…ഹാ എങ്കിൽ ശരി ഞാൻ ഇത് പറയാൻ വന്നന്നേയുള്ളൂ…” ആര്യൻ ഒരു സാ മട്ടിൽ പറഞ്ഞു.

 

“ഓ പിന്നേ നീ ഇത് വന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്ന് കുളിക്കില്ലായിരുന്നു…ഒന്ന് പോടാ ചെക്കാ…” ശാലിനി അവനെ കളിയാക്കി.

 

“രാവിലെ തന്നെ ഫയറിലാണല്ലോ…വെള്ളത്തിൽ പോയി ഒന്ന് മുങ്ങിയിട്ട് വാ എന്തായാലും…ഈ തീ അണയട്ടെ…ഞാൻ പോവാ വൈകിട്ട് കാണാം…” ആര്യൻ പറഞ്ഞിട്ട് തിരികെ പോകാൻ നടന്നു.

 

“വരുമ്പോ കൊണ്ടുവന്നില്ലെങ്കിലാ…” ശാലിനി വീണ്ടും ശബ്ദം കടുപ്പിച്ച് പതിയെ പറഞ്ഞു.