“ഈ മുതുക്കനെ നോക്കാൻ വേണ്ടി എൻ്റെ കുഞ്ഞിനെ അവരെ ഏൽപ്പിച്ചിട്ട് ഞാൻ ഇവിടെ വന്ന് നിൽക്കണം അല്ലേ…?” ലിയ അവൻ്റെ തലയിൽ ചെറുതായി ഒന്ന് കൊട്ടിയ ശേഷം വീണ്ടും തലോടൽ തുടർന്നു.
“ഞാനും കുഞ്ഞല്ലേ…!” ആര്യൻ കൊഞ്ചി.
“ഉം…നീ കുഞ്ഞുങ്ങളെക്കാളും കഷ്ടമാ…ഇള്ളാക്കുഞ്ഞല്ലേ…” അവൾ വീണ്ടും ചിരിച്ചു. ഒപ്പം ആര്യനും.
“അതേ നാളെ രാവിലെ വരെ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ…?” ലിയ അവനോട് ചോദിച്ചു.
“ചേച്ചീടെ വയറ് നല്ല പഞ്ഞിമെത്ത പോലെ…ഇങ്ങനെ മുഖം അമർത്തി ഇരിക്കാൻ നല്ല സുഖം…” ആര്യൻ മുഖം ഉയർത്താതെ തന്നെ പറഞ്ഞു.
“സുഖം പിടിച്ചിരിക്കുവാണോ ചെക്കാ…മതി സുഖിച്ചത്…” ലിയ അവൻ്റെ തലയിൽ നിന്നും കൈ മാറ്റി പറഞ്ഞു.
“മ്മ്ച്…കുറച്ച് നേരം കൂടി…കൈ തലയിൽ തന്നെ വെച്ച് മുടി തഴുക്…” ആര്യൻ ലിയയെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ അഴിച്ച് അവളുടെ കൈയിൽ പിടിച്ച് അവൻ്റെ തലയിൽ കൊണ്ടുപോയി വെച്ചു. ശേഷം അവൻ കൈകൾ എടുത്ത് അവളെ വീണ്ടും ചുറ്റി.
ലിയ ചെറുതായി ഒന്ന് ഞെട്ടി. കാരണം ആര്യൻ കൈകൾ തിരികെ കൊണ്ടുപോയി ചുറ്റിപ്പിടിച്ചത് മുൻപത്തേതിലും താഴെയാണ്. അതായത് അവൻ്റെ ഇടതു കൈ അവളുടെ നട്ടെല്ലിന് താഴെ ആയിട്ടും അതിനു താഴെയായി വലതുകൈ അവളുടെ നിതംബത്തിന് മുകളിലായും. എന്നാൽ ആര്യൻ ഇത് ശ്രദ്ധിച്ചിരുന്നില്ല. അവൻ ലിയയുടെ മൃദുലമായ വയറിന് മുകളിൽ മുഖം ചേർത്ത് കണ്ണുകളടച്ച് ഒരു കൊച്ച് കുട്ടിയെപ്പോലെ സുഖിച്ചിരിപ്പായിരുന്നു. ലിയ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവളിലെ ആ ഞെട്ടൽ ഉടനെ തന്നെ മാറി അതൊരു സുഖമുള്ള സ്പർശനമായി തോന്നി. അവൾ അവൻ്റെ തലയിലൂടെ വീണ്ടും തഴുകാൻ തുടങ്ങി.
ആര്യൻ കണ്ണുകളടച്ച് ലയിച്ച് ഇരിക്കുകയാണ്. അവൻ്റെ കൈകളോ വിരലുകളോ ഒന്ന് ചെറുതായി പോലും ചലിക്കാഞ്ഞതിൽ നിന്നും അവൻ മറ്റൊരു ഉദ്ദേശ്യത്തോടെയും അല്ല, അറിയാതെ തന്നെ കൈകൾ അവിടെ വെച്ചതാണെന്ന് ലിയക്ക് മനസ്സിലായി. പക്ഷേ ഉള്ളിലെവിടെയോ തൻ്റെ വിരലുകൾ ആര്യൻ്റെ മുടിയിഴകളിലൂടെ ഇഴയുന്നത് പോലെ ആര്യൻ്റെ വിരലുകൾ തൻ്റെ അരക്കെട്ടിലൂടെയും നിതംബത്തിലൂടെയും ഇഴഞ്ഞിരുന്നൂവെങ്കിൽ എന്ന് ലിയ ആഗ്രഹിച്ചുപോയി.
“മ്മ്…മതി…ഇനി ഇങ്ങനെ ഇരുന്നാൽ ഞാൻ ഇവിടിരുന്ന് തന്നെ ഉറങ്ങിപ്പോകും…” കുറച്ച് സമയങ്ങൾക്ക് ശേഷം ആര്യൻ തന്നെ ആ ഇരുപ്പ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ…ആരാ ഉറങ്ങണ്ടാന്ന് പറഞ്ഞത്…?” ലിയ ചോദിച്ചു.
“അത് ശരി…ഇപ്പോ അങ്ങനായോ…ഇനി ഏതായാലും ഞാൻ പോയി കട്ടിലിൽ കിടന്ന് ഉറങ്ങിക്കോളാം…” ആര്യൻ ചിരിച്ചു.
“ഇത്ര നേരത്തേ കിടക്കുമോ നീ…സമയം ഒമ്പതര ആകുന്നല്ലെ ഉള്ളൂ…” ലിയ ഫോണിലേക്ക് സമയം നോക്കി ചോദിച്ചു.
“അങ്ങനെ കിടക്കാൻ ഒരു കൃത്യ സമയം ഒന്നുമില്ല…ഉറക്കം വരുമ്പോൾ കിടക്കും അത്രതന്നെ…” ആര്യൻ കസേരയിൽ നിന്നും എഴുന്നേറ്റു.
“ഉം…”
“ചേച്ചി എപ്പോഴാ കിടക്കുന്നത്…?”
“ഞാൻ പത്ത് പത്തര ഒക്കെ ആകുമ്പോൾ…”
“മ്മ്…മോൻ ചേച്ചീടെ കൂടെയാണോ കിടക്കുന്നത്…?”
“അതേടാ…എന്തേ…?”
“ഏയ് ചോദിച്ചതാ…?”
“എന്താ ഈ മോന് കൂടെ കിടക്കാൻ വേണ്ടി ആണോ…?” ലിയ ചിരി കടിച്ചുപിടിച്ച് തെല്ലൊരു നാണത്തോടെ ചോദിച്ചു.
“ശ്ശേ…ഈ ചേച്ചി…ചേച്ചീടെ കൂടെയാണ് കിടപ്പെങ്കിൽ അവനിന്ന് അമ്മയില്ലാതെ കിടക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ചോദിച്ചതാ…” ആര്യൻ ചോദ്യത്തിൻ്റെ കാരണം വ്യക്തമാക്കി.
“ഓ അതായിരുന്നോ…ഇടയ്ക്കൊക്കെ അവൻ അമ്മൂമ്മേടെയും അപ്പൂപ്പൻ്റെയും കൂടെ പോയി കിടക്കുന്നതാടാ…അതുകൊണ്ട് വലിയ പ്രയാസം കാണില്ല…” ലിയ മുഖത്തുണ്ടായി ചമ്മൽ മറച്ചുകൊണ്ട് മറുപടി നൽകി.
“ഹാ അത് നന്നായി…ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാമേ ചേച്ചീ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കുളിമുറിയിലേക്ക് കയറി.
ആര്യൻ അകത്ത് കയറി കതകടച്ചതും ലിയ “ഛേ…” എന്ന് പറഞ്ഞുകൊണ്ട് ഒരു കൈ എടുത്ത് അവളുടെ മുഖത്ത് വെച്ച് അങ്ങനെ ആര്യനോട് ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ വിചാരിച്ചു.
