മന്ദാരക്കനവ് – 9അടിപൊളി  

 

“അത് ശരി…അപ്പൊ നീ എന്നെ അമ്മയായിട്ടാ കാണുന്നത്…!” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“ഹഹ…എന്ന് ഞാൻ പറഞ്ഞില്ലല്ലോ…ചേച്ചി ആയിട്ട് തന്നെയാ കാണുന്നത് പോരേ…?” ആര്യനും ചിരിച്ചു.

 

“നീ ആരായിട്ട് വേണേലും കണ്ടോ…” ലിയ അതേ ചിരിയോടുകൂടി തന്നെ ദോശയുടെ അവസാന മുറി കൂടി അവൻ്റെ വായിൽ വച്ചുകൊടുത്തു.

 

പക്ഷേ അപ്പോൾ അവളുടെ വിരലുകൾ കുറച്ച് കൂടുതലായി ലിയ തൻ്റെ വായിലേക്ക് കടത്തിയിരുന്നോ എന്നൊരു സംശയം ആര്യന് തോന്നി. തോന്നിയതാവാം എന്ന് കരുതി ആര്യൻ അത് കാര്യമാക്കിയില്ല.

 

“അങ്ങനെ ആരായിട്ട് വേണേലും കാണാനുള്ള പ്രായം ഒന്നും എനിക്കായിട്ടില്ലെന്ന് ചേച്ചിക്ക് അറിഞ്ഞൂടെ…?” ആര്യൻ അതും ചവച്ചിറക്കിയ ശേഷം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

 

ലിയ ഒരു നിമിഷം അവൻ പറഞ്ഞത് എന്താണെന്ന് ആലോചിച്ച് നിന്ന ശേഷം അത് കത്തിയപ്പോൾ “ടാ ടാ…” എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ പുറകെ ഓടി.

 

“ഹഹഹ…ട്യൂബ് ലൈറ്റ് കത്തിയോ…?” ആര്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“ഉം കത്തി കത്തി…പക്ഷേ ആരു പറഞ്ഞു നിനക്ക് പ്രായം ആയിട്ടില്ലെന്ന്…ഇപ്പോഴും ഇള്ളാക്കുഞ്ഞാണെന്നാ മോൻ്റെ വിചാരം…വെറുതെയാ കേട്ടോ…” ലിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അതെന്താ…ഞാൻ ഇപ്പോഴും യൂത്ത് അല്ലേ…?” ആര്യൻ ടാപ്പ് തുറന്നു പാത്രം കഴുകാൻ ആരംഭിച്ചു.

 

“ഉം ഒരു യൂത്തൻ വന്നിരിക്കുന്നു…അമ്മാവൻ ആകാറായി ചെക്കൻ…” ലിയ അവനെ പരിഹസിച്ചു.

 

“ഹാ ഞാൻ അമ്മാവൻ ആകാറായെങ്കിൽ ചേച്ചി അമ്മായി…സോറി അമ്മൂമ്മ ആകാറായി…” ആര്യൻ പൊട്ടിച്ചിരിച്ചു.

 

“പോടാ അവിടുന്ന്…കഴുകി കഴിഞ്ഞെങ്കിൽ മാറ്…” ലിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഇങ്ങോട്ട് താ…പോയി കൈ കഴുക് ചെല്ല്…” ആര്യൻ അവളുടെ കൈയിൽ നിന്നും പാത്രം പിടിച്ച് വാങ്ങിയിട്ട് പറഞ്ഞു.

 

“ഈ ചെക്കൻ…” എന്ന് പറഞ്ഞുകൊണ്ട് ലിയ കൈ കഴുകാനായി പോയി.

 

ആര്യൻ പാത്രങ്ങൾ എല്ലാം കഴുകി വച്ച ശേഷം പോയി കൈയും വായും കഴുകി വന്ന് അടുക്കള തുടച്ച് വൃത്തി ആക്കാൻ തുടങ്ങി. മാറി നിക്കാൻ ആര്യൻ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ലിയയും അവനെ ചെറിയ രീതിയിൽ സഹായിച്ചു. ഒടുവിൽ രണ്ടുപേരും അടുക്കളയിൽ നിന്നും ഹാളിലേക്ക് പോയി.

 

സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ലിയ വീട്ടിലേക്ക് വിളിച്ച് മോനോടും അമ്മയോടും അച്ഛനോടും സംസാരിച്ച് കാര്യങ്ങൾ അവരെ അറിയിച്ചു. ആര്യനും അവരോട് സംസാരിച്ച ശേഷം ലിയ നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

 

“മോന് അമ്മേ കാണാത്തതിൽ വിഷമം ഉണ്ടല്ലേ…?” ആര്യൻ ലിയയോട് ചോദിച്ചു.

 

“ആദ്യമായിട്ടാ അവനെ വിട്ട് ഞാൻ മാറി നിൽക്കുന്നത്…” ലിയ ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.

 

“സാരമില്ല ചേച്ചീ നാളെ കാണാമല്ലോ…ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ…” അവൻ അവളെ ആശ്വസിപ്പിച്ചു.

 

“ഉം…” ലിയ ഒന്ന് മൂളി.

 

കുറച്ച് നിമിഷങ്ങൾ അവിടെയാകെ നിശബ്ദത പടർന്നു. ഒടുവിൽ എന്തോ പെട്ടെന്ന് ഓർത്തത് പോലെ ആര്യൻ മൗനം വെടിഞ്ഞുകൊണ്ട് ചോദിച്ചു.

 

“ചേച്ചീ…ഞാൻ അതിൽ അമ്മയെ ഒന്ന് വിളിച്ചോട്ടെ…?” ആര്യൻ്റെ സ്വരം ചെറുതായി ഇടറിയിരുന്നു.

 

“അതിനെന്താ വിളിച്ചോടാ…ദാ ഫോൺ…” ലിയ അവൻ്റെ നേരെ ഫോൺ നീട്ടി.

 

ആര്യൻ സന്തോഷത്തോടെ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി. അവൻ വീട്ടിലെ ലാൻഡ് ഫോൺ നമ്പറിൻ്റെ അക്കങ്ങൾ ഓരോന്നായി അതിൽ ഡയൽ ചെയ്തു. കോൾ അമർത്തിയ ശേഷം കേട്ട ഓരോ റിങ്ങുകളോടൊപ്പവും അവൻ്റെ നെഞ്ചും മുഴങ്ങി. ഒടുവിൽ അപ്പുറത്ത് നിന്നും ഫോൺ എടുത്തു.

 

“ഹലോ…” അമ്മയുടെ ശബ്ദം അവൻ്റെ കാതിൽ മുഴങ്ങി.

 

ആര്യൻ ഒന്നും മിണ്ടാനാകാതെ ഇരുന്നു.

 

“ഹലോ ആരാ…?” വീണ്ടും അപ്പുറത്ത് നിന്നും അമ്മയുടെ ശബ്ദം.

 

“അമ്മേ…” ആര്യൻ മൗനം വെടിഞ്ഞുകൊണ്ട് സ്നേഹത്തോടെ വിളിച്ചു.

 

“ആര്യാ…മോനേ…” അമ്മയുടെ മോനേ എന്നുള്ള വിളി അവൻ്റെ കാതുകളിൽ പതിഞ്ഞതും ആര്യൻ്റെ കണ്ണുകൾ കലങ്ങിയത് ലിയ കണ്ടു.

 

“അമ്മേ…” അമ്മയുടെ സ്വരം കേട്ട് ആര്യൻ വീണ്ടും വിളിച്ചുപോയി.

 

“മോനേ നീ ഇത് എവിടെയാ…എവിടുന്നാ വിളിക്കണെ…?”

 

“അമ്മേ ഇത് ലിയ ചേച്ചിയുടെ ഫോണാ…ലിയ ചേച്ചി ഇവിടെ എൻ്റെ കൂടെയുണ്ട്…”

 

ആര്യൻ ലിയ വന്നത് മുതലുള്ള കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. അമ്മ എല്ലാം കേട്ട ശേഷം ലിയക്ക് ഒരു കുറവും ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് അവനോട് പറഞ്ഞു. അവൻ അതിനെല്ലാം മറുപടി കൊടുത്തു.

 

“അമ്മയ്ക്ക് സുഖമാണോ…?” ആര്യൻ ചോദിച്ചു.

 

“അതേ മോനേ സുഖമാണ്…അമ്മയുടെ കാര്യം ആലോചിച്ച് മോൻ വിഷമിക്കണ്ട…മോൻ സുഖമായിട്ടിരിക്ക്…”

 

“എനിക്കിവിടെ സുഖമാണ് അമ്മേ…അമ്മ കഴിച്ചോ?…മരുന്നൊക്കെ സമയത്തിന് കഴിക്കുന്നുണ്ടോ?…എന്തേലും വയ്യായിക ഉണ്ടെങ്കിൽ എന്നെ അറിയിക്കണം…”

 

“കഴിച്ചു മോനേ…മരുന്നൊക്കെ കഴിക്കുന്നുണ്ട്…അമ്മയ്ക്ക് ഒരു വയ്യായികയും ഇല്ലാ…അതൊന്നും ഓർത്ത് മോൻ പേടിക്കണ്ട…മോൻ കഴിച്ചോ…അല്ല നിങ്ങള് കഴിച്ചോ…?”

 

“കഴിച്ചു അമ്മേ…ഞാൻ ദേ ലിയ ചേച്ചിയുടെ കൈയിൽ ഫോൺ കൊടുക്കാം അമ്മ സംസാരിക്ക്…” ആര്യൻ ലിയക്ക് നേരെ ഫോൺ നീട്ടി.

 

ലിയ അത് ആഗ്രഹിച്ചിരുന്നത് പോലെ ഉടനെ തന്നെ ഫോൺ വാങ്ങി ചെവിയിൽ വെച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

 

“ഹലോ അമ്മേ…” ലിയ വിളിച്ചു. അതിന് ശേഷം അവർ പറഞ്ഞത് എന്തൊക്കെയാണെന്ന് ആര്യൻ ശ്രദ്ധിച്ചില്ല. അവൻ്റെ മനസ്സിൽ അമ്മയെ കാണണം എന്ന ആഗ്രഹം മാത്രം ആയിരുന്നതിനാൽ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി. അവൻ അത് കവിളിലൂടെ ഒഴുകുംതോറും തുടച്ചുകൊണ്ടേയിരുന്നു. ലിയ അത് ശ്രദ്ധിച്ചെങ്കിലും അമ്മയോട് പറയാൻ നിന്നില്ല. വെറുതേ അമ്മയേക്കൂടി സങ്കടപ്പെടുത്തണ്ട എന്ന് കരുതി തന്നെ. ഒടുവിൽ അവൾ അമ്മയ്ക്ക് അവളുടെ ഫോൺ നമ്പർ പറഞ്ഞുകൊടുത്ത ശേഷം ആര്യന് ഫോൺ തിരികെ നൽകി.

 

“അമ്മേ…ഞാൻ ഈ ആഴ്‌ച്ച അങ്ങോട്ട് വരാമേ…” ആര്യൻ അമ്മയെ കാണാനുള്ള ആഗ്രഹത്തിൽ പറഞ്ഞു.

 

“വേണ്ട മോനേ…ഞാൻ പറഞ്ഞില്ലേ ഓരോ ആഴ്ചയും നീ ബുദ്ധിമുട്ടി ഇങ്ങോട്ട് വരേണ്ട കാര്യമില്ല…മാസത്തിൽ ഒരു തവണ വന്നാൽ മതി…അമ്മയ്ക്കിവിടെ ഒരു കുഴപ്പവുമില്ല…ലിയ മോള് നമ്പർ തന്നിട്ടുണ്ട് ഞാൻ ഇടയ്ക്ക് വിളിക്കാം…മോനും വിളിക്ക്…”

 

“വിളിക്കാം അമ്മേ…സത്യം പറഞ്ഞാൽ ലിയ ചേച്ചിക്ക് ഫോൺ ഉള്ള കാര്യം മറന്ന് പോയി അതാ വിളിക്കാൻ ഞാൻ ഇത്രയും താമസിച്ചത്…ഇനി ഞാൻ എന്നും വിളിക്കാം…” ആര്യൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

“ശരി മോനേ…എങ്കിൽ വെച്ചോ കേട്ടോ…ഒന്നും പേടിക്കണ്ട അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല ഇവിടെ കേട്ടോ…”