യക്ഷി – 3 2

“അതാ കത്തികൊണ്ട് ജസ്റ്റ് ഒന്ന് മുറിഞ്ഞതാ കുഴപ്പം ഇല്ല മിസ്സെ ഇപ്പോ റെഡി ആയി” രജിത പയ്യെ പറഞ്ഞു.

“എന്നിട്ടെന്താ പിള്ളേരെ എന്നോട് പറയാഞ്ഞേ” രേഷ്മ മിസ്സിന്റെ വേവലാതി തീരുന്നില്ല.

“ഓഹ് അത്രക്ക് വലിയ കുഴപ്പം ഇല്ല മിസ്സ്..  മനു പറയാൻ വേണ്ടി പോയപ്പോ ഞാനാ പറഞ്ഞെ വേണ്ടാ എന്ന്” രജിത അത് സ്വയം ഏറ്റെടുത്തു.

രേഷ്മ മിസ് എന്നെ നോക്കി ചോദിച്ചു “ആണോ മനൂ”..?

ഞാൻ അഭിമാനത്തോടെ പറഞ്ഞു “അതെ മിസ്സ്”..

“എടാ കാള പോലെ വളർന്നല്ലോടാ.. സ്വന്തം കൂട്ടുകാരിക്ക് ഇത്ര വലിയ അപകടം നടന്നിട്ട് ഇതിന്റെ ഉള്ളിൽ ഇരുത്തിച്ച നിന്നെ സമ്മതിക്കണം മനൂ… അവൾ അങ്ങനെ പറഞ്ഞെന്ന് വെച്ച് അവക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കണ്ടേ”..?  ഞാൻ ആകെ ഇളിഭ്യനായി.. രജിത ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി അത് കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ്..

“അത് മിസ്സെ.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തായിരുന്നു” ഇത് മുഴുവൻ കള്ളത്തരം ആണെങ്കിൽ കൂടി രേഷ്മ മിസ്സിന്റെ മുന്നിൽ എന്റെ ഇമേജ് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

“എന്ത് ഫസ്റ്റ് എയ്ഡ്”..? മിസ്സ് എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.

“ടാപ് വാട്ടറിൽ മുറിവ് കഴുകി കഴുകി, സ്പിരിറ്റ് ലായനി നേർപ്പിച്ച് മുറിവിലേക്ക് ഒഴിച്ച് സെപ്റ്റിക് ആവാനുള്ള സാധ്യത ഇല്ലാതാക്കി. രക്തം നഷ്ടപ്പെട്ടതിനാൽ കുടിക്കുവാൻ വേണ്ടി വെള്ളം കൊടുത്തു. കൂടുതൽ രക്തം നഷ്ടമാവാതെ ഇരിക്കാൻ ശരീരം അനങ്ങാതെ അവിടെ ഇരുത്തിച്ചു” വളരെ ശാത്രീയമായി തന്നെ ഞാൻ വിശദീകരിച്ചു… എന്നിട്ട് അഭിമാനത്തോടെ മിസ്സിനെ നോക്കി.

 

രജിതയും മിസ്സും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആ ലാബ് മുഴുവൻ കുലുങ്ങുന്ന പോലെ പൊട്ടിച്ചിരിച്ചു…

ഞാൻ വീണ്ടും ഊമ്പി.. എന്താ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ രണ്ടു പേരെയും മാറി മാറി നോക്കി.

“എന്റെ പൊന്നു മനു.. നിന്നെ ഞാൻ സമ്മതിച്ചു. നീ ഇവിടെ ഇരുന്ന് ടാപ്പ് വാട്ടറിൽ ബാക്കി ഉള്ളതുകൂടി കഴുകി വെക്ക്. ആ ഡിസക്ഷൻ ബോക്സിൽ തൊട്ടു പോകരുത്”.. ചിരിയുടെ ഇടയിൽ മിസ്സ് പറഞ്ഞു.

“വാ മോളെ മരുന്ന് വെച്ച് തരാം” എന്ന് പറഞ്ഞ് മിസ് രജിതയെ പിടിച്ചു എണീപ്പിച്ചു. ആ റൂം വിട്ടു പോകുന്നതിനിടെ രജിത എന്നെ നോക്കി രണ്ടു കണ്ണുകളും അടച്ച് ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിലൂടെ അവൾ പറയാതെ പറഞ്ഞത്…

‘I Love You Manu’..!  എന്നാണെന്ന് എന്റെ ഹൃദയം എന്നോട് പറഞ്ഞു…

അവർ എന്തെല്ലാമോ സംസാരിച്ച് ലാബിലേക്ക് നടന്നു. പെട്ടന്ന് അന്ന മിസ്സിന്റെ ശബ്ദം ഉയർന്നു കേട്ട് ‘അയ്യോഹ് എന്നാ പറ്റി’..? എന്തോ മറുപടി പറഞ്ഞത് ഞാൻ കേട്ടില്ല.

‘എന്നിട്ടെന്നാ കൊച്ചെ വന്നു പറയാഞ്ഞേ’.. അപ്പോൾ രേഷ്മ മിസ്സ് അതിനു മറുപടി പറഞ്ഞു. ഡോക്ടർ മനു എബ്രഹാമിന്റെ പേഷ്യന്റ് ആണ്. വീണ്ടും എന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പിന്നെ എന്റെ ശാസ്ത്രീയമായ ഫസ്റ്റ് എയ്‌ഡ്‌ വിവരണം ഞാൻ പറഞ്ഞത് പോലെ രേഷ്മ മിസ്സ് അന്ന മിസ്സിന് പറഞ്ഞ് കേൾപ്പിച്ചു. അടുത്ത നിമിഷം സ്‌കൂൾ ഇടിഞ്ഞു പോവുന്ന മട്ടിൽ മൂന്ന് പേരും കൂടെ ആയി ചിരി.

 

വീണ്ടും ഞാൻ ഇളിഭ്യനായി.. രേഷ്മേ.. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.. മൈര് ഏതു നേരത്താണാവോ ഓരോന്ന് പറയാൻ തോന്നിയെ..?

പണ്ടാരം എല്ലാംകൂടി വേഗം കഴുകി സെറ്റ് ആക്കി, അപ്പോഴേക്ക് ഒരു നേരം ആയി. എല്ലാം വെള്ളം വാർന്നു പോകാൻ ഒതുക്കി വെച്ചു. കൈ കഴുകി തുടച്ച് ഞാൻ തിരിഞ്ഞപ്പോഴേക്ക് രേഷ്മ മിസ്സ് ഷെൽഫിൽ ചാരി എന്നെയും നോക്കി നിൽക്കുന്നു!

മിസ് എപ്പോ വന്നു ഞാൻ അറിഞ്ഞു പോലും ഇല്ലല്ലോ… മിസ്സ് എന്നെ ഒന്ന് നോക്കി അർഥം വെച്ചൊന്നു ചിരിച്ചു. പെട്ടന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

“കഴിഞ്ഞോ ‘വികൃതികുട്ടാ’.. എന്നെ കൊള്ളിച്ചുകൊണ്ട് ഒരു ചോദ്യം

ഞാൻ വല്ലാതെ വിളറി “ആഹ് കഴിഞ്ഞ്” എന്ന് പറഞ്ഞു.

“എന്നാ വിട്ടോ” മിസ്സ് എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു. ഞാൻ തല കുലുക്കി. ഞാൻ നടന്ന് മിസ്സിനെ കടന്നു പോവാൻ നേരം രജിതയെ ഓർമ്മ വന്നു. ഞാൻ തിരിഞ്ഞു നിന്നു അപ്പോഴും മിസ് എന്നെ പതിവില്ലാത്ത വിധം നോക്കി നിൽക്കുകയാണ്. ഞാൻ ചോദിച്ചു. “മിസ്സ് രജിത”..?

Leave a Reply

Your email address will not be published. Required fields are marked *