രണ്ടാംഭാവം – 6 1

 

അതിന് ഞാൻ ഒന്നും ചെയ്തില്ലലോ…

 

അപ്പോ ഈ കൈ എവിടാ ഇരിക്കുന്നെ… കണ്ടില്ലേ..

 

എന്റെ പൊന്നല്ലേ… അതവിടെ ഇരുന്നോട്ടെ… നീ കറി വിളമ്പി താ…

 

ഞാൻ വിളമ്പി കഴിയുന്ന വരെയും ആ കൈ അവിടെ തന്നെ ഇരുന്നു…. (അതവിടെ ഇരുന്നോട്ടെ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്)

 

വിളമ്പിയിട്ട് ഞാനെന്റെ സീറ്റിൽ പോയി ഇരുന്നു….

റീനേ ഞാൻ നിനക്ക് വിളമ്പി തരട്ടെ…

 

വേണ്ട… ഞാൻ എടുത്ത് കഴിച്ചോളാം…

 

പോരാ… അവിടെ ഇരിക്ക്… എന്ന് പറഞ്ഞു ചേട്ടായി എന്റെ അടുത്ത് വന്നു വിളമ്പി തരാൻ തുടങ്ങി…

 

റീനാ… നീ നേരത്തെ പറഞ്ഞത് സത്യാരുന്നോ..

 

എന്ത്..

 

കാത്തിരുന്നാൽ നിന്റെ മനസ്സ് മാറും എന്ന്…

 

അതും ആലോചിച്ചു ഇരിക്കുവാണോ

 

പിന്നല്ലാതെ… വേറെ എന്ത് ആലോചിക്കാൻ…

 

കൊള്ളാം…. അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും… ഇപ്പോ മോൻ കഴിക്ക്… എപ്പോഴും നമ്മൾ കണ്ടോണ്ടിരിക്കുവല്ലേ പിന്നെന്താ…

 

അല്ല…. ഞാൻ നാളെ രാത്രിയിലെ ഫ്ലൈറ്റിനു ദുബൈക്ക് പോകും… അവിടെ നമുക്ക് നാല് സൂപ്പർ മാർക്കെറ്റുകൾ ഉണ്ട്… അവിടത്തെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്… പിന്നെ ഒരു പുതിയ ബ്രാഞ്ച് ഓപ്പൺ ചെയ്യണം…

 

ഒറ്റയ്ക്കാണോ പോകുന്നെ…

 

അല്ല… മാത്തുകുട്ടിച്ചായനും ഉണ്ട്… പുള്ളി നേരെ എയർപോർട്ടിൽ വന്നോളും….

 

ആഹ്… പോയിട്ട് വാ….ഒരാഴ്ചയാകുവോ വരാൻ…

 

ചിലപ്പോ ഒരു മാസത്തിനു അടുത്താവും…

 

അത് കേട്ടപ്പോ എനിക്ക് സങ്കടം വന്നു… കഴിപ്പും നിർത്തി…

 

എടൊ കഴിക്ക്…. എന്തിനാ നിർത്തിയെ…

 

ഇല്ല വേണ്ട.. വയർ നിറഞ്ഞു…

 

ഓഹോ എന്നിട്ട് നിന്റെ കണ്ണ് നിറഞ്ഞതാണല്ലോ കാണുന്നത്….

 

അത് എരിവ് കൂടുതലാ.. അതാ…

 

നീയല്ലേ ഉണ്ടാക്കിയെ… എന്നിട്ട് നീ തന്നെ കുറ്റം പറയുന്നോ…

 

ചേട്ടായീ ഇനി എപ്പോഴാ നമ്മൾ കാണുന്നെ…

 

അടുത്ത മാസം 15 നു മുന്നേ ഞാനിങ്ങെത്തും…

 

മ്മ്…. എന്നെ വിളിക്കുവോ…

 

ഇല്ല….

 

അതെന്താ….

 

ഞാൻ നോക്കട്ടെ… ഈ ഒരു മാസം നിനക്കെന്നെ മിസ്സ്‌ ചെയ്യാൻ പറ്റുവോന്നു…

 

അതൊക്കെ പറ്റും… എന്നാലും ഞാൻ ചുമ്മാ ചോദിച്ചതാ….

 

അയ്യെടി.. ഉറപ്പാണോ..

 

അതെ….

 

എന്നാൽ നമ്മൾ മിണ്ടാതെ ഒരു മാസം ഇരിക്കാം…. എന്തേലും നമ്മുടെ ഇടയ്ക്ക് സംഭവിക്കുവോ എന്നറിയാല്ലോ…

 

ഒരു ചുക്കും സംഭവിക്കില്ല…. ചേട്ടായി നോക്കിക്കോ…

 

ശെരി ശെരി…. നീയിപ്പോ മുഴുവൻ കഴിച്ചിട്ട് എഴുന്നേൽക്ക്…. ഞാനിപ്പോ ഒന്ന് പുറത്ത് പോകും… രാത്രി വൈകിയേ വരൂ…. നീ കാത്തിരിക്കണ്ട ഉറങ്ങിക്കോ…

 

അപ്പോ ആഹാരം…

 

എന്റെ പോന്നു റീനേ.. ഞാൻ പുറത്തു നിന്നും കഴിക്കില്ല… നീ എനിക്ക് ഒരു രണ്ട് ചപ്പാത്തിയും എന്തേലുമൊരു കറിയും ഉണ്ടാക്കി എന്റെ മുറിയിലേക്ക് വെച്ചേക്ക്.. ഞാൻ വന്നിട്ട് കഴിച്ചോളാം.. പോരെ….

 

ഞാൻ മുഖത്തൊരു ചിരി വരുത്തി കഴിച്ചെഴുന്നേറ്റു….

 

മുറിയിലേക്ക് ചെന്നപ്പോൾ അച്ചായൻ ഉണർന്നു ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുവായിരുന്നു…. ഇന്ന് നടന്നത് അച്ചായനോട് പറയണം എന്ന് തോന്നി…. അത് ഏത് രീതിയിൽ പുള്ളി എടുത്താലും തന്നെ ബാധിക്കില്ല എന്ന് ഉറപ്പായിരുന്നു….അവൾ ഒരു കസേര അവന്റെ അടുത്തേക്ക് വലിച്ചിട്ടു…

 

അച്ചായാ… എനിക്കൊരു കാര്യം പറയാനുണ്ട്…

 

അവൻ അവളുടെ മുഖത്തേക്ക് നോക്കി…

 

ചേട്ടായി ഇന്നെന്നോട് പുള്ളിയെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു….

 

അവന്റെ കണ്ണുകളിൽ കോപം ഇരച്ചു കയറുന്നത് അവൾ കണ്ടു…

 

പക്ഷേ ഞാൻ ഇല്ലെന്നു പറഞ്ഞു കേട്ടോ…

 

അവന്റെ മുഖത്തെ ദേഷ്യം മാറി ഒരു ചിരി വന്നു…

 

അത്രക്കങ്ങു ചിരിക്കേണ്ട കേട്ടോ…. ഞാൻ അയാളോട് ആകെ ചോദിച്ചത് കുറച്ചു സമയമാണ്… അതും എന്റെ മനസ്സ് മാറാൻ…. ഞാൻ ആലോചിച്ചിട്ട് നിങ്ങൾ അയാളോട് ചെയ്ത ചതിക്ക് ഇത് മാത്രമേ എനിക്ക് പകരം കൊടുക്കാൻ കഴിയൂ എന്ന് തോന്നുന്നു….. എന്നിട്ട് എന്നോട് ചോദിച്ചു… നിങ്ങളെ നോക്കി മടുത്തോ എന്നൊക്കെ…. അതിനും ഞാൻ മറുപടി പറഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *