റീനേ നീ വിറയ്ക്കുന്നുണ്ടോടാ…
ഞാൻ മ്മ് എന്ന് മൂളി..
എന്നെ പേടിച്ചിട്ടാണോ…
അല്ല…. എനിക്കെന്നെ തന്നെ പേടിയാ…
. അതെന്തേ…
അറിയില്ല… ഇതെല്ലാം എനിക്ക് പുതിയ അനുഭവമാ… അതാവാം…
ചേട്ടായി മടിയിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി…. അരക്കെട്ടിലിരുന്ന കൈ വിടുവിച്ചു എന്റെ അതിന്റെ ഉള്ളിലാക്കി…
എനിക്കറിയാം ഇതൊന്നും നിനക്ക് പരിചയമില്ലെന്ന്… പൊരുത്തപ്പെടാനും പാടാണെന്നറിയാം… പക്ഷേ ഞാൻ എന്താണോ ആഗ്രഹിക്കുന്നത് അത് നിനക്കറിയാം…. നിനക്കൊരു ഭർത്താവും കുഞ്ഞും ഉണ്ടെന്നറിഞ്ഞിട്ട് തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചത്… ഒരിക്കലും സഹതാപം കൊണ്ടല്ല…. ശെരിക്കും നിന്നെ ഇഷ്ടായോണ്ടാ….
ഞാൻ അതൊക്കെ കേട്ടിരുന്നു…. അറിയാതെ എന്റെ കണ്ണും നിറഞ്ഞു…
. ചേട്ടായീ എനിക്ക് നിങ്ങളെ ഇഷ്ടല്ലെന്നു തോന്നുന്നോ നിങ്ങൾക്ക്…
ഇല്ല ..
എനിക്കിഷ്ടമാണ്… പക്ഷേ എനിക്ക് പറയാൻ കഴിയില്ല…. ഞാൻ ആഗ്രഹിച്ചിരുന്ന ഒരു ജീവിതം വെച്ചു നീട്ടുന്ന നിങ്ങളെ ഞാൻ എങ്ങനെ വെറുക്കാനാണ്…
അപ്പോ എന്നോട് പറഞ്ഞൂടെ…
ഇല്ല… എന്റെ ഭർത്താവ് കുഞ്ഞ്…
കുഞ്ഞിനെ നമ്മുടെ കുഞ്ഞായിട്ട് നോക്കിക്കൂടെ… ഞാൻ വേർതിരിവ് കാണിക്കും എന്ന് കരുതിയാണോ…
. അയ്യോ അല്ല….
പിന്നെന്താ….
അച്ചായൻ ഉണ്ടെനിക്ക്… ഞാൻ ചേട്ടായിക്കൊപ്പം വന്നാൽ അയാളെ ആര് നോക്കും…
അതിനൊരാളെ നിർത്തിയാൽ പോരെ…
പോരാ… ഞാനല്ലേ ഭാര്യ…
റീനേ സത്യം പറ ഇത്രേം ആയിട്ടും നിനക്കെയാളെ വെറുത്തില്ലേ….
നിങ്ങളൊക്കെ പറഞ്ഞത് കേട്ടിട്ട് എനിക്ക് അയാളോട് മനസ്സ് നിറച്ചു വെറുപ്പ് തന്നെയാണ്…. അത് ഞാനിപ്പോ കാണിച്ചു തുടങ്ങിയെന്നു അങ്ങേർക്കും അറിയാം…. പക്ഷേ വെറുത്താലും എനിക്ക് അത് പറയാൻ കഴിയില്ലല്ലോ ചേട്ടായീ… എന്റെ മോന്റെ അപ്പനല്ലേ… അങ്ങനെ കളഞ്ഞിട്ട് പോകാൻ ആയിരുന്നേൽ എപ്പോഴേ ഞാനത് ചെയ്തേനെ….
എനിക്കറിയാം… പക്ഷേ ഈ കാര്യത്തിൽ ഞാനൊരു സ്വാർത്ഥനായി പോയി …
എനിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞിട്ടല്ല നിങ്ങളുടെ സ്നേഹം… പക്ഷേ എനിക്കിങ്ങനെ ആകാൻ കഴിയുന്നുള്ളൂ….
അപ്പോ ഒരിക്കലും എനിക്ക് നിന്നെ കിട്ടില്ലെന്നാണോ…
അല്ല.. ഞാനായിട്ട് തരുന്ന വരെ ചേട്ടായി എനിക്ക് വേണ്ടി കാത്തിരിക്കൂ…. എനിക്ക് കുറച്ചു സമയം വേണം… എല്ലാത്തിനോടും പൊരുത്തപ്പെടാൻ…. അത്രേ ഉള്ളൂ….
ശെരി… ഞാൻ കാത്തിരിക്കാം…പക്ഷേ നിന്നെ തൊടരുത് നോക്കരുത് എന്നൊന്നും പറയരുത്… കേട്ടല്ലോ..
ചേട്ടായിക്ക് തോന്നുന്നോ അതൊന്നും ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന്…. ഒരു പെണ്ണ് മനസ്സ് കൊണ്ട് അതൊന്നും ആസ്വദിക്കാതെ വീണ്ടും വീണ്ടും അങ്ങനെ നിന്നു തരില്ല…
എനിക്കറിയാം… നിന്റെ കണ്ണുകൾ അത് പറയുന്നുണ്ട്…
. ചേട്ടായി എന്റെ കൈ രണ്ടും കൂട്ടിപിടിച്ചു ഉമ്മ തന്നു..
ഞാൻ ആ മുഖത്തു നോക്കി ചിരിച്ചു…
അതെ.. എന്നെ എന്തും പറഞ്ഞാ ഇങ്ങോട്ട് കൊണ്ട് വന്നേ…. എന്നിട്ടിപ്പോ എന്താ ചെയ്യുന്നേ ….
ശെരിയാണല്ലോ… ഞാൻ മറന്നു… നീ വാ… താഴേക്ക് പോവാം….
ചേട്ടായി എഴുന്നേറ്റു പുറത്തേക്ക് നടക്കാൻ തുടങ്ങി.
ചേട്ടായീ.. ഞാൻ പറഞ്ഞത് സങ്കടായോ..
ഇല്ലല്ലോ… നീ കാര്യമല്ലേ പറഞ്ഞെ… ഞാനാ എടുത്തു ചാടിയെ…
സോറി… ഞാൻ ഇങ്ങനെ ആയി പോയി…
ചേട്ടായി എന്റെ അടുത്തേക്ക് വന്നു… എന്റെ ചുമലിൽ കൈ വെച്ചു…
പോട്ടെടോ…. എനിക്ക് സങ്കടമൊന്നുമില്ല…
ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…. ഓഫീസിലെ ഫോൺ ബെല്ലടിച്ചപ്പോഴാണ് ഞാൻ അടർന്നു മാറിയത്.. താഴെ സെക്ഷനിൽ നിന്നായിരുന്നു..
സർ, ഓഫീസിലേക്ക് ചായയൊ മറ്റോ കൊണ്ട് വരണോ..
വേണ്ട സനീഷ്… ഞങ്ങൾ താഴേക്ക് വരുവാ…
