രണ്ടാംഭാവം – 6 1

 

അങ്ങനെ കിടക്കട്ടെ…. അതാ നല്ലത്… എന്നാലും ഉള്ളിനൊരു പൊള്ളലുണ്ട്..

 

ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നിമ്മി ചേച്ചി ചേട്ടായിയെ എന്റെ ഉള്ളിൽ കുടിയിരുത്തിയ പോലെ തോന്നി… എനിക്കറിയാത്ത എന്തൊക്കെ കാര്യങ്ങളാണ് എനിക്ക് പറഞ്ഞു തന്നത്… എന്തിനേറെ… ചേട്ടായിയുടെ പാറ്റ പേടിയെ കുറിച്ച് പോലും പറഞ്ഞു.. അതൊക്കെ കേൾക്കുമ്പോൾ തോന്നും സത്യത്തിൽ അവരായിരുന്നു ചേരേണ്ടിയിരുന്നതെന്ന്….. എന്നാലൂം ചേച്ചിയുടെ അവസ്ഥ ചേച്ചി എന്നെ മനസ്സിലാക്കി ചേട്ടായിയോട് എന്നെ അടുപ്പിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…..

 

മുപ്പതു ദിവസമാവാൻ ഞാൻ കാത്തിരുന്നു എന്ന് വേണം പറയാൻ…. അവസാനമൊക്കെ എത്തിയപ്പോൾ എന്റെ ക്ഷമ കെട്ടു.

 

വരുന്ന ദിവസം ചേച്ചിയോട് പറഞ്ഞിരുന്നത് കൊണ്ട് ഞാനും അത് നോക്കിയിരുന്നു..

 

******

 

ഞാൻ രാവിലേ എഴുന്നേറ്റ് ജോലിയെല്ലാം തീർത്തു ചേട്ടായി വരുന്നതും കാത്തിരുന്നു… സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നു വരുന്ന ഭർത്താവിനെ കാത്തിരുന്ന ഭാര്യയുടെ മാനസികാവസ്ഥയായിരുന്നു എനിക്ക്……

 

9 മണി കഴിഞ്ഞപ്പോഴേക്കും ചേട്ടായിയുടെ കാർ ഗേറ്റ് കടന്നു വരുന്നത് ഞാൻ അടുക്കളയിൽ നിന്നു കണ്ടു….

 

ഓടിപ്പിടച്ചു മുന്നിലെത്തിയപ്പോഴേക്കും കയ്യിലൊരു ബാഗുമായി ചിരിയോടെ ചേട്ടായി സിറ്റ് ഔട്ടിലേക്ക് കേറിയിരുന്നു…

 

എന്നെ നോക്കി ഒന്ന് ചിരിച്ചു… ഞാനും…

 

കയ്യിലിരുന്ന ബാഗിന് വേണ്ടി ഞാൻ കൈ നീട്ടി… വേണ്ട ഞാൻ മുറിയിൽ വെച്ചോളാം എന്ന് പറഞ്ഞു. എനിക്ക് നല്ല വിഷമമായി….

 

ചേട്ടായി നേരെ ചേച്ചിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു.. ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി…. എന്റെ കണ്ണ് നിറഞ്ഞിരുന്നു….. അത്രമേൽ ആഗ്രഹിച്ചതാണ് ഈ കൂടിക്കാഴ്ച… എന്നിട്ടിപ്പോ വന്നതേ എന്നെ വിഷമിപ്പിച്ചു… ദുഷ്ടൻ….

 

കുറച്ചു കഴിഞ്ഞു ഞാൻ ചേട്ടായിയുടെ മുറിയിലേക്ക് ചെന്നു… വാതിൽ ചാരി ഇട്ടേക്കുവാരുന്നു…. ഞാൻ അത് പതിയെ തുറന്നു അകത്തു കേറി…ചേട്ടായി മൊബൈലും നോക്കി കട്ടിലിൽ കിടക്കുവായിരുന്നു… തല മാറ്റി എന്നെയൊന്നു നോക്കി.

 

എന്താടോ…. വന്നേ… എന്തേലും ആവശ്യമുണ്ടോ…

 

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

 

താൻ വന്ന കാര്യം പറ…

 

ഞാൻ കട്ടിലിലേക്കിരുന്നു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

 

അയ്യേ താൻ കരയുവാണോ… അതിനാണോ വന്നത്…. ചേട്ടായി എന്റെ കയ്യിൽ പിടിച്ചു…

 

എന്താ എന്നെ വിളിക്കാഞ്ഞേ…

 

അതാണോ കാര്യം…. താനല്ലേ പറഞ്ഞത് വിളിച്ചില്ലേലും കുഴപ്പമില്ലെന്ന്…

 

ഓഹോ… അങ്ങനെ പറഞ്ഞെന്നു വെച്ച് ഒന്ന് വിളിച്ചൂടെ…

 

വേണ്ടെന്നു വെച്ചു… അതാ…

 

എന്നെയും വേണ്ടെന്നു വെച്ചോ…

 

അതിന് താൻ എനിക്ക് മറുപടിയൊന്നും തരുന്നില്ലല്ലോ… ഞാൻ എന്ത് ചെയ്യാനാ…

 

വായ തുറന്നു പറഞ്ഞാൽ മാത്രേ അത് മറുപടിയാവുള്ളോ…

 

ആഹ്… ഈ നാട്ടിലൊക്കെ അങ്ങനാ….

 

ഞാൻ എത്ര വിഷമിച്ചു എന്നറിയുവോ… എല്ലാരേയും വിളിച്ചു… എന്നെ മാത്രം….

 

ഞാൻ എല്ലാരേയും വിളിച്ചത് നിന്റെ കാര്യങ്ങൾ അറിയാൻ തന്നെയാ പെണ്ണേ…

 

എന്നിട്ട് എന്തൊക്കെ അറിഞ്ഞു….

 

കുറെ അറിഞ്ഞു… നീ വിഷമത്തിലാണെന്ന് പിന്നെ നീ എപ്പോഴും ഒറ്റയ്ക്ക് ഇരുന്നു കരയുമെന്ന്…. അങ്ങനെ കുറെ… പിന്നെ എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്ന് പറഞ്ഞത്….. അതാരുന്നു ഹൈലൈറ്റ്….

 

അയ്യെടാ… അത് ഞാൻ ചേച്ചിയോട് ചുമ്മാ പറഞ്ഞതാ… ഇത് പോലെയൊരു കണ്ടാമൃഗത്തിനെ ആർക്ക് വേണം…

 

കണ്ടോ കണ്ടോ പെണ്ണിന് വീണ്ടും അഹങ്കാരം കൂടുന്നു….

 

ചേട്ടായി അവിടെ ഇരുന്നുകൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ആ നെഞ്ചത്തേക്കിട്ടു…ഞാൻ ആ ചൂട് നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.

 

ഒത്തിരി വിഷമമായോ എന്റെ പെണ്ണിന്..

 

ഞാൻ മ്മ് എന്ന് മൂളി

 

സാരമില്ല… ഇനി നിന്നെ വിട്ട് ഞാൻ എങ്ങും പോവില്ല പോരെ….

Leave a Reply

Your email address will not be published. Required fields are marked *